Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'എന്റേടീ മുഴുവനും കൊടുക്കല്ലേ' എന്ന് കുരുന്ന് പറഞ്ഞപ്പോൾ കൂടപ്പിറപ്പിനും ചിരിയടക്കാനായില്ല; മലബാറിന് ഒരു കൈത്താങ്ങിൽ പണം നൽകുന്ന സഹോദരങ്ങളുടെ വീഡിയോ വൈറൽ; കുരുന്നുകളുടെ വലിയ മനസ് തുറന്നു കാട്ടുന്ന ഫേസ്‌ബുക്ക് കുറിപ്പിങ്ങനെ

'എന്റേടീ മുഴുവനും കൊടുക്കല്ലേ'  എന്ന് കുരുന്ന് പറഞ്ഞപ്പോൾ കൂടപ്പിറപ്പിനും ചിരിയടക്കാനായില്ല; മലബാറിന് ഒരു കൈത്താങ്ങിൽ പണം നൽകുന്ന സഹോദരങ്ങളുടെ വീഡിയോ വൈറൽ; കുരുന്നുകളുടെ വലിയ മനസ് തുറന്നു കാട്ടുന്ന ഫേസ്‌ബുക്ക് കുറിപ്പിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ആലുവ: കേരളം രണ്ടാം തവണയും വൻ പ്രളയത്തിന് സാക്ഷിയായ വേളയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനുള്ള നീക്കത്തിലാണ് ഏവരും. സമൂഹ മാധ്യമത്തിലടക്കം ഇതിന്റെ ചിത്രങ്ങളും വീഡിയോയും സജീവവുമാണ്. എന്നാൽ ഇക്കൂട്ടത്തിൽ വ്യത്യസ്തമായ ഒരു വീഡിയോയും ഇപ്പോൾ നമ്മേ തേടിയെത്തിയിരിക്കുകയാണ്. മലബാറിന് ഒരു കൈത്താങ്ങൽ എന്ന പരിപാടിയിൽ തന്റെ കൈയിലുള്ള അവസാനത്തെ ചില്ലറ തുട്ടും എടുത്ത് നൽകുന്ന ചേച്ചിയുടേയും അനിയന്റെയും വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമം നെഞ്ചിലേറ്റിയിരിക്കുന്നത്.

ആലുവ തായിക്കാട്ടുകരയിലെ കളക്ഷൻ സെന്ററിലാണ് കുരുന്നുകൾ സ്വന്തം ചെറുസമ്പാദ്യവുമായി എത്തിയത്. അനുജൻ തന്റെ കൈയിലുണ്ടായിരുന്ന നോട്ടുകൾ മുഴുവൻ അവിടെയുള്ളവരെ എൽപ്പിച്ചു. ചേച്ചി തന്റെ കൈയിലുണ്ടായിരുന്ന ബാഗ് തുറന്നു അതിലുള്ള ചില്ലറത്തുട്ടുകൾ മേശപ്പുറത്തേക്കു പെറുക്കിയിടാൻ തുടങ്ങി. അവസാന ചില്ലറത്തുട്ടും മേശപ്പുറത്തിട്ട ചേച്ചിയോട് എല്ലാ നിഷ്‌കളങ്കതയോടും കൂടി അനിയൻ പറഞ്ഞതിങ്ങനെ 'എടീ, മുഴുവനും കൊടുക്കല്ലേടീ' നിഷ്‌കളങ്കതയോടെ ചേച്ചിയുടെ ചെവിയിൽ പറഞ്ഞത് അവിടെ കൂടിയിരുന്നവരിൽ ചിരിപരത്തി.

 

തന്റെ കൈയിൽ കൊള്ളാവുന്ന ചില്ലറത്തുട്ടുകൾ മാത്രം പെറുക്കി ചേച്ചിയുടെ ബാഗിലിട്ടു കൊടുക്കുകയും ചെയ്തു. 'ദുരിതബാധിതരെ സഹായിക്കാൻ ഒരു രൂപാ പോലും കൊടുക്കാത്തവരൊക്കെ കണ്ണ് തുറന്നുകാണുക. 'പിള്ളേരാണ്.. ഓര്ടെ വല്ല്യ മനസ്സാണ്' എന്ന അടിക്കുറിപ്പോടെ ഇഖ്ബാൽ ഹൈദർ എന്നയാളാണ് ഫേസ്‌ബുക്കിൽ ഈ വിഡിയോ ഷെയർ ചെയ്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP