Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202222Sunday

ദാസനും വിജയനും നീന്തിക്കയറിയ 'ദുബായ് കടപ്പുറത്ത്' അവർ ഒന്നിച്ചു; പ്രണവ് മോഹൻ ലാലും വിനീത് ശ്രീനിവാസനും ബസന്ത് നഗർ ബീച്ചിനു മുന്നിൽ; ഇതിനൊരു അടിക്കുറിപ്പ് ആവശ്യമില്ലെന്ന് വിനീത്; എല്ലാറ്റിനും അതിന്റേതായ സമയമുണ്ടെന്ന് ആരാധകർ

ദാസനും വിജയനും നീന്തിക്കയറിയ 'ദുബായ് കടപ്പുറത്ത്' അവർ ഒന്നിച്ചു; പ്രണവ് മോഹൻ ലാലും വിനീത് ശ്രീനിവാസനും ബസന്ത് നഗർ ബീച്ചിനു മുന്നിൽ; ഇതിനൊരു അടിക്കുറിപ്പ് ആവശ്യമില്ലെന്ന് വിനീത്; എല്ലാറ്റിനും അതിന്റേതായ സമയമുണ്ടെന്ന് ആരാധകർ

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: മലയാള സിനിമയിലെ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് മോഹൻലാനും ശ്രീനിവാസനും. ഇരുവരും ഒന്നിച്ചപ്പൊഴൊക്കെ തിയേറ്ററുകൾ നിറഞ്ഞുകവിഞ്ഞിട്ടുണ്ട്. ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം തന്നെ ടിവിയിൽ വീണ്ടും എത്തുമ്പോഴും പ്രേക്ഷകർ ഒട്ടും കുറയുന്നില്ല.

അക്കൂട്ടത്തിലെ പ്രധാന ചിത്രമാണ് നാടോടിക്കാറ്റ്. ചിത്രത്തിൽ ശ്രീനിവാസനും മോഹൻലാലും അവതരിപ്പിച്ച ദാസൻ, വിജയൻ എന്നീ കഥാപാത്രങ്ങൾ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചവയാണ്. ഗൾഫ് മോഹങ്ങളുമായി ദാസനും വിജയനും നാടുവിട്ട് ഉരുവിൽ സഞ്ചരിച്ച് ദുബായി കടപ്പുറമാണെന്ന് വിചാരിച്ച് നീന്തിക്കയറിയത് ചെന്നൈയിലെ ബസന്ത് നഗർ ബീച്ചിലേയ്ക്കായിരുന്നു.

ആരാധകരുടെ മനസ്സിൽ പതിഞ്ഞ ദാസനും വിജയനും അവതരിച്ചിട്ട് ഇപ്പോൾ 35 വർഷം പിന്നിടുകയാണ്. ഇപ്പോഴിതാ മൂന്ന് പതിറ്റാണ്ടുകൾക്കപ്പുറം അവരുടെ അടുത്ത തലമുറയിലെ രണ്ട് ആളുകൾ അതേ ലൊക്കേഷനിൽ എത്തിയിരിക്കുകയാണ്.

      View this post on Instagram

A post shared by Vineeth Sreenivasan (@vineeth84)

നാടോടിക്കാറ്റിൽ ഏറെ പ്രധാനപ്പെട്ടൊരു രംഗം ഷൂട്ട് ചെയ്തത് ബസന്ത് നഗർ ബീച്ചിൽ നിന്നുമുള്ള ചിത്രമാണ് വിനീത് ശ്രീനിവാസൻ പങ്കുവച്ചിരിക്കുന്നത്. ഒപ്പം പ്രണവ് മോഹൻലാലും ഉണ്ട്. ഇതിനൊരു അടിക്കുറിപ്പ് ആവശ്യമില്ലെന്നായിരുന്നു ചിത്രത്തോടൊപ്പം വിനീത് കുറിച്ചത്.

'ഹൃദയം' സിനിമയുടെ ഷൂട്ടിനിടെ എടുത്ത ചിത്രമാണിത്. പ്രണവും ചിത്രം പങ്കുവച്ചിട്ടുണ്ട്. 'ഹൃദയത്തിന് ലഭിക്കുന്ന നിറഞ്ഞ പ്രതികരണത്തിനും സ്‌നേഹത്തിനും എല്ലാവർക്കും നന്ദി. അനുഗ്രഹീതനായി തോന്നുന്നു', എന്നാണ് ചിത്രത്തോടൊപ്പം പ്രണവ് കുറിച്ചത്.

ജൂഡ് ആന്തണി,ലെന തുടങ്ങി നിരവധിപേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയത്. 'ഞാൻ കൊടുത്തോട്ടെ അടിക്കുറിപ്പ് 'ഞാൻ പറഞ്ഞില്ലേ ദാസാ എല്ലാത്തിനും അതിന്റെ സമയമുണ്ടെന്ന്': ഇങ്ങനെയായിരുന്നു ജൂഡ് ആന്തണിയുടെ കമന്റ്.

പ്രണവ് എന്ന നടനും വിനീതെന്ന സംവിധായകനും .. ഹൃദയം,ദാസനും വിജയനും ലൈറ്റ് എന്നിങ്ങനെ പോകുന്നു കമന്റുകൾ.

മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഒരു സിനിമ ചെയ്യണമെന്നത് തന്റെ വലിയ ആഗ്രഹമെന്ന് വിനീത് ശ്രീനിവാസൻ ഒരിക്കൽ പറഞ്ഞിരുന്നു. 'അച്ഛനെയും ലാൽ അങ്കിളിനെയുംവച്ച് ഒരു സിനിമ ചെയ്യണമെന്നുള്ളത് എന്റെയും വലിയ ആഗ്രഹമാണ്. കുറച്ചു കാലമായി അതിന്റെ ആലോചനകൾ നടക്കുന്നുണ്ട്. മനസ്സിൽ ഒരു കഥയുമുണ്ട്. ക്ലൈമാക്സും. പിന്നെ അവിടവിടെ കുറെ ഇൻസിഡന്റുകളും. അതുമാത്രം പോരല്ലോ ഒരു കഥയെന്ന നിലയിൽ അത് കൂടുതൽ പരുവപ്പെടേണ്ടതുണ്ട്.

ആ സിനിമ എന്ന് സംഭവിക്കുമെന്നും നിശ്ചയമില്ല. എന്നാൽ ഇക്കാര്യം അച്ഛനോട് പറഞ്ഞിട്ടുണ്ട്. കഥയുടെ കാര്യമല്ല, രണ്ടുപേരെയും വച്ചൊരു സിനിമ ചെയ്യണമെന്നുള്ള ആഗ്രഹത്തെക്കുറിച്ചാണ് പറഞ്ഞത്. പഴയ തലമുറയിലെയും പുതിയ തലമുറയിലെയും താരങ്ങൾ അതിലുണ്ടാവും. കഥയിലേയ്ക്ക് പൂർണ്ണമായും ലാന്റ് ചെയ്യാതെ അതിനെക്കുറിച്ച് ഇനിയും കൂടുതൽ എന്തെങ്കിലും പറയാനാകില്ല.' എന്നായിരുന്നു വിനീത് ചിത്രത്തെ പറ്റി പറഞ്ഞിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP