Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

നടൻ വിനായകൻ ഇനി സംവിധായകൻ; സിനിമാ ജീവിതത്തിന്റെ 25ാം വാർഷികത്തിൽ സംവിധായക കുപ്പായം അണിയുന്നത് അത്യപൂർവ നേട്ടം; നിർമ്മാണം ഒരുക്കുന്നത് റിമയും ആഷിഖ് അബുവും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: നടൻ വിനായകൻ ഇനി സംവിധായകൻ.സിനിമയിൽ എത്തിയതിന്റെ ഇരുപത്തിയഞ്ചാം വർഷത്തിലാണ് സംസ്ഥാന പുരസ്‌ക്കാര ജേതാവ് കൂടിയായ താരം സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്.

പാർട്ടി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും വിനായകൻ തന്നെയാണ്. ഒ.പി.എം സിനിമാസിന്റെ ബാനറിൽ റിമ കല്ലിങ്കലും ആഷിഖ് അബുവുമാണ് ചിത്രം നിർമ്മിക്കുന്നത്.ആഷിഖ് തന്നെയാണ് ചിത്രം തന്റെ ഫേസ്‌ബുക്കിലൂടെ പ്രഖ്യാപിച്ചത്. നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന നമ്മുടെ വിനായകൻ അടുത്ത വർഷം ആദ്യ സിനിമ എഴുതിസംവിധാനം ചെയ്യും. ''പാർട്ടി ' അടുത്ത വർഷം,'' എന്ന കുറിപ്പോടെയാണ് ആഷിക്ക് അബു പോസ്റ്റ് പങ്കുവച്ചത്.

മോഹൻലാൽ നായകനായ മാന്ത്രികം എന്ന ചിത്രത്തിൽ സഹനടനായിട്ടാണ് വിനായകൻ സിനിമയിൽ രംഗപ്രവേശം ചെയ്തത്. 2016-ൽ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കി.രാജീവ് രവി സംവിധാനം ചെയ്ത 'കമ്മട്ടിപ്പാടം', അൻവർ റഷീദിന്റെ 'ട്രാൻസ്' എന്നീ സിനിമകളിൽ സംഗീതസംവിധായകനായും വിനായകൻ എത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP