Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

തനിക്കായി തീർത്ത അമ്പലം തുറന്ന് പ്രാർത്ഥിച്ചും ഭർത്താവ് പീറ്റർ പോളിന്റെ പിറന്നാൾ ആഘോഷിച്ചും നടി വനിത വിജയകുമാർ; ട്വിറ്റർ അക്കൗണ്ട് പൂട്ടിയ താരം ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ സജീവം; നയൻ താരയെ അധിക്ഷേപിച്ചതിന്റെ പേരിൽ സൈബർ ആക്രമണം തുടരുമ്പോഴും പിന്നോട്ടില്ലാതെ വനിത; താരത്തിന്റെ വാക്കുകൾ വൈറൽ

മറുനാടൻ ഡെസ്‌ക്‌

നിക്കായി തീർത്ത അമ്പലം തുറന്നു പ്രാർത്ഥിച്ചും, ഭർത്താവ് പീറ്റർ പോളിനും കുട്ടികൾക്കുമൊപ്പം പിറന്നാൾ ആഘോഷിച്ചും നടി വനിത വിജയകുമാർ. ട്വിറ്റർ അക്കൗണ്ട് പൂട്ടിക്കെട്ടിയ ശേഷം നടി ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമൊടുവിലായി പോസ്റ്റ് ചെയ്ത വീഡിയോയിലാണ് തനിക്കായി തീർത്ത ഒരു അമ്പലം ഉള്ള കാര്യം വനിത വിവരിക്കുന്നത്. കഥ ഇങ്ങനെ

തന്റെ ജനനവുമായി ബന്ധപ്പെട്ടാണ് മുത്തുമാരി അമ്മൻ അമ്പലം പണികഴിപ്പിച്ചത് എന്ന് വനിത വീഡിയോയിൽ പറയുന്നു. ലോക്ക്ഡൗൺ മൂലം അടഞ്ഞുകിടന്ന അമ്പലം രാത്രി ഒമ്പതര മണിക്ക് തുറന്നു വഴിപാടു കഴിച്ചു പ്രാർത്ഥിച്ചാണ് വനിതയുടെ മടക്കം.

തന്റെ ജനനത്തിന്റെ കഥ പറയാൻ സമയമായിട്ടില്ലെന്ന് കൂടി വനിതാ വിജയകുമാർ അറിയിക്കുന്നു. 'എന്നെ ഈശ്വരൻ അനുഗ്രഹിച്ചു' എന്നും വനിത വീഡിയോയിൽ പറയുന്നു. ഭർത്താവിനും മക്കൾക്കും ഒപ്പം രാത്രിയിൽ കാറിൽ സഞ്ചരിക്കുന്ന ചിത്രങ്ങളും വനിത പോസ്റ്റ് ചെയ്യുന്നു.

നടി നയൻതാരക്ക് എതിരെ മോശം പരാമർശം നടത്തിയതിന്റെ പേരിലുണ്ടായ വിവാദങ്ങൾക്ക് ശേഷമാണ് വനിത ട്വിറ്റർ അക്കൗണ്ട് പൂട്ടിക്കെട്ടിയത്. നടിമാരായ ലക്ഷ്മി, കസ്തൂരി എന്നിവർ വനിതയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.

പീറ്റർ പോളിന്റെ ആദ്യ ഭാര്യ എലിസബത്തിൽ നിന്നും വിവാഹമോചനം നേടാതെയാണ് പീറ്റർ വനിതയെ വിവാഹം ചെയ്തത് എന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ വനിതയ്‌ക്കെതിരെ വിമർശനവുമായി രംഗത്ത് വരികയായിരുന്നു ലക്ഷ്മിയും കസ്തൂരിയും.
ദിവസങ്ങളോളം നീണ്ട സോഷ്യൽ മീഡിയ വാഗ്വാദങ്ങൾക്കൊടുവിലാണ് വനിത ട്വിറ്റർ അക്കൗണ്ട് പൂട്ടിയത്.ജൂൺ മാസം അവസാനത്തോടെയായിരുന്നു വനിതാ വിജയകുമാർ മൂന്നാമതും വിവാഹിതയായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP