Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളി മാസല്ല കൊലമാസാ; പൗരത്വ നിയമഭേദഗതി അടിച്ചേൽപ്പിച്ച ബിജെപിക്ക് സേവ് ദി ഡേറ്റിലൂടെ മറുപടി നൽകി മലയാളി നവവരനും വധവും; സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുക്കുന്ന സേവ് ദി ഡേറ്റിനെ ഏറ്റെടുത്ത് മറുനാട്ടുകാരും; ആശയ്ക്കും അരുണിനും ആശംസ നേർന്ന് നടി സ്വര ഭാസ്‌കറും

മലയാളി മാസല്ല കൊലമാസാ; പൗരത്വ നിയമഭേദഗതി അടിച്ചേൽപ്പിച്ച ബിജെപിക്ക് സേവ് ദി ഡേറ്റിലൂടെ മറുപടി നൽകി മലയാളി നവവരനും വധവും; സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുക്കുന്ന സേവ് ദി ഡേറ്റിനെ ഏറ്റെടുത്ത് മറുനാട്ടുകാരും; ആശയ്ക്കും അരുണിനും ആശംസ നേർന്ന് നടി സ്വര ഭാസ്‌കറും

മറുനാടൻ ഡെസ്‌ക്‌

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാവുകയാണ്. വിദ്യാർത്ഥികളായിരുന്നു ആദ്യം തെരുവിലിറങ്ങിയത്. പിന്നാലെ മറ്റുള്ളവരും പ്രതിഷേധമുയർത്തി രംഗത്തെത്തുകയായിരുന്നു. കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കാൻ പല വഴികൾ കണ്ടെത്തുകയാണ് സമരാനുകൂലികൾ. ഇതിനിടെ തങ്ങളുടെ വിവാഹം തന്നെ പ്രതിഷേധത്തിനുള്ള അവസരമാക്കി മാറ്റിയ പ്രതിശ്രുത വധുവും വരനും ശ്രദ്ധ നേടി.

2020 ജനുവരി 31 നാണ് ഇരുവരുടേയും വിവാഹം. ഫസ്റ്റ് ലുക്ക് ഫോട്ടോഗ്രഫി എടുത്ത ചിത്രങ്ങൾ വളരെ പെട്ടെന്നു തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു. സോഷ്യൽ മീഡിയ കൈയടിച്ച പ്രതിഷേധത്തിന് അഭിനന്ദനവുമായി ബോളിവുഡ് താരം സ്വര ഭാസ്‌കർ രംഗത്തെത്തിയിരിക്കുകയാണ്.

ട്വിറ്ററിലൂടെയായിരുന്നു സ്വര ഫോട്ടോഷൂട്ടിനെ അഭിനന്ദിച്ചത്. ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് ഇന്നത്തെ ചിത്രം എന്നാണ് സ്വര ട്വീറ്റിൽ കുറിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പരസ്യമായി രംഗത്തെത്തിയ താരമാണ് സ്വര. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന പ്രതിഷേധ മാർച്ചിലും സ്വര പങ്കെടുത്തിരുന്നു. സോഷ്യൽ മീഡിയയിലൂടെയും താരം പ്രതിഷേധം അറിയിക്കുകയും സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പ്രതിശ്രുത വരനും വധുവുമായ അരുൺ ഗോപിയും ആശ ശേഖറും, തങ്ങളുടെ വിവാഹത്തിന്റെ സേവ് ദ ഡേറ്റ് ചിത്രത്തിലാണ് രാഷ്ട്രിയം വ്യക്തമാക്കുന്നത്.

എൻആർസിയും സിഎഎയും വേണ്ട' എന്നെഴുതിയ പ്ലക്കാർഡാണ് ഇരുവരും പിടിച്ചു നിൽക്കുന്നത്. തിരുവനന്തപുരം ജില്ല ശിശുക്ഷേമ സമിതിയിൽ ട്രഷറർ ആയ ജി.എൽ. അരുണും കൊല്ലം ആയൂർ സ്വദേശിനി ആശ ശേഖറും തമ്മിലുള്ള വിവാഹം 2020 ജനുവരി 31നാണ് നിശ്ചയിച്ചിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP