Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നയൻതാരയെ ചൊറിഞ്ഞു; ആരാധകർ ഇളകി; ട്വിറ്റർ പൂട്ടി ഓടി നടി വനിത വിജയകുമാർ'; സംഭവം നടി സൈബർ ചർച്ചയിൽ നയൻസിനെ വലിച്ചിഴച്ചതിനെ തുടർന്ന്

മറുനാടൻ ഡെസ്‌ക്‌

യൻതാരയെ ചോറിഞ്ഞു, ട്വിറ്റർ പൂട്ടി ഓടി വനിതാ വിജയകുമാർ. കഴിഞ്ഞ ദിവസം തന്റെ പുനർ വിവാഹവുമായി ബന്ധപ്പെട്ട് സൈബർ ഇടത്തിൽ നടത്തിയ ആക്രമണത്തിലാണ് നയൻതാരയെ മോശമാക്കി പരാമർശം നടത്തി വനിതാ വിജയകുമാർ രംഗത്ത് വന്നത്. ഇതോടെ നയൻതാര ഫാൻസിന്റെ തെറിവിളി ഭയന്ന് ഓടി ഒളിക്കുകയായിരുന്നു. ഇവർ ട്വിറ്റർ അക്കൗണ്ട് പൂട്ടുകയും ചെയ്തു.

നയൻതാരയെ അപമാനിച്ച് ട്വീറ്റ്, പിന്നാലെ ട്വിറ്റർ പൂട്ടി വനിത വിജയകുമാർ.മൂന്നാം വിവാഹവുമായി ബന്ധപ്പെട്ട് വിവാദങ്ങളും വിമർശനങ്ങളും വാക്‌പോരും തുടർക്കഥയാകുന്ന വേളയിൽ തന്റെ ട്വിറ്റർ അക്കൗണ്ട് കളഞ്ഞ് നടി വനിത വിജയകുമാർ. താരത്തിന്റെ ഈ നീക്കത്തിന് പിന്നിൽ പല കാരണങ്ങളും പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും നയൻതാര ആരാധകരുടെ സൈബർ ആക്രമണം മൂലമാണ് ട്വിറ്റർ അക്കൗണ്ട് കളഞ്ഞതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

വിവാഹവുമായി ബന്ധപ്പെട്ട ചർച്ചയിൽ കഴിഞ്ഞ ദിവസം ലൈവ് അഭിമുഖത്തിനിടെ നടിയും സംവിധായികയുമായ ലക്ഷ്മി രാമകൃഷ്ണനെ വനിത പരസ്യമായി ചീത്ത വിളിച്ചിരുന്നു. അതിന് പിന്നാലെ ട്വിറ്ററിലൂടെ ലക്ഷ്മിയും നടി കസ്തൂരിയുമായി നടത്തിയ വാക്‌പോരിലാണ് നയൻതാരയെ പരിഹസിച്ച് ട്വീറ്റ് ചെയ്തത്.

ലക്ഷ്മി നാരായണൻ, കസ്തൂരി ശങ്കർ നിങ്ങളോടാണ് ചോദ്യം. അങ്ങനെയെങ്കിൽ പ്രഭുദേവയ്‌ക്കൊപ്പം താമസിച്ചിരുന്നപ്പോൾ നയൻതാരയും മോശം സ്ത്രീ ആയിരുന്നില്ലേ; അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് കുട്ടികളുടെ അമ്മയുമായ റംലത്ത് കോടതിയിലും മാധ്യമങ്ങൾക്ക് മുമ്പിലും എത്തിയപ്പോൾ നിങ്ങൾ എന്തുകൊണ്ട് ശബ്ദിച്ചില്ല.' എന്നാണ് വനിത ട്വീറ്റ് ചെയ്തത്.

tweet

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP