Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

പണത്തിനും ഭീഷണിക്കും മുന്നിൽ പതറാത്ത മനസ്സ്; അധികാരത്തിന്റെ അപ്പക്കഷ്ണത്തിനായി ആദർശം പണയപ്പെടുത്താത്ത കമ്മ്യൂണിസ്റ്റ്; കാലുമാറ്റവും കുതിരക്കച്ചവടവും ഭയന്ന് മുതിർന്ന നേതാക്കൾ പോലും റിസോർട്ടുകളിൽ കനത്ത കാവലിൽ കഴിയുമ്പോൾ സൈക്കിളിൽ യാത്ര ചെയ്ത് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ദരിദ്രനായൊരു എംഎൽഎ; മഹാരാഷ്ട്രയിലെ സിപിഎം നേതാവ് വിനോദ് നിക്കോള രാജ്യമാകെ ചർച്ചയാകുന്നത് ഇങ്ങനെ

പണത്തിനും ഭീഷണിക്കും മുന്നിൽ പതറാത്ത മനസ്സ്; അധികാരത്തിന്റെ അപ്പക്കഷ്ണത്തിനായി ആദർശം പണയപ്പെടുത്താത്ത കമ്മ്യൂണിസ്റ്റ്; കാലുമാറ്റവും കുതിരക്കച്ചവടവും ഭയന്ന് മുതിർന്ന നേതാക്കൾ പോലും റിസോർട്ടുകളിൽ കനത്ത കാവലിൽ കഴിയുമ്പോൾ സൈക്കിളിൽ യാത്ര ചെയ്ത് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ദരിദ്രനായൊരു എംഎൽഎ; മഹാരാഷ്ട്രയിലെ സിപിഎം നേതാവ് വിനോദ് നിക്കോള രാജ്യമാകെ ചർച്ചയാകുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

മുംബെ: രാഷ്ട്രീയ നിലപാടുകളും ആദർശവും എന്തെന്ന ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നടക്കുന്നത്. മഹാരാഷ്ട്രയിലെ എംഎൽഎമാർക്ക് പണം മുതൽ പദവികൾ വരെ വാഗ്ദാനം ചെയ്യുമ്പോഴും പല പ്രമുഖ നേതാക്കളെയും കനത്ത കാവലിൽ റിസോർട്ടുകളിൽ പാർപ്പിക്കുമ്പോഴും നിർഭയനായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഒരു എംഎൽഎ. വെറും ഏഴായിരം രൂപ മാത്രം കുടുംബത്തിനാകെ മാസ വരുമാനമുള്ള ഒരു രാഷ്ട്രീയ നേതാവിന്റെ ആദർശത്തെയും ആശയത്തെയും പണം കൊണ്ട് വില പറയാനാകില്ലെന്നും ഭീഷണി കൊണ്ട് വരുതിക്ക് നിർത്താനാകില്ലെന്നും തിരിച്ചറിയുകയാണ് മഹാരാഷ്ട്രയിലെ ബിജെപിയും കോൺഗ്രസും. ദഹാനു മണ്ഡലത്തിൽ നിന്നും വിജയിച്ച സിപിഎം നേതാവ് വിനോദ് നിക്കോളയാണ് മഹാരാഷ്ട്രയിലെ മഹാ നാടകങ്ങൾക്കിടയിലും നിർഭയനായും പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും മുന്നിൽ പതറാതെയും സ്വന്തം വീട്ടിൽ കിടന്നുറങ്ങിയും സൈക്കിളിൽ സഞ്ചരിച്ചും രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്.

മറ്റ് എംഎൽഎമാർ റിസോർട്ടുകളിൽ നിന്ന് റിസോർട്ടുകളിലേക്ക് ഓടുമ്പോൾ സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്കിടയിലാണ് വിനോദ് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. മഹാരാഷ്ട്രയിലെ 'ഏറ്റവും ദരിദ്രനായ' എംഎൽഎ കൂടിയാണ് വിനോദ്. അൻപത്തിരണ്ടായിരം രൂപയുടെ സ്വത്തുക്കൾ മാത്രം സ്വന്തമായുള്ള വിനോദ് പൂർണ്ണ സമയ പാർട്ടി പ്രവർത്തകൻ ആകുന്നതിനു മുൻപ് വടപാവ് കച്ചവടക്കാരൻ ആയിരുന്നു.

നാസിക് മുതൽ മുംബൈ വരെയുള്ള ദൂരം അൻപതിനായിരം കർഷകർ നടന്നു തീർത്ത 2018 ലെ ഐതിഹാസികമായ കർഷക സമരത്തിന്റെ നായകൻ കൂടിയാണ്. സിപിഐഎം മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി അംഗമായ വിനോദ് നിക്കോളെ എംഎൽഎ. പാർട്ടിയുടെ ഏക അംഗമായതുകൊണ്ട് വിനോദ് നിക്കോള ഏത് മുന്നണിയിൽ ചേർന്നാലും കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ അയോഗ്യത നേരിടേണ്ടി വരില്ല. അതേസമയം, കോടികളുടെ സമ്പത്തോ അധികാരമോ നിഷ്പ്രയാസം കൈകളിലേക്ക് എത്തുകയും ചെയ്യും. എന്നാൽ, പണത്തിനും ജനാധിപത്യത്തെയും ജനഹിതത്തേയും കശാപ്പ് ചെയ്ത് കിട്ടുന്ന അധികാരത്തിനുമായി തന്റെ ആദർശവും അഭിമാനവും പണയം വെക്കാൻ ഈ കമ്മ്യൂണിസ്റ്റുകാരൻ തയ്യാറല്ല.

മഹാരാഷ്ട്രയിലെ എം എൽ എ മാരിൽ ഏറ്റവും ദരിദ്രനാണ് വിനോദ് നിക്കോളെ. അൻപത്തിരണ്ടായിരം രൂപയുടെ സ്വത്തുക്കൾ മാത്രം സ്വന്തമായുള്ള വിനോദ് പൂർണ്ണ സമയ പാർട്ടി പ്രവർത്തകൻ ആകുന്നതിനു മുൻപ് വടപാവ് കച്ചവടക്കാരൻ ആയിരുന്നു. ഇപ്പോൾ പാർട്ടി നൽകുന്ന 5000 രൂപയാണ് ഇദ്ദേഹത്തിന്റെ വരുമാന മാർഗം. താത്കാലിക ജീവനക്കാരിയായ ഭാര്യക്ക് കിട്ടുന്ന 2000 രൂപയും ഉൾപ്പെടെ ഏഴായിരം രൂപ കൊണ്ട് അദ്ദേഹത്തിന്റെ കുടുംബം ജീവിക്കുന്നു.

ഇടത് സാംസ്‌കാരിക പ്രവർത്തകനായ നൃപൻദാസാണ് സമൂഹ മാധ്യമങ്ങളിൽ വിനോദ് നിക്കോളയുടെ മഹാരാഷ്ട്രയിലെ നിർഭയ ജീവിതത്തെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങിവെച്ചത്. തുടർന്ന് ഇടത് അനുഭാവികളും മറ്റുള്ളവരും ഇത് ഏറ്റെടുത്തു. രാജ്യത്ത് നടക്കുന്ന രാഷ്ട്രീയ നാടകങ്ങളിൽ പെട്ടുപോകാത്ത ഇത്തരം ആളുകളിലാണ് ജനാധിപത്യത്തിന്റെ പ്രതീക്ഷയും ശക്തിയും എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

നൃപൻദാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്..

മഹാരാഷ്ട്രയിലെ 288 എം എൽ എ മാരിൽ റിസോർട്ടിൽ അല്ലാതെ, സ്വന്തം വീട്ടിൽ ഉറങ്ങുന്ന ഒരാൾ ഉണ്ട്. അയാൾ ഇന്നലെയും തന്റെ പാർട്ടി ഓഫീസിൽ എത്തി ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെട്ടു. സഖാക്കളെയും കൂട്ടി ദഹാനു മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സഞ്ചരിച്ചു. സ്വതന്ത്രന്മാരായൊക്കെ ജയിച്ചവർക്ക് ദശകോടികൾ വിലയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴും, പഴയ ഹെർക്കുലീസ് സൈക്കിളിന്റെ ആഡംബരത്തിൽ യാത്ര ചെയ്യുന്ന അയാളുടെ പിന്നാലെ ഒരു പവർ ബ്രോക്കറുമില്ല.

മഹാരാഷ്ട്രയിലെ എം എൽ എ മാരിൽ ഏറ്റവും ദരിദ്രനായ അയാളുടെ പേര് വിനോദ് നിക്കോളെ എന്നാണ്. അൻപത്തിരണ്ടായിരം രൂപയുടെ സ്വത്തുക്കൾ മാത്രം സ്വന്തമായുള്ള വിനോദ് പൂർണ്ണ സമയ പാർട്ടി പ്രവർത്തകൻ ആകുന്നതിനു മുൻപ് വടപാവ് കച്ചവടക്കാരൻ ആയിരുന്നു. ഇപ്പോൾ പാർട്ടി നൽകുന്ന 5000 രൂപയും താത്കാലിക ജീവനക്കാരിയായ ഭാര്യക്ക് കിട്ടുന്ന 2000 രൂപയും കൊണ്ട് ജീവിക്കുന്നു.

നാസിക് മുതൽ മുംബൈ വരെയുള്ള ദൂരം അൻപതിനായിരം കർഷകർ നടന്നു തീർത്ത 2018 ലെ ഐതിഹാസികമായ കർഷക സമരത്തിന്റെ നായകൻ കൂടിയാണ്
സിപിഐഎം മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി അംഗമായ വിനോദ് നിക്കോളെ എം എൽ എ.

(നവംബർ 2 ന്റെ ഡെക്കാൻ ഹെറാൾഡിൽ വന്ന വാർത്തയുടെ സ്‌ക്രീൻ ഷോട്ടുകൾ കമന്റ് ബോക്‌സിൽ)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP