Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അൽപ സമയലാഭത്തിനു വേണ്ടി ഒരാളെ ഇടിച്ചു കൊന്ന ഇന്നോവയുട ആൾക്കാരെ കണ്ടതേ ഇല്ല; പിറകിലായി എത്തിയ വണ്ടിയിൽ നിന്ന് ജോസ് കെ മാണി എംപി പറഞ്ഞത് അദ്ദേഹത്തിന്റെ വണ്ടിയിൽ കൊണ്ടുപോകാമെന്നാണ്; ജോസ് കെ മാണി അങ്ങൊരു പൊതുപ്രവർത്തകൻ തന്നെ; രണ്ട് വണ്ടിക്ക് അപ്പുറം ഉപ തിരിഞ്ഞെടുപ്പിൽ മത്സരിച്ച എംഎ‍ൽഎ സുഖമായി ഇരിക്കുന്നു; വൈറലായി യുവാവിന്റെ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: വാഹനാപകടത്തിൽ പരുക്കേറ്റവർക്ക് രക്ഷകനായ ജോസ്.കെ.മാണിയെ കുറിച്ച് വൈറൽ കുറിപ്പുമായി യുവാവ്്. കൊട്ടാരക്കര മൈലത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അവസരോചിതമായി ഇടപെട്ട് ജോസ് കെ. മാണി എംപി തന്റെ വാഹനത്തിലാണ് യുവാക്കളെ ആശുപത്രിയിലെത്തിക്കാനൊരുങ്ങിയത്. മരണത്തോട് മല്ലിടുന്ന അവസ്ഥയിലും യുവാക്കളെ വാരിയെടുക്കുമ്പോഴും അദ്ദേഹം ഒപ്പം നിന്നെന്ന് യുവാവ് കുറിപ്പിൽ പറയുന്നു. മൈലം ഗ്രാമപഞ്ചായത്ത് യുവജനക്ഷേമ ബോർഡ് അംഗവും ഡിവൈഎഫ്ഐ പ്രവർത്തകനുമായി എസ് സുമേഷ് എന്ന യുവാവാണ് എം,പിയെ അഭിനന്ദിച്ച് കുറിപ്പുമായി എത്തിയിരിക്കുന്നത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ജീവിതത്തിൽ മറക്കാനാകാത്ത ഒരു രാത്രി കൂടി. കൊട്ടാരക്കരയിൽ നിന്നും വീട്ടിലേക്കു വരുന്ന വഴി ഉദ്ദേശം 10മണി കഴിഞ്ഞു. മൈലം ജംഗ്ഷനിൽ കടയിൽ കയറി ഒന്ന് രണ്ടു സാധനങ്ങൾ വാങ്ങി ബൈക്കിൽ കയറാൻ തുടങ്ങുമ്പോൾ ഒരു ശബ്ദം. ഒരു സൂപ്പർ ഫാസ്റ്റ് ബ്രേക്ക് ഇടുന്നു, എതിർ സൈഡിൽ ബോണറ്റിൽ കൂടി പുക പറത്തിക്കൊണ്ട് ഒരു ഇന്നോവ സൈഡ് ആക്കുന്നു ഞാൻ കരുതി ബസ് ഇന്നോവയിൽ തട്ടിയെന്ന്. അടുത്തേക്ക് ചെല്ലുമ്പോൾ ഒരു ഹെൽമെറ്റ് ഇന്നോവയുടെ ബമ്പറിൽ ഇരിക്കുന്നു. മുൻപിലേക്ക് നോക്കുമ്പോൾ ksrtc യുടെ വെളിച്ചത്തിൽ ഒരു യൂണികോൺ ബൈക്കും, ഒരാളും റോഡിൽ കിടക്കുന്നു.

ഓടിച്ചെന്നു നോക്കിയപ്പോൾ ന്റെ കൂടെ വന്ന കണ്ണൻ ഉൾപ്പെടെ രണ്ടോ, മൂന്നുപേർ അവിടെ നിൽക്കുന്നു. ഒരാൾ തല പിളർന്നു ചോരയൊലിച്ചു റോഡിൽ കിടക്കുന്നു ആളെ കണ്ടപ്പോഴേ മരണം ഉറപ്പിച്ചു , പിറകിൽ നിന്നും ഒരു ഇന്നോവ കൊണ്ട് നിർത്തി അതിൽ നിന്നും ബഹുമാനപ്പെട്ട എംപി ജോസ് കെ മാണിയും, അദ്ദേഹത്തിന്റെ കൂടുള്ളവരും പെട്ടെന്ന് തന്നെ വണ്ടിയിൽ കയറ്റാൻ പറഞ്ഞു അതിനു മുൻപ് തന്നെ ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന ഫൈസലിനെ വിളിച്ച് ആംബുലൻസ് വിടാൻ പറഞ്ഞു ആ സമയം തന്നെ ബഹുമാനപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരും, തൊട്ട് പിറകെ ആംബുലൻസും, ഞങ്ങൾ അപകടം പറ്റിയ മനുഷ്യനെ കയറ്റിവിട്ടു, മരിച്ചെന്നു ഉറപ്പായിരുന്നു എങ്കിലും ചിലപ്പോ? വീട്ടിൽ വന്നു നോക്കിയപ്പോൾ മുണ്ടിൽ മുഴുവൻ രക്തം.

അൽപ സമയലാഭത്തിനു വേണ്ടി ഒരാളെ ഇടിച്ചു കൊന്ന ഇന്നോവയുട ആൾക്കാരെ കണ്ടതേ ഇല്ല. അപകടത്തിൽപ്പെടുന്നവരെ ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നത് സ്ഥിരമാണ്. എന്നാലും ഇതൊരു വല്ലാത്ത അവസ്ഥയായിപ്പോയി, പോകാൻ പറ്റുമായിരിന്നിട്ടും. അപകടത്തിൽ പെട്ടയാളെ ആശുപത്രിയിൽ എത്തിക്കാൻ ശ്രേമിച്ച ജോസ് കെ മാണി അങ്ങൊരു പൊതുപ്രവർത്തകൻ ആണ്. രണ്ടു വണ്ടിക്ക് പിറകെ ഒരു ബൈ ഇലക്ഷന് ജയിച്ച എംഎ‍ൽഎ സുഖമായി കോളർ ഒക്കെ വെച്ച് ഇരിക്കുന്ന കാഴ്ചയും അവിടെ വെച്ച് കണ്ടു. മരിച്ചയാളുടെ ആത്മാവിനു നിത്യശാന്തി നേരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP