Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ണാന.. കണ്ണേ പാട്ടിന് ചുവട് വെച്ച് കിടിലൻ ഡാൻസുമായി ഒരു കൂട്ടം അച്ഛന്മാരും പെൺമക്കളും; തീവ്രമായ ആവിഷ്‌കാരമെന്ന് സോഷ്യൽ മീഡിയയും; വൈറലായ വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

ജിത് നായകനായ വിശ്വാസം എന്ന ചിത്രത്തിലെ കണ്ണാന കണ്ണേ എന്ന ഗാനം അച്ഛനും മകളും തമ്മിലുള്ള തീവ്രമായ ആത്മബന്ധം വളരെ ആഴത്തിൽ ചിത്രീകരിച്ച് കാട്ടിയതാണ്. ഇപ്പോഴിതാ കണ്ണാന.. കണ്ണേ എന്ന ഗാനത്തിന് ചുവടുമായി ഒരുകൂട്ടം അച്ഛന്മാരും മക്കളും എത്തുകയാണ്. സെബർ ലോകത്ത് ഇപ്പോൾ തരംഗമാവുന്നത് അച്ഛന്മാരും പെണ്മക്കളുമൊരുമിച്ചുള്ള 'കണ്ണാന കണ്ണേ..'യുടെ ഡാൻസ് വേർഷനാണ്. സ്റ്റേജിൽ അച്ഛനും മക്കളും ചേർന്നുള്ള നൃത്തം ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു.

എണ്ണായിരത്തിൽ അധികം ആളുകളാണ് വിഡിയോ കണ്ടത്. നിരവധിപേർ വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തി. തിരുവനന്തപുരം ക്രൈസ് നഗർ സ്‌കൂളിലാണ് ഈ സ്റ്റേജ് ഷോ അരങ്ങേറിയത്. ഡോക്ടറും മുൻ കലാപ്രതിഭയും കൂടിയായ ഡോ. ബോബി കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ മനോഹര നൃത്തം വേദിയിൽ അവതരിപ്പിച്ചത്.

വിഡിയോ കാണാം:-

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP