Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

ദൈവഭയമുള്ള ഒരു ഭർത്താവില്ലെങ്കിൽ എനിക്കെങ്ങനെ സ്വർഗത്തിലേക്ക് കടക്കാനാകും? കന്യകരായ എഴുപത് പേരോടൊപ്പം സ്വർഗത്തിൽ കിടന്നുറങ്ങാനാകും? മൂടുപടമണിഞ്ഞ ഭർത്താവും തലയുയർത്തി നിൽക്കുന്ന ഭാര്യയും പിന്നെ വൈറലാകുന്ന കുറിപ്പും; പുരുഷ മേധാവിത്വത്തിനെതിരായ ചെറുത്തു നിൽപ്പിന്റെ പുതിയ മുഖം

ദൈവഭയമുള്ള ഒരു ഭർത്താവില്ലെങ്കിൽ എനിക്കെങ്ങനെ സ്വർഗത്തിലേക്ക് കടക്കാനാകും? കന്യകരായ എഴുപത് പേരോടൊപ്പം സ്വർഗത്തിൽ കിടന്നുറങ്ങാനാകും? മൂടുപടമണിഞ്ഞ ഭർത്താവും തലയുയർത്തി നിൽക്കുന്ന ഭാര്യയും പിന്നെ വൈറലാകുന്ന കുറിപ്പും; പുരുഷ മേധാവിത്വത്തിനെതിരായ ചെറുത്തു നിൽപ്പിന്റെ പുതിയ മുഖം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മതാധിഷ്ടിത സമൂഹങ്ങളിലെ പുരുഷ മേധാവിത്വവും സ്ത്രീകളെ വെറും ഉപകരണങ്ങളായി കാണുന്ന ശൈലിയും പലപ്പോഴും വിമർശനങ്ങൾക്ക് വഴിവെക്കാറുണ്ട്. എന്റെ ഭാര്യയുടെ സൗന്ദര്യം എനിക്ക് മാത്രം കാണാനാണ് എന്ന വാദവും സ്ത്രീകൾക്കായുള്ള മൂടുപടവുമാണ് ഇത്തരത്തിൽ ഏറെ വിമർശനങ്ങൾക്ക് വിധേയമാകാറുള്ളത്. എന്നാൽ മിക്ക സമയങ്ങളിലും ഇതിനിരയാകുന്ന സ്ത്രീകൾ പോലും ഇത്തരം ആചാരങ്ങളെ തങ്ങളുടെ സുരക്ഷയ്ക്കായി സമൂഹം സൃഷ്ടിച്ച സംവിധാനങ്ങളായി കണ്ട് നിശബ്ദരാകാറാണ് പതിവ്. എന്നാൽ പുരുഷാധിപത്യത്തെ പരുഷമായ ഭാഷയിൽ വിമർശിക്കുന്നതിന് പകരം ഹാസ്യത്തിലൂടെ അവതരിപ്പിക്കുകയാണ് പാക്കിസ്ഥാനി ദമ്പതികൾ. എന്റെ ഭർത്താവിന്റെ സൗന്ദര്യം എനിക്കു മാത്രം കാണാനാണ് എന്ന കുറിപ്പോടെ മുഖാവരണം ധരിച്ച ഭർത്താവിന്റെയും തലയുയർത്തി നിൽക്കുന്ന ഭാര്യയുടെയും ചിത്രം സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. ഇവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്ത സെൽഫിയും കുറിപ്പുമാണ് ഇപ്പോൾ സൈബർ ഇടങ്ങളിലെ ചർച്ചാവിഷയം. സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് പാക്കിസ്ഥാനി ദമ്പതികളുടെ ഈ സെൽഫി.

 ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പോട് കൂടിയാണ് ഇവർ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇത് പിന്നീട് സമൂഹമാധ്യമങ്ങളിൽ ആകെ ഹിറ്റാവുകയായിരുന്നു. നിരവധി ആളുകളും ഗ്രൂപ്പുകളും പേജുകളുമെല്ലാം പോസ്റ്റ് കോപ്പി ചെയ്ത് സുഹൃത്തുക്കളുമായി പങ്കുവച്ചു. പുരുഷാധിപത്യ വ്യവസ്ഥിതിയെ കടുത്ത ഭാഷയിൽ ചോദ്യം ചെയ്യുന്നതിന് പകരം ഹാസ്യത്തിലൂടെ അതിനെ നിരാകരിക്കുകയാണ് ഇവർ.

ഫോട്ടോയോടൊപ്പമുള്ള കുറിപ്പിന്റെ പൂർണ്ണരൂപം..

'ഇതെന്റെ സുന്ദരനായ ഭർത്താവാണ്. നിങ്ങൾക്ക് അദ്ദേഹം എത്ര സുന്ദരനാണെന്ന് കാണാൻ കഴിയുന്നില്ല അല്ലേ, അദ്ദേഹം എപ്പോഴും ഇങ്ങനെ മുഖം മറച്ച് വയ്ക്കണമെന്ന് എനിക്ക് നിർബന്ധമാണ്. കാരണം ആ സൗന്ദര്യം എനിക്ക് മാത്രം അവകാശപ്പെട്ടതാണ്. അദ്ദേഹത്തിന്റെ നേട്ടങ്ങൾ, സ്വപ്നങ്ങൾ... അങ്ങനെ ജീവിതത്തിൽ അദ്ദേഹത്തിന്റേതായി എന്തെല്ലാം ഉണ്ടോ അതെല്ലാം എന്റേതാണ്.

മറ്റൊരാളുടെ നോട്ടവും അദ്ദേഹത്തിൽ വീഴാൻ ഞാനാഗ്രഹിക്കുന്നില്ല. പുറംലോകം വളരെ മോശമാണ്. ്തിനാൽ അദ്ദേഹത്തെ ഞാനെപ്പോഴും വീട്ടിൽ തന്നെയാണ് ഇരുത്താറ്. എന്റെ കൂടെ പുറത്തുവന്നാലും കുഴപ്പമില്ല. ഞങ്ങൾ ഒരുമിച്ച് പതിവായി പോകുന്ന ഹോട്ടലാണിത്. ഇവിടെയാകുമ്പോൾ സ്റ്റിറോയിഡുകൾ കുത്തിവയ്ക്കാത്ത ചിക്കൻ കിട്ടും. സ്റ്റിറോയിഡുകൾ ഇൻജെക്ട് ചെയ്ത ചിക്കൻ വന്ധ്യതയ്ക്ക് കാരണമാകും. അദ്ദേഹത്തിന്റെ പ്രത്യുൽപാദനശേഷിയെ തകരാറിലാക്കാൻ ഞാനാഗ്രഹിക്കുന്നില്ല. കാരണം അദ്ദേഹം ജീവിക്കുന്നത് തന്നെ എനിക്ക് എന്റെ കുഞ്ഞുങ്ങളെ തരാനും, എന്നെ ഒരമ്മയാക്കാനുമാണ്. അതുകൊണ്ട് ഞങ്ങളിവിടെയേ കഴിക്കാൻ വരാറുള്ളൂ.

പുറത്തുപോകുമ്പോൾ അദ്ദേഹം നന്നായി ശരീരം മറച്ച ശേഷമേ ഇറങ്ങാറുള്ളൂ. എനിക്കത് ഇഷ്ടമാണ്, കാരണം അദ്ദേഹം പീഡിപ്പിക്കപ്പെടാൻ ഞാനാഗ്രഹിക്കുന്നില്ല. ഇങ്ങനെ നടന്നിട്ടും അദ്ദേഹം പീഡിപ്പിക്കപ്പെട്ടാൽ അത്, വിധിയാണെന്ന് കരുതും, പ്രതിക്ക് ശിക്ഷ കിട്ടുമെന്ന് ഞങ്ങൾ ആശ്വസിക്കും.

എനിക്കെന്ത് വസ്ത്രം ധരിച്ചും പുറത്തിറങ്ങാം. കാരണം ഞാനൊരു സ്ത്രീയാണ്. ഒരു സത്രീയായിരിക്കുന്നതുകൊണ്ടുതന്നെ മറ്റ് സ്ത്രീകൾ ഏതറ്റം വരെ പോകുമെന്ന് എനിക്ക് നന്നായിട്ടറിയാം. എനിക്കവരെ പേടിയില്ല. എന്നെ അവരൊന്നും ചെയ്യില്ലല്ലോ, അഥവാ ചെയ്താലും ഞാനത് പുറത്ത് പറയില്ല, കാരണം അങ്ങനെ ഞാൻ പരസ്യപ്പെടുത്തിയാൽ ലോകത്തിന് മുന്നിൽ ഞാൻ ശക്തിയില്ലാത്തവളും, പ്രതികരിക്കാൻ കഴിവില്ലാത്തവളുമാകും. ഒരു സ്ത്രീ ഒരിക്കലും അശക്തയാകരുത്. നിങ്ങൾക്കറിയാമോ? സ്ത്രീകൾ അത്രമാത്രം കരുത്തരാണ്...

ഞാൻ അദ്ദേഹത്തെ ജോലിക്ക് വിടുകയും വണ്ടിയോടിക്കാൻ അനുവദിക്കുകയും ഒക്കെ ചെയ്യാറുണ്ട്. കാരണം ഞാൻ തുല്യതയിൽ വിശ്വസിക്കുന്നു. പക്ഷേ, അദ്ദേഹത്തെ എല്ലാവരുമായും ഇടപഴകാൻ ഞാൻ വിടാറില്ല. അക്കാര്യത്തിൽ സ്ട്രിക്ടാണ്. അതെന്റെ ഉത്തരവാദിത്തമല്ലേ? അത്രയും ദൈവഭയമുള്ള ഒരു ഭർത്താവില്ലെങ്കിൽ എനിക്കെങ്ങനെ സ്വർഗത്തിലേക്ക് കടക്കാനാകും? കന്യകരായ എഴുപത് പേരോടൊപ്പം എനിക്കെങ്ങനെ സ്വർഗത്തിൽ കിടന്നുറങ്ങാനാകും?

ഫോട്ടോയെടുക്കുന്നതെല്ലാം ഞങ്ങൾക്ക് ഹറാം തന്നെയാണ്. പക്ഷേ ആളുകളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ ഫോട്ടോയെടുക്കുന്നത്..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP