Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

ഞാൻ കാരണം നിങ്ങളുടെ ഭാവി തകരരുത്; മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന ചിത്രത്തിൽ നിന്നും പിന്മാറി വിജയ് സേതുപതി; പിന്മാറ്റം മുത്തയ്യയുടെ അഭ്യർത്ഥന മാനിച്ച്

ഞാൻ കാരണം നിങ്ങളുടെ ഭാവി തകരരുത്; മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന ചിത്രത്തിൽ നിന്നും പിന്മാറി വിജയ് സേതുപതി; പിന്മാറ്റം മുത്തയ്യയുടെ അഭ്യർത്ഥന മാനിച്ച്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ശ്രീലങ്കൻ ക്രിക്കറ്റ് ടീമിലെ തമിഴ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന സിനിമയായ 800ൽ നിന്ന് വിജയ് സേതുപതി പിൻവാങ്ങി. സിനിമ വൻ വിവാദമായതോടെയാണ് തമിഴ് താരം പിന്മാറ്റം പ്രഖ്യാപിച്ചത്. ചിത്രം ഉപേക്ഷിക്കില്ലെന്ന് കഴിഞ്ഞ ദിവസം സേതുപതി വ്യക്തമാക്കിയിരുന്നു. അതേസമയം മുരളീധരൻ തന്നെ ചിത്രത്തിൽ നിന്ന് പിന്മാറാൻ വിജയ് സേതുപതിയോട് ആവശ്യപ്പെട്ടതോടെയാണ് താരം അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയതെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

മുത്തയ്യ മുരളീധരന്റെ പത്രക്കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് പിന്മാറുന്നതായി താരം അറിയിച്ചത്. വിജയ് സേതുപതിയുടെ പ്രതിച്ഛായയും പ്രശസ്തിയും കരിയറും തന്റെ സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ മോശമാകാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ വിജയ് സേതുപതി ചിത്രത്തിൽ നിന്ന് പിൻവാങ്ങണം എന്നാണ് മുരളീധരൻ കുറിച്ചത്. നന്ദി വണക്കം എന്ന അടിക്കുറിപ്പിലാണ് മുത്തയ്യ മുരളീധരന്റെ പത്രക്കുറിപ്പ് താരം പങ്കുവെച്ചത്.

ഈ മാസം എട്ടിനാണ് മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന 800 എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ പിക്ച്ചറും അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. അന്നു മുതൽ വിജയ് സേതുപതിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ശ്രീലങ്കയിലെ തമിഴ് കൂട്ടക്കൊലയെ മുരളീധരൻ ന്യായീകരിച്ചുവെന്നും മഹിന്ദ രജപക്ഷയ്ക്കു അനുകൂല നിലപാടെടുത്തുവെന്നും ആരോപിച്ചായിരുന്നു വിജയ് സേതുപതിക്കെതിരായ പ്രതിഷേധം.

ആരാധകർ മാത്രമല്ല ഭാരതിരാജ ഉൾപ്പടെയുള്ള പ്രമുഖരും താരത്തിനെതിരെ രംഗത്തെത്തിയിരുന്നു. എസ്എസ് ശ്രീപതി സംവിധാനം ചെയ്യുന്ന 800 നിർമ്മിക്കുന്നത് ഡിഎആർ മോഷൻ പിക്ചേഴ്സും മൂവിങ് പ്രൊഡക്ഷൻസും ചേർന്നാണ്. താരത്തിന്റെ പിന്മാറ്റത്തോടെ സിനിമ ഉപേക്ഷിച്ചോ എന്നത് വ്യക്തമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP