Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു പട്ടാളക്കാരന്റെ ഗൃഹാതുരത്വം തുളുമ്പുന്ന പ്രണയകഥ; നാട്ടുപച്ചപ്പും നാടൻ പെണ്ണും ചെക്കനുമായി സോഷ്യൽ മീഡിയയിൽ കയ്യടി നേടി പോസ്റ്റ് വെഡ്ഡിങ് ഫോട്ടോഷൂട്ട്; സൈനികനായ കാമുകനായുള്ള കാത്തിരിപ്പ് മുതൽ ആലിലത്താലി ചാർത്തിയ വിവാഹം വരെ ഈ ഫോട്ടോഷൂട്ട് പറയും; സോഷ്യൽ മീഡിയ ഏറ്റെടുത്ത ലിജു-സൂര്യ ദമ്പതികളുടെ വെഡ്ഡിങ് ഫോട്ടോഷൂട്ട് കാണാം

ഒരു പട്ടാളക്കാരന്റെ ഗൃഹാതുരത്വം തുളുമ്പുന്ന പ്രണയകഥ; നാട്ടുപച്ചപ്പും നാടൻ പെണ്ണും ചെക്കനുമായി സോഷ്യൽ മീഡിയയിൽ കയ്യടി നേടി പോസ്റ്റ് വെഡ്ഡിങ് ഫോട്ടോഷൂട്ട്; സൈനികനായ കാമുകനായുള്ള കാത്തിരിപ്പ് മുതൽ ആലിലത്താലി ചാർത്തിയ വിവാഹം വരെ ഈ ഫോട്ടോഷൂട്ട് പറയും; സോഷ്യൽ മീഡിയ ഏറ്റെടുത്ത ലിജു-സൂര്യ ദമ്പതികളുടെ വെഡ്ഡിങ് ഫോട്ടോഷൂട്ട് കാണാം

മറുനാടൻ ഡെസ്‌ക്‌

സോഷ്യൽ മീഡിയയിൽ കയ്യടി നേടി ഒരു പോസ്റ്റ് വെഡ്ഡിങ് ഫോട്ടോഷൂട്ട്. ഗ്രഹാതുതത്വത്തിന്റെ നിർമല ദൃശ്യങ്ങൾ കോറിയിട്ടാണ് സൈനികനായ ലിജു-സുര്യ ദമ്പതികളുടെ വെഡ്ഡിങ് ഫോട്ടോഷൂട്ട് എത്തുന്നത്. മനോഹരമായ ഗ്രാമീണാന്തരക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന പശ്ചാത്തലം തന്നെയാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. ചിത്രം ഇതിനോടകം തന്നെ വൈറലാണ്.

ഗ്രാമപശ്ചാത്തലത്തിൽ ആരംഭിക്കുന്ന പ്രണയവും സൈനികനായ കാമുകനു വേണ്ടിയുള്ള കാത്തിരിപ്പും ഒടുവിൽ അവളെ സ്വന്തമാക്കാൻ അയാൾ വരുന്നതും ഹൃദ്യമായി ചിത്രീകരിച്ചിരിക്കുന്നു. എല്ലാവരുടേയും സമ്മതത്തോടെ ലിജു സൂര്യയെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റി.

ലിജു കശ്മീരിലാണ് സേവനം അനുഷ്ഠിക്കുന്നത്. ഇവരുടെ ജീവതത്തിലെ യഥാർഥ സംഭവങ്ങൾ ചിത്രങ്ങളാക്കി മാറ്റിയപ്പോൾ ഓരോ ഫ്രെയിമിലും പ്രണയം നിറഞ്ഞു.

രണ്ടാഴ്ചയോളം എടുത്ത് വിവിധ ലൊക്കേഷനുകളിലായാണ് ഷൂട്ട് പൂർത്തിയാക്കിയത്. ഇവരുടെ കുടുംബാംഗങ്ങളും ഷൂട്ടിന്റെ ഭാഗമായി.എംഎസ് മഹേഷ് ഫൊട്ടോഗ്രഫിയാണ് ഈ പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ഒരുക്കിയത്. ഇതുവരെ കണ്ടതിൽ ഏറ്റവും മനോഹരമായ വെഡ്ഡിങ് ഷൂട്ട്, ഹൃദ്യമായ പ്രണയകഥ എന്നിങ്ങനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ ലോകം.

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് വരുന്ന ഒരു പെൺകുട്ടിയുടെ അനുഭവങ്ങൾ ആവിഷ്‌കരിച്ച ഫോട്ടോഷൂട്ട് കയ്യടി നേടിയതിനു പിന്നാലെ, പട്ടാളക്കാരന്റെ പ്രണയവും സോഷ്യൽ മീഡിയയിൽ ഹിറ്റായതിന്റെ സന്തോഷത്തിലാണ് ഫൊട്ടോഗ്രഫർ മഹേഷ്.

ചിത്രം കടപ്പാട്: എം.എസ് മഹേഷ് ഫോട്ടോഗ്രഫി

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP