Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ഏയ് കോലി, കോലി ഒരു ഫോറടിക്ക്. എന്താണ് ചെയ്യുന്നത്? ഫോറടിക്ക് കോലി.; 'ഗ്രൗണ്ടിലിറങ്ങി കളിക്കുന്നത് അദ്ദേഹത്തിന് മിസ് ചെയ്യുന്നുണ്ടാകും എന്നെനിക്ക് തോന്നി. കൂടാതെ ലക്ഷക്കണക്കിന് ആരാധകരിൽ നിന്നും അദ്ദേഹത്തിന് കിട്ടുന്ന സ്‌നേഹം; സോക്ക് ഡൗണില് പ്രിയതമനെക്കുറിച്ച് വാചാലയായി കുറിപ്പുമായി അനുഷ്‌ക ശർമ

മറുനാടൻ ഡെസ്‌ക്‌

നുഷ്‌ക ശർമയും വിരാട് കോഹ്ലിയും ലോക്ക്ഡൗൺകാലത്തെ നേരമ്പോക്കുകളും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇത്തവണ രസകരമായ ഒരു വീഡിയോയാണ് അനുഷ്‌ക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 'ഗ്രൗണ്ടിലിറങ്ങി കളിക്കുന്നത് അദ്ദേഹത്തിന് മിസ് ചെയ്യുന്നുണ്ടാകും എന്നെനിക്ക് തോന്നി.

കൂടാതെ ലക്ഷക്കണക്കിന് ആരാധകരിൽ നിന്നും അദ്ദേഹത്തിന് കിട്ടുന്ന സ്‌നേഹം. പ്രത്യേകിച്ച് ഇത്തരത്തിലുള്ള ആരാധകരുടെ സ്‌നേഹം. അതിനാൽ അദ്ദേഹത്തിന് ആ അനുഭവം സമ്മാനിക്കാമെന്നു കരുതി,' എന്ന് എഴുതിക്കൊണ്ടാണ് അനുഷ്‌ക വീഡിയോ പങ്കുവച്ചത്.

വീഡിയോയിൽ അനുഷ്‌ക പറയുന്നതിങ്ങനെയാണ്, 'ഏയ് കോലി, കോലി ഒരു ഫോറടിക്ക്. എന്താണ് ചെയ്യുന്നത്? ഫോറടിക്ക് കോലി.' ഗ്യാലറിയിൽ ഇരുന്ന് ആരാധകർ വിളിച്ചു പറയുന്നത് അനുകരിച്ചുകൊണ്ടാണ് അനുഷ്‌ക ഇത് പറയുന്നത്. പത്രം വായിച്ചിരിക്കുന്ന കോഹ്ലി അനുഷ്‌കയെ നോക്കുന്ന നോട്ടവും രസകരമാണ്.

അടുത്തിടെ കോഹ്ലിക്ക് മുടിവെട്ടിക്കൊടുക്കുന്ന വീഡിയോയും അനുഷ്‌ക സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അടുക്കളയിലെ കത്രിക ഉപയോഗിച്ചായിരുന്നു അനുഷ്‌കയുടെ മുടിവെട്ടൽ. തന്റെ ഭാര്യ നൽകിയ പുതിയ ഹെയർസ്‌റ്റൈൽ വളരെ മനോഹരമായിരിക്കുന്നുവെന്ന് കോഹ്ലി വീഡിയോയിൽ പറയുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP