Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'എന്റെ അപ്പനെ തരിപ്പണമാക്കുന്ന പെങ്ങളുടെ മൃഗീയമായ സ്വഭാവ വൈകല്യം'; മാലിക്കിന്റെ ഷൂട്ടിങ്ങ് സമയത്തെ രസകരമായ നിമിഷങ്ങൾ വീണ്ടും പങ്കുവച്ച് വിനയ് ഫോർട്ട്; താരം പങ്കുവച്ചത് പിതാവിന്റെ വേഷം അവതരിപ്പിച്ച താരത്തെ നിമിഷ തല്ലുന്ന വീഡിയോ

'എന്റെ അപ്പനെ തരിപ്പണമാക്കുന്ന പെങ്ങളുടെ മൃഗീയമായ സ്വഭാവ വൈകല്യം'; മാലിക്കിന്റെ ഷൂട്ടിങ്ങ് സമയത്തെ രസകരമായ നിമിഷങ്ങൾ വീണ്ടും പങ്കുവച്ച് വിനയ് ഫോർട്ട്; താരം പങ്കുവച്ചത് പിതാവിന്റെ വേഷം അവതരിപ്പിച്ച താരത്തെ നിമിഷ തല്ലുന്ന വീഡിയോ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക്കിന്റെ ഷൂട്ടിങ്ങ് സമയത്തെ രസകരമായ നിമിഷങ്ങൾ വീണ്ടും പങ്കുവച്ച് വിനയ് ഫോർട്ട്. നിമിഷ തന്റെയും വിനയ് ഫോർട്ടിന്റെയും പിതാവിന്റെ വേഷം അവതരിപ്പിച്ച താരത്തെ തല്ലുന്ന വീഡിയോയാണ് വിനയ് പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിലെ നിമിഷ സജയൻ, വിനയ് ഫോർട്ട് എന്നിവരുടെ പ്രകടനത്തിനും മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. പുതിയൊരു വീഡിയോയാണ് ഇപ്പോൾ വിനയ് ഫോർട്ട് പങ്കുവെച്ചിരിക്കുന്നത്. 'എന്റെ അപ്പനെ തരിപ്പണമാക്കുന്ന പെങ്ങളുടെ മൃഗീയമായ സ്വഭാവ വൈകല്യം' എന്നാണ് വിനയ് വീഡിയോക്ക് നൽകിയ കാപ്ക്ഷൻ.


വിനയ് ഫോർട്ട് അവതരിപ്പിച്ച കഥാപാത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രത്തിൽ ഡേവിഡ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഫഹദ് ഫാസിലിന്റെ സുഹൃത്തും നിമിഷയുടെ സഹോദരനുമായിരുന്നു ഡേവിഡ് എന്ന കഥാപാത്രം.

ജൂലൈ 15നാണ് മാലിക്ക് ആമസോണിൽ റിലീസ് ചെയ്തത്. മഹേഷ് നാരായണന്റെ മാസ്റ്റർ പീസാണ് മാലിക്ക് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. ആമസോൺ റിലീസ് ആയതിനാൽ വലിയൊരു തിയറ്റർ എക്സ്പീരിയൻസാണ് നഷ്ടമായെന്നും പ്രേക്ഷകർ പറഞ്ഞിരുന്നു. കൂടാതെ ബീമാപള്ളി വെടിവെപ്പിലെ സത്യാവസ്ഥകൾ സിനിമയിൽ മനപ്പൂർവ്വം മറച്ചുവെച്ചു എന്ന വിമർശനങ്ങളും ഉണ്ട്.

മാലിക്ക് തീരദേശ ജനതയുടെ നായകനായ സുലൈമാന്റെയും, അയാളുടെ തുറയുടെയും കഥയാണ് പറയുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സുലൈമാൻ എന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രം കടന്ന് പോകുന്നത്. 20 വയസ് മുതൽ 57 വയസ്സ് വരെയുള്ള സുലൈമാനെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

മാലിക്ക് ഒരു ഫിക്ഷണൽ കഥ മാത്രമാണെന്ന് സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞിരുന്നു. ചിത്രത്തിൽ പറഞ്ഞ് പോകുന്ന സംഭവങ്ങൾ പ്രേക്ഷകർക്ക് യഥാർത്ഥ സംഭവങ്ങളുമായി ബന്ധപ്പെടുത്തണമെങ്കിൽ അങ്ങനെ ആവാമെന്നും മഹേഷ് നാരായണൻ റിപ്പോർട്ടർ ടിവിയോട് പറഞ്ഞിരുന്നു. ചിത്രത്തിന്റെ തിരക്കഥയും, എഡിറ്റിങ്ങും നിർവ്വഹിക്കുന്നത് മഹേഷ് തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP