Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആറടിയോട് അടുത്ത നീളം; നല്ല സ്വർണ നിറത്തിലുള്ള പത്ത് വയസ്സ് പ്രായക്കാരിയായ മൂർഖൻ; `ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിൽ കാണുന്നത് പോലും മഹാപുണ്യം`; തിരുവനന്തപുരം കരിക്കകത്തിന് സമീപത്ത് നിന്നും പിടിച്ച സ്വർണ നാഗവുമായി വാവ സുരേഷ്; ദൈവിക പരിവേഷമുള്ള മൂന്നാമത്തെ സ്വർണ നാഗത്തിനെ പിടികൂടി സ്‌നേക്ക് മാസ്റ്റർ

ആറടിയോട് അടുത്ത നീളം; നല്ല സ്വർണ നിറത്തിലുള്ള പത്ത് വയസ്സ് പ്രായക്കാരിയായ മൂർഖൻ; `ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിൽ കാണുന്നത് പോലും മഹാപുണ്യം`; തിരുവനന്തപുരം കരിക്കകത്തിന് സമീപത്ത് നിന്നും പിടിച്ച സ്വർണ നാഗവുമായി വാവ സുരേഷ്; ദൈവിക പരിവേഷമുള്ള മൂന്നാമത്തെ സ്വർണ നാഗത്തിനെ പിടികൂടി സ്‌നേക്ക് മാസ്റ്റർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്വർണ നിറമുള്ള മൂർഖൻ പാമ്പിനെ പിടികൂടി വാവ സുരേഷ്. തിരുവനന്തപുരം ചാക്കയ്ക്ക് സമീപം കരിക്കകം എന്ന പ്രദേശത്ത് നിന്നാണ് പത്ത് വയസ്സ് പ്രായമുള്ള മൂർഖൻ പാമ്പിനെ പിടികൂടിയത്. ഈ ആഴ്ചയിൽ മുൻപും ഈ പാമ്പിനെ പ്രദേശവാസികൾ കണ്ടിരുന്നു. കരിക്കകത്തിനു സമീപമുള്ള ആറ്റുവരമ്പത്തു നിന്നാണ് സ്വർണ വർണമുള്ള മൂർഖൻ പാമ്പിനെ പിടികൂടിയത്. ഇതിന് മുൻപും രണ്ട് തവണ സ്വർണ നിറമുള്ള മൂർഖൻ പാമ്പിനെ വാവ സുരേഷ് പിടികൂടിയിട്ടുണ്ട്

ഗോൾഡൻ കോബ്ര എന്നറിയപ്പെടുന്ന പാമ്പാണിത്. പിടികൂടിയ പാമ്പിന്റെ ശരീരത്തിൽ മുഴകളുണ്ടായിരുന്നു.ഇതിനൊരെണ്ണം പൊട്ടിയ നിലയിലായിരുന്നു. എന്നാൽ ശരീരത്തിലുള്ള മുറിവ് അപകടകാരിയല്ലെന്നും വാവ സുരേഷ് വ്യക്തമാക്കി. ഏകദേശം അഞ്ചേമുക്കാലടിയോളം നീളമുള്ള പെൺ മൂർഖൻ പാമ്പാണിത്. 10 വയസ്സോളം പ്രായമുള്ള പാമ്പാണിത് .15 വർഷം മുൻപ് വെള്ള നിറത്തിലുള്ള ഒരു മൂർഖൻ പാമ്പിനെ പിടികൂടിയിരുന്നു.ഹിന്ദു മതത്തിന്റെ ആചാര പ്രകാരം വളരെ പ്രത്യേഗതയുള്ളതാണ് സ്വർണ നാഗങ്ങൾ. ഇത്തരം പാമ്പുകളെ കിട്ടിയാൽ ഒരിക്കലും അതിനെ കാട്ടിൽ ഉപേക്ഷിക്കുകയില്ലെന്നും മുൻപ് വാവ സുരേഷ് പറഞ്ഞിട്ടുണ്ട്. ദൈവിക പരിവേഷമുള്ളത്‌കൊണ്ടാണ് അവയെ കാട്ടിൽ ഉപേക്ഷിക്കാത്തത് എന്നും വാവ മുൻപ് പറഞ്ഞിട്ടുണ്ട്.

ഈ പാമ്പുകളെ കാട്ടിൽ ഉപേക്ഷിച്ചാൽ മറ്റ് പാമ്പുകളും ജന്തുക്കളും ഉപദ്രവിക്കാൻ സാധ്യതയുണ്ടെന്നാണ് വാവ സുരേഷിന്റെ അഭിപ്രായം. പുരാണങ്ങളിൽ നാഗങ്ങളെക്കുറിച്ച് പലവിധത്തിൽ പറഞ്ഞിട്ടുണ്ട്. സ്വർണനാഗം, വെള്ളിനാഗം, കരിനാഗം എന്നിങ്ങനെ പരാമർശമുണ്ട്. അവയിൽ വെള്ളി നാഗത്തെ മുമ്പ് കിട്ടിയിട്ടുണ്ട് വാവ സുരേഷിന്.ആറ്റിങ്ങലിന് സമീപം കീഴാറ്റിങ്ങലിൽ നിന്നാണ് ആദ്യമായി വാവ സുരേഷ് സ്വർണ നിറത്തിലുള്ള മൂർഖൻ പാമ്പിനെ പിടികൂടിയത്.അതിനും ഒരു മാസം മുൻപ് കീഴാറ്റിങ്ങൽ മേഖലയിൽ നിന്നും സ്വർണനാഗത്തെ പിടികൂടിയിരുന്നു. അന്ന് പിടികൂടിയ മൂർഖൻ പാമ്പിന്റെ മാതാവായിരിക്കും കഴിഞ്ഞ ദിവസം ലഭിച്ച മൂർഖനെന്നാണ് തന്റെ സംശയമെന്ന് വാവ സുരേഷ് പറഞ്ഞിരുന്നു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP