Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കത്തിക്കൊണ്ട് പാക്കറ്റ് കുത്തിപ്പൊട്ടിച്ചപ്പോൾ ഇഷ്ടിക പോലെയിരിക്കുന്ന 'ജ്യൂസ് കട്ട'; ക്രിക്കറ്റ് ബോൾ പോലെ എറിഞ്ഞാലും കോഴിമുട്ടയ്ക്ക് ഒരു കുലുക്കവുമില്ല; ലോകത്തെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനിൽ നിന്നും ഇന്ത്യൻ സൈന്യം പുറത്ത് വിട്ട വീഡിയോ ഞെട്ടിക്കുന്നത്; ചുറ്റികയ്ക്കടിച്ചിട്ടും പൊട്ടാത്ത കോഴിമുട്ട മുതൽ തക്കാളി വരെ; സമൂഹ മാധ്യമത്തെ ഞെട്ടിച്ച വീഡിയോയിങ്ങനെ

കത്തിക്കൊണ്ട് പാക്കറ്റ് കുത്തിപ്പൊട്ടിച്ചപ്പോൾ ഇഷ്ടിക പോലെയിരിക്കുന്ന 'ജ്യൂസ് കട്ട'; ക്രിക്കറ്റ് ബോൾ പോലെ എറിഞ്ഞാലും കോഴിമുട്ടയ്ക്ക് ഒരു കുലുക്കവുമില്ല; ലോകത്തെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനിൽ നിന്നും ഇന്ത്യൻ സൈന്യം പുറത്ത് വിട്ട വീഡിയോ ഞെട്ടിക്കുന്നത്; ചുറ്റികയ്ക്കടിച്ചിട്ടും പൊട്ടാത്ത കോഴിമുട്ട മുതൽ തക്കാളി വരെ; സമൂഹ മാധ്യമത്തെ ഞെട്ടിച്ച വീഡിയോയിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

സിയാച്ചിൻ : മേശയിലേക്ക് വലിച്ചെറിഞ്ഞിട്ടും ചുറ്റികയ്ക്ക് അടിച്ചിട്ടും കോഴിമുട്ട പൊട്ടിയില്ല. ജ്യൂസ് പാക്കറ്റിൽ നിന്നും കത്തി ഉപയോഗിച്ച് പുറത്തെടുത്തത് ഇഷ്ടിക പോലെയുള്ള 'ജ്യൂസ് കട്ട'. കാർട്ടൂൺ വീഡിയോയിലെ കാര്യമല്ല പറഞ്ഞ് വരുന്നത്. ലേകത്തെ തന്നെ ഏറ്റവും ഉയരമേറിയ യുദ്ധഭൂമി എന്നറിയപ്പെടുന്ന സിയാച്ചിനിൽ നിന്നുള്ള ഇന്ത്യൻ സൈന്യത്തിന്റെ വീഡിയോയാണിത്. സമൂഹ മാധ്യമത്തിൽ വീഡിയോ വന്നതിന് പിന്നാലെ തണുപ്പേറിയ സ്ഥലങ്ങളിൽ ഇന്ത്യൻ സൈന്യം നേരിടുന്ന പ്രശ്‌നങ്ങളാണ് ഇപ്പോൾ ചൂടേറിയ ചർച്ചയായിരിക്കുന്നത്. മൈനസ് 40 മുതൽ 70 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ ജീവിക്കുക എന്നത് അത്ര എളുപ്പമല്ലെന്നും സൈന്യം കുറിക്കുന്നു.

സിയാച്ചിനിലെ തണുത്തുറഞ്ഞ കാലാവസ്ഥയിൽ സൈനികർക്കായി കൊണ്ടുവന്ന പാക്കറ്റ് ഭക്ഷണം പോലും തണുത്തുറഞ്ഞ് പോയിരിക്കുകയാണ്. ഇവ ഒന്ന് പൊട്ടിച്ചെടുക്കാൻ സൈനികർ പെടാപ്പാട് പെടുന്നതാണ് വീഡിയോയിൽ നിന്നും കാണാൻ സാധിക്കുന്നത്. രണ്ടര മിനിട്ടാണ് വീഡിയോയുടെ ദൈർഘ്യം. കല്ലു പോലെ കട്ടിയായിരിക്കുന്ന ജ്യൂസ് പായ്ക്കറ്റ് വളരെ കഷ്ടപ്പെട്ട് കത്തികൊണ്ടു കീറി പുറത്തെടുക്കുന്നത് കാണാം. മറ്റൊരു സൈനികൻ ചുറ്റിക കൊണ്ട് അടിച്ച് അതു പൊട്ടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയമായിരുന്നു ഫലം. അടുത്ത പരീക്ഷണം കോഴിമുട്ടയിലാണ്.

ചുറ്റിക കൊണ്ട് മുട്ട പൊട്ടിക്കാൻ നോക്കിയെങ്കിലും സാധിക്കുന്നില്ല. പൊട്ടിക്കാനായി മുട്ട മുന്നിലെ മേശയിലേക്ക് എടുത്തെറിയുന്നുമുണ്ട്. ഇതുപോലെ സവാളയും തക്കാളിയും ഇഞ്ചിയും ഉരുളക്കിഴങ്ങുമൊക്കെ പൊട്ടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. ഇടയ്ക്കിടെ നർമസംഭാഷണങ്ങളൊക്കെ കേൾക്കാമെങ്കിലും സിയാച്ചിനിലെ ജീവിതം കഠിനമായിരിക്കുന്നുവെന്നാണ് ഒരു സൈനികൻ പറയുന്നത്. ഉറച്ചു കട്ടിയായ ജ്യൂസ് ചൂടാക്കിയാൽ മാത്രമേ കുടിക്കാനാകൂ.

 

ഒട്ടേറെ പേരാണ് സമൂഹമാധ്യമങ്ങളിലൂടെ സിയാച്ചിനിലെ സൈനികരുടെ നിശ്ചയദാർഢ്യത്തിനും സഹിഷ്ണുതയ്ക്കും ഐക്യദാർഢ്യം അറിയിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 20,000 അടി ഉയരത്തിലാണ് സിയാച്ചിൻ പട്ടാളക്യാംപ് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും തണുപ്പുകൂടിയ യുദ്ധമേഖലയാണിത്. ശക്തമായ മഞ്ഞുവീഴ്ചയോടും തണുത്തുറഞ്ഞ കാറ്റിനോടുമൊക്കെ യുദ്ധം ചെയ്താണ് സൈനികർ കഴിയുന്നത്.

മൈനസ് 60 ഡിഗ്രിയാണ് നിലവിലെ താപനില. ക്യാംപെല്ലാം മഞ്ഞുമൂടിയ അവസ്ഥയിലും. ഓപറേഷൻ മേഘ്ദൂതിലൂടെ 1984ലാണ് ഇന്ത്യൻ സൈന്യം സിയാച്ചിൻ മഞ്ഞുമല പിടിച്ചെടുക്കുന്നത്. തന്ത്രപ്രധാന മേഖലയായതിനാൽത്തന്നെ കനത്ത കാവലാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP