Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജീവ് കല്യാണം കഴിച്ചത് ഇറ്റലിയിൽ നിന്ന്! നെഹ്‌റുവും കുടുംബവും സ്ത്രീലമ്പടർ; ബിജെപി നേതാവിന്റെ പ്രസ്താവന വിവാദത്തിൽ; നെഹ്‌റു സ്ത്രീകളുമായി 'അടുപ്പം പ്രകടിപ്പിക്കുന്ന' ചിത്രങ്ങൾ പങ്കുവച്ച് ബിജെപി ഐടി സെല്ലും; പ്രചരിപ്പിക്കുന്നത് സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ; വില കുറഞ്ഞ രാഷ്ട്രീയ നീക്കമെന്ന് പരിഹാസം

രാജീവ് കല്യാണം കഴിച്ചത് ഇറ്റലിയിൽ നിന്ന്! നെഹ്‌റുവും കുടുംബവും സ്ത്രീലമ്പടർ; ബിജെപി നേതാവിന്റെ പ്രസ്താവന വിവാദത്തിൽ; നെഹ്‌റു സ്ത്രീകളുമായി 'അടുപ്പം പ്രകടിപ്പിക്കുന്ന' ചിത്രങ്ങൾ പങ്കുവച്ച് ബിജെപി ഐടി സെല്ലും; പ്രചരിപ്പിക്കുന്നത് സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ; വില കുറഞ്ഞ രാഷ്ട്രീയ നീക്കമെന്ന് പരിഹാസം

മറുനാടൻ ഡെസ്‌ക്‌

മുസഫർനഗർ: ജവഹർലാൽ നെഹ്‌റു സ്ത്രീലമ്പടനാണെന്ന് വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ. തുടർച്ചയായി വിവാദ പ്രസ്താവന നടത്തിയിട്ടുള്ള വിക്രം സിങ് സൈനിയാണ് ഗുരുതര ആരോപണവുമായി എത്തിയിട്ടുള്ളത്. പ്രാധാനമന്ത്രിയുടെ ജന്മദിനത്തിൽ പങ്കുവച്ച ചിത്രത്തിന് നൽകിയ പ്രതികരണത്തിലാണ് വിവാദ പ്രസ്താവന.ഉത്തർപ്രദേശിൽ നിന്നുള്ള എംഎൽഎയാണ് വിക്രം സിങ് സൈനി. നെഹ്‌റുവും കുടുംബാംഗങ്ങളും ഇത്തരത്തിലുള്ളവരാണ്. രാജീവ് ഗാന്ധി ഇറ്റലിയിൽ നിന്നാണ് വിവാഹം കഴിച്ചത്. ഇങ്ങനെയാണ് നെഹ്‌റുവിന്റെ കുടുംബത്തിലുള്ളവർ പെരുമാറുന്നതെന്നാണ് വിക്രം സിങ് പറഞ്ഞത്.

നോർവ്വേ പ്രധാനമന്ത്രി എർന സോൾബർഗ് മോദിയെ നോക്കുന്ന പഴയ ചിത്രത്തിനാണ് വിവാദ പ്രതികരണം. അദ്ദേഹത്തെ അങ്ങനെ നോക്കരുത് സ്ത്രീയേ അദ്ദേഹം മോദിയാണ് നെഹ്‌റുവല്ല എന്നായിരുന്നു വിക്രം സിങ് സൈനിയുടെ കമന്റ്. കമന്റ് വിവാദമായതോടെ പ്രതികരണം തേടിയവരോട് വീണ്ടും വിക്രം സിങ് സൈനി രൂക്ഷമായ ആരോപണങ്ങളുയർത്തിയത്.

ഇതിന് പിന്നാലെ ഇതേ നീക്കം ബിജെപിയുടെ ഭാഗത്തുനിന്നു ഉണ്ടാവുന്നു എന്നാണ് പുറത്തുവരുന്ന വിവരം. നെഹ്‌റു സ്ത്രീകളുമായി 'അടുപ്പം പ്രകടിപ്പിക്കുന്ന' ചിത്രങ്ങൾ ബിജെപി ഐ.ടി വിഭാഗം തലവൻ അമിത് മാളവ്യയയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനേയും അവരുടെ മകളേയും നെഹ്‌റു വാത്സല്യത്തോടെ ആലിംഗനം ചെയ്യുന്ന ചിത്രങ്ങളാണ് അമിത് മാളവ്യ മോശമായി പ്രചരിപ്പിച്ച് പുറത്തു വിട്ടത്.

ഗുജറാത്തിലെ പട്ടിദാർ നേതാവ് ഹർദിക് പട്ടേലിനെ വിമർശിക്കാൻ വേണ്ടിയാണ് ഐടി സെൽ മേധാവിയുടെ നേതൃത്വത്തിൽ നടന്ന ഈ പ്രചരണം. നെഹ്‌റു സ്ത്രീകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ച അമിത് മാളവ്യ അതിന് താഴെ ഹാർദികിന് നെഹ്‌റുവിന്റെ ചില ഡിഎൻഎ സവിശേഷതകൾ ലഭിച്ചിട്ടുണ്ടെന്നും കുറിച്ചു വച്ചു. ഹർദികിന്റേതെന്ന പേരിൽ ഒരു സ്വകാര്യ വിഡീയോ പുറത്തു വന്ന സാഹചര്യത്തിലായിരുന്നു അമിതിന്റെ പരിഹാസം.

റഷ്യയിലെ ഇന്ത്യൻ അംബാസിഡറായിരുന്ന സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനെ നെഹ്‌റു ഡൽഹി എയർപോർട്ടിൽ സ്വാഗതം ചെയ്യുന്നതും, വിജയലക്ഷമി അമേരിക്കയിലെ ഇന്ത്യൻ അംബാസിഡറായി ജോലി ചെയ്തിരുന്ന കാലത്ത് അവിടെയെത്തിയ നെഹ്‌റുവിനെ അവർ ആലിംഗനം ചെയ്ത് സ്വാഗതം ചെയ്യുന്നതുമായ ചിത്രങ്ങളും ചേർത്താണ് നെഹ്‌റു സ്ത്രീലമ്പടനാണെന്ന തരത്തിൽ അമിത് മാളവ്യ ട്വീറ്റ് ചെയ്തത്.

അവസാനത്തെ ഇന്ത്യൻ വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റൺ പ്രഭുവിന്റെ ഭാര്യ എഡ്വീന മൗണ്ട്ബാറ്റൺ, അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ ഭാര്യ ജാക്വിലിൻ കെന്നഡി, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണറായിരുന്ന സൈമണിന്റെ ഭാര്യ, മൗണ്ട് ബാറ്റൺഎഡ്വീന ദമ്പതികളുടെ മകൾ പതിനെട്ടുകാരി പമേല മൗണ്ട്ബാറ്റൺ എന്നിവർക്കൊപ്പമുള്ള നെഹ്‌റുവിന്റെ ചിത്രങ്ങളും അമിത് മാളവ്യ ട്വീറ്റ് ചെയ്തിരുന്നു.ബിജെപി പ്രചരണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിലകുറഞ്ഞ രാഷ്ട്രീയ നീക്കത്തിനെതിരെ നിരവധിപേർ രംഗത്തെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP