Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഹാപ്പി ബർത്ത്‌ഡേ റൗഡി' എന്നെഴുതിയ കേക്കും അലങ്കരിച്ച പൂക്കളും; വിഘ്‌നേശിന് സർപ്രൈസ് പിറന്നാൾ സമ്മാനം ഒരുക്കി നയൻതാര; നന്ദി തങ്കമേയെന്ന് വിഘ്നേഷ്

'ഹാപ്പി ബർത്ത്‌ഡേ റൗഡി' എന്നെഴുതിയ കേക്കും അലങ്കരിച്ച പൂക്കളും; വിഘ്‌നേശിന് സർപ്രൈസ് പിറന്നാൾ സമ്മാനം ഒരുക്കി നയൻതാര; നന്ദി തങ്കമേയെന്ന് വിഘ്നേഷ്

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: പിറന്നാൾ ദിനത്തിൽ വിഘ്നേഷ്് ശിവന് കിടിലൻ സർപ്രൈസ് നൽകി നയൻതാര. പുതിയ സിനിമയുടെ സെറ്റിൽ വച്ചായിരുന്നു ആഘോഷം. 'ഹാപ്പി ബർത്ത്‌ഡേ റൗഡി' എന്നെഴുതിയ വലിയൊരു കേക്കും പ്രത്യേകമായി അലങ്കരിച്ച പൂക്കളും നയൻസ് സർപ്രൈസ് ആയി ഒരുക്കിയിരുന്നു.

ഇരുവരും ചേർന്ന് വിഘ്നേഷിന്റെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രം വിഘ്നേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. സർപ്രൈസ് പിറന്നാൾ സമ്മാനിച്ച നയൻതാരക്ക് നന്ദി പറഞ്ഞുകൊണ്ടാണ് വിഘ്നേഷിന്റെ പോസ്റ്റ്.

' നന്ദി തങ്കമേ ആഹ്ലാദം നിറഞ്ഞ ഈ സർപ്രൈസ് പിറന്നാളിന്, എന്റെ ജീവിതത്തിലെ അനുപമമായ സമ്മാനമാകുന്ന നിന്റെ സാന്നിധ്യത്തിന്..' വിഘ്നേഷ് കുറിക്കുന്നു. തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും വിഘ്നേഷ് നന്ദി അറിയിച്ചിട്ടുണ്ട്.

 

      View this post on Instagram

A post shared by Vignesh Shivan (@wikkiofficial)

തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയ ജോഡികളാണ് നയൻതാരയും വിഘ്നേഷും. ഇരുവരുടെയും പ്രണയത്തെ കുറിച്ചുള്ള വാർത്തകൾ പലതവണ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ തുടക്കത്തിൽ ഈ വാർത്തകളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല.

എന്നാൽ ഒരിക്കൽ ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ഉടൻ വിവാഹമില്ലെന്ന് വിഘ്നേഷ് തുറന്നു പറഞ്ഞിരുന്നു. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ഒരു ചടങ്ങിൽ വച്ച് അടുത്തിടെ താനും വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് ഒരു തമിഴ് ചാനലിനു നൽകിയ അഭിമുഖത്തിൽ നയൻതാര തുറന്നു പറഞ്ഞിരുന്നു. തമിഴിലെ പ്രശസ്ത അവതാരകയായ ദിവ്യദർശിനിയുടെ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് നയൻതാര ഇക്കാര്യം വ്യക്തമാക്കിയത്.

കാത്തു വാക്കുള രണ്ടു കാതൽ ആണ് വിഘ്‌നേഷ്് ശിവന്റെ പുതിയ പ്രോജക്ട്. വിജയ് സേതുപതി, നയൻതാര, സമാന്ത എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സിനിമയുടെ ചിത്രീകരണം ചെന്നൈയിൽ പുരോഗമിക്കുകയാണ്.

അഭിമുഖങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നുമൊക്കെ പൊതുവെ അകലം പാലിക്കാൻ ഇഷ്ടപ്പെടുന്ന നയൻതാരയുടെ വിശേഷങ്ങൾ പലപ്പോഴും ആരാധകർ അറിയുന്നത് നയൻതാരയുടെ ബോയ്ഫ്രണ്ടും സംവിധായകനുമായ വിഘ്‌നേഷ് ശിവന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP