Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പെർമിഷനല്ല എന്തുതേങ്ങയായാലും വയ്‌ക്കേണ്ടെന്ന് പറഞ്ഞാൽ വയ്‌ക്കേണ്ടെന്ന് എബിവിപി; എസ്എഫ്‌ഐ കാര്യം എബിവിപി പ്രവർത്തകർ തീരുമാനിക്കേണ്ട..അത് എസ്എഫ്‌ഐ തീരുമാനിച്ചോളാമെന്ന് മറുപടി; കുന്നംകുളം വിവേകാനന്ദ കോളേജിൽ വൃക്ഷത്തൈ നടീൽ തടഞ്ഞ എബിവിപിയെ ചങ്കൂറ്റത്തോടെ നേരിട്ട എസ്എഫ്‌ഐ പ്രവർത്തകയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ കൊണ്ടാടി സിപിഎം നേതാക്കൾ

പെർമിഷനല്ല എന്തുതേങ്ങയായാലും വയ്‌ക്കേണ്ടെന്ന് പറഞ്ഞാൽ വയ്‌ക്കേണ്ടെന്ന് എബിവിപി;  എസ്എഫ്‌ഐ കാര്യം എബിവിപി പ്രവർത്തകർ തീരുമാനിക്കേണ്ട..അത് എസ്എഫ്‌ഐ തീരുമാനിച്ചോളാമെന്ന് മറുപടി; കുന്നംകുളം വിവേകാനന്ദ കോളേജിൽ വൃക്ഷത്തൈ നടീൽ തടഞ്ഞ എബിവിപിയെ ചങ്കൂറ്റത്തോടെ നേരിട്ട എസ്എഫ്‌ഐ പ്രവർത്തകയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ കൊണ്ടാടി സിപിഎം നേതാക്കൾ

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: ലോക പരിസ്ഥിതി ദിനം കുന്നംകുളം വിവേകാനന്ദ കോളേജിൽ നടന്ന വൃക്ഷത്തൈനടീൽ സാധാരണ സംഭവം പോലെ കടന്നുപോകേണ്ടതായിരുന്നു. എന്നാൽ, സംഘടനാരംഗത്ത് എബിവിപിക്ക് മേൽക്കൈയുള്ള കോളേജിൽ, എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നടാനെത്തിയതാണ് പ്രശ്‌നങ്ങൾക്കിടയാക്കിയത്. വൃക്ഷത്തൈ നടാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി എബിവിപി പ്രവർത്തകർ എത്തിയതോടെ വാക്കേറ്റമായി.എസ്എഫ്‌ഐ പ്രവർത്തകരിൽ കൂടുതലും പെൺകുട്ടികളായിരുന്നു.

തൈ നടാൻ അനുവദിക്കില്ലെന്ന നിലപാടിൽ എബിവിപി ഉറച്ചുനിന്നപ്പോൾ,എസ്എഫഐ ഏരിയ ജോയിന്റ് സെക്രട്ടറി കെ.വി.സരിത ഇടപെട്ടു.തൈ നട്ട ശേഷമേ പോകൂവെന്നായിരുന്നു മറുപടിയും തുടർന്നുള്ള വാക്കേറ്റവുമാണ് ഇടത് പാളയങ്ങൾ ആഘോഷിക്കുന്നത്. പ്രിൻസിപ്പലിന്റെ പെർമിഷൻ വാങ്ങിയാണ് പരിപാടി നടത്തിയതെന്ന് സരിത. പെർമിഷനല്ല എന്തു തേങ്ങയായാലും വയ്ക്കേണ്ടെന്നു പറഞ്ഞാൽ വയ്ക്കേണ്ട എന്ന് എബിവിപി പ്രവർത്തകർ. 'പ്രിൻസിപ്പലിന്റെ അനുമതി വാങ്ങിയ ശേഷമാണ് തൈ നടാൻ എത്തിയത്. എസ്.എഫ്.ഐയുടെ കാര്യം എ.ബി.വി.പി പ്രവർത്തകർ തീരുമാനിക്കേണ്ട. അത് എസ്.എഫ്.ഐ. തീരുമാനിച്ചോളാം.' എന്നായിരുന്നു സരിതയുടെ മറുപടി.

ഈ മറുപടി കേട്ടതോടെ എതിർപക്ഷം കൂടുതൽ പ്രകോപിതരാകുന്നതാണ് ദൃശ്യങ്ങളിൽ. വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ എസ്.എഫ്.ഐ. പ്രവർത്തകർതന്നെയാണ് വീഡിയോ പുറത്തുവിട്ടത്. മർദ്ദിക്കാനും കയ്യേറ്റത്തിനും ശ്രമിച്ച എ.ബി.വി.പി പ്രവർത്തകർക്ക് എതിരെ നിയമപരമായ നടപടി ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കാനാണ് എസ്.എഫ്.ഐയുടെ തീരുമാനം. അതേസമയം, കോളജ് അധികൃതരാകട്ടെ പ്രശ്നം ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിലാണ്. ക്യാംപസിൽ താരമായ കെ.വി.സരിത ബി.എ മലയാളം അവസാനവർഷ വിദ്യാർത്ഥിനിയാണ്.

ഇ.പി.ജയരാജനടക്കമുള്ള സിപിഎം നേതാക്കളും സരിതയ്ക്ക് അഭിനന്ദനവുമായി സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്.സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപി ജയരാജൻ തന്റെ ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്തു. 'പരിസ്ഥിതി ദിനത്തിൽ കുന്നംകുളം വിവേകാനന്ദ കോളേജിൽ വൃക്ഷത്തൈ നടുന്നതിനെ എതിർത്ത വർഗീയ ഫാസിസ്റ്റുകളെ ചങ്കുറപ്പോടെ നേരിട്ട തൃശൂരിലെ എസ് എഫ് ഐ നേതാവ് സരിതയ്ക്ക് അഭിവാദ്യങ്ങൾ' എന്നായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP