1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

ധൈര്യമുണ്ടോ നിനക്കൊക്കെ എന്റെ ദേഹത്ത് തൊടാൻ.. ധൈര്യമുണ്ടോ നിനക്കൊക്കെ എന്നെ കിടപ്പറയിലേക്ക് ക്ഷണിക്കാൻ..? സൈബർ ലോകത്തെ ഞരമ്പു രോഗികൾക്ക് മുഖത്തടിക്കുന്ന മറുപടി നൽകി യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; വനജ വാസുദേവിന്റെ ഹൃദയം തൊട്ടുള്ള എഴുത്ത് വൈറലായി

August 21, 2016 | 08:44 PM IST | Permalinkധൈര്യമുണ്ടോ നിനക്കൊക്കെ എന്റെ ദേഹത്ത് തൊടാൻ.. ധൈര്യമുണ്ടോ നിനക്കൊക്കെ എന്നെ കിടപ്പറയിലേക്ക് ക്ഷണിക്കാൻ..? സൈബർ ലോകത്തെ ഞരമ്പു രോഗികൾക്ക് മുഖത്തടിക്കുന്ന മറുപടി നൽകി യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; വനജ വാസുദേവിന്റെ ഹൃദയം തൊട്ടുള്ള എഴുത്ത് വൈറലായി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 14 മിനിറ്റ് തുറിച്ചു നോക്കിയാൽ കേസെടുക്കാമെന്ന് എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ അഭിപ്രായം സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്തതാണ്. ഏറെ വിമർശനങ്ങൾ നേരിട്ടെങ്കിലും കേരളത്തിലെ സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചുള്ള ആവലാതി തന്നെയാണ് സിംഗിന്റെ തുറന്നു പറച്ചിലിൽ ഉണ്ടായിരുന്നത്. സോഷ്യൽ മീഡിയയിൽ അടക്കം സ്ത്രീകളെ അധിക്ഷേപിക്കുന്ന നിരവധി പേരുണ്ട്. ഇത്തരം ഞരമ്പു രോഗികൾക്ക് മുഖത്തടിക്കുന്ന വിധത്തിൽ മറുപടി നൽകിയിരിക്കയാണ് സോഷ്യൽ മീഡിയയിലെ എഴുത്തുകാരിയും ആലപ്പുഴ സ്വദേശിയുമായ വജന വാസുദേവ്.

സൈബർ ലോകത്തെ തുറന്നെഴുത്തിന്റെ പേരിൽ തന്റെ ഇൻബോക്‌സിലും കമന്റ് ബോക്‌സിലും എത്തി തെറിവിളിക്കുന്നവർക്ക് അടക്കം കടുത്ത ഭാഷയിലാണ് വജന വാസുദേവ് മറുപടി നൽകിയത്. തന്റെ ജീവിതയാത്രയെ കുറിച്ച് വിശദമായ കുറിപ്പെഴുതിയാണ് വനജ വാസുദേവ് അധിക്ഷേപിക്കുന്നവർക്ക് മറുപടി നൽകിയത്. കപടസദാചാര വാദികൾക്കും സൈബർ ലോകത്തെ അധിക്ഷേപകർക്കും മറുപടി നൽകിയ വനജയുടെ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. കോഴിക്കോട് കലക്ടർ എൻ പ്രശാന്തും സംവിധായകൻ ആഷിഖ് അബുവും അടക്കമുള്ളവർ ഷെയർ ചെയ്തിട്ടുണ്ട്.

തീപ്പൊരിചിന്തുന്ന വനജയുടെ വാക്കുകൾ ഇങ്ങനെ:

Let me itnroduce myself......

എവിടെ നിന്നാണ് ഞാൻ എന്നെ നിങ്ങൾക്ക് കാണിച്ച് തരേണ്ടത്. നാല് മുറികൾക്കുള്ളിൽ ഒതുങ്ങി നാണം കുണുങ്ങി നടന്ന പട്ടുപാവാടക്കാരിയിൽ നിന്ന് തുടങ്ങാം. കണ്ണുകൾ മണ്ണിലേക്ക് മാത്രമെറിഞ്ഞ്, പതിഞ്ഞ സ്വരത്തിൽ മാത്രം സംസാരിച്ച്, പുസ്തകങ്ങളും മാറോടടുക്കി ഭൂമിയെ നോവിക്കാതെ പതുങ്ങി നടന്ന ഒരുപെൺകുട്ടി. അധികം ആരോടും മിണ്ടില്ല. ഒട്ടും ഒച്ചപ്പാടും ബഹളവുമില്ലാതെ ഒറ്റതിരിഞ്ഞ് നടന്നവൾ. ഒച്ച വയ്ക്കാതെ നടന്നവൾ. പേടിയായിരുന്നു എല്ലാത്തിനോടും. വയറെരിച്ച് കടന്ന് പോകുന്ന വിശപ്പിനോട്, നിശബ്ദ്ദതയുടെ കമ്പളം പുറച്ചുറങ്ങുന്ന രാവിനോട് പെയ്തിറങ്ങുന്ന ദുരിതമഴയോട്. സ്വപ്നം കാണുമായിരുന്നു അവൾ ചില രാത്രികളിൽ. വയർ നിറച്ച് ഭക്ഷണം കഴിക്കുന്നത്, തൊങ്ങൽ വച്ച നല്ല ഉടുപ്പ് കിട്ടുന്നത്, സമാധാനമായി ഒരു ദിവസം കിടന്നുറങ്ങുന്നത്...

നേരിയ ഒരു ഓർമ്മ മനസ്സിൽ അവശേഷിപ്പിച്ച് അച്ഛൻ സ്വർഗ്ഗത്തിലേക്ക് കടന്ന് പോകുമ്പോൾ ഞാൻ അഞ്ചാം ക്‌ളാസ്സിൽ ആയിരുന്നു. അച്ഛന്റെ വിടവ് നികത്താൻ നന്നേ ചെറുപ്പത്തിലെ വിധവയായ അമ്മ നന്നേ കഷ്ടപ്പെട്ടു. സ്വത്തോളം വലുതല്ല സഹോദര സ്‌നേഹമെന്ന് പഠിപ്പിച്ച് ദുരുത കയത്തിലേക്ക് തള്ളിവിട്ട ബന്ധുത്വങ്ങൾ. വെറുപ്പായിരുന്നു സത്യത്തിൽ അന്നൊക്കെ. ജീവിതത്തിൽ ഒറ്റയ്ക്ക് തുഴയുന്ന അമ്മയെ കാണുമ്പോൾ,ഫീസടയ്ക്കാൻ വഴി മുട്ടി നിൽക്കുമ്പോൾ, മുഴുവൻ ചോറ് എനിക്കും അനിയനും പകുത്ത് തന്ന് അമ്മ വയറൊട്ടി കിടക്കുമ്പോൾ, ജീവിതത്തിൽ നിന്ന് ഓരോ വർണ്ണങ്ങളും മാഞ്ഞ് പോകുമ്പോൾ വല്ലാത്തൊരു വെറുപ്പ് ജീവിതത്തിൽ സൂക്ഷിച്ചിരുന്നു.

ജീവിതത്തിലേ ഒറ്റപ്പെടൽ അമ്മയെ വലിയ ദേഷ്യക്കാരിയാക്കി മാറ്റി. കൂടാതെ ബന്ധുക്കളുടെ ഉപദ്രവവും. അമ്മ ദേഷ്യം മുഴുവൻ ഇറക്കിവയ്ക്കുന്നത് എന്റെ ദേഹത്തായിരുന്നു. ഒരു തുള്ളി കണ്ണീര് പൊടിയാതെ ശില പോലെ നിന്ന് രണ്ടും മൂന്നും വടി ഒടിയണ വരെ തല്ല് വാങ്ങിയിട്ടുണ്ട്. കാരണം എന്താനാണെന്ന് പോലും അറിയാതെ. എനിക്കറിയാം, അമ്മ രാത്രി ഉറങ്ങിയെന്ന് കരുതി അടുത്ത് വന്ന് തിണർത്ത പാടുകളിലെല്ലാം തൊട്ട് പോകുമെന്ന്. കരഞ്ഞ് തിരിച്ച് പോകുന്ന അമ്മയുടെ മുഖം ഇരുട്ടത്ത് ഒരിക്കലും ഞാൻ കണ്ടിരുന്നില്ല. എങ്കിലും , കണ്ണുകളിൽ നിന്ന് അനുസരണ ഇല്ലാതെ അടർന്ന് ചാടിയ ചില നീർമണികൾ എന്നേ അത് അറിയിച്ചിട്ടുണ്ട്. ആ നിമിഷം കമഴ്ന്ന് തലയണയിൽ മുഖമമർത്തി രാത്രി മുഴുവൻ കരഞ്ഞ് തീർത്തിട്ടുണ്ട് ഞാൻ. ഇന്നോളം ഹൃദയം പൊട്ടി വേറെ കരഞ്ഞിട്ടില്ല.

അതിരാവിലെ കറന്നെടുത്ത പാലുമായി ഓരോ വീടിന് മുന്നിലുംനൽക്കണിയായി വന്ന് നിൽക്കുമ്പോൾ തുറന്നിട്ട ജനലിലൂടെ കാണാറുണ്ട്, സമപ്രായക്കാൽ്ര പുതച്ച്മൂടി കിടന്നുറങ്ങുന്നത്. മഴയായാലും മഞ്ഞായാലും ആ കാഴ്ച ഉണ്ടാവും ഞങ്ങൾക്ക് മുന്നിൽ . പേപ്പറിൽ പൊതിഞ്ഞെടുത്ത കോഴിമുട്ടകൾ അയൽവീടുകളിൽ കൊണ്ട്‌ചെന്ന് കൊടുക്കുമെങ്കിലും, എനിക്കും അനിയനും അത് കിട്ടാക്കനിയായിരുന്നു. കോഴിമുട്ട വിറ്റ് കിട്ടുന്ന കാശ് കിട്ടിയിട്ട് വേണം എനിക്കും അനിയനും ചേച്ചിക്കും ട്യൂഷൻഫീസ് കൊടുക്കേണ്ടത് എന്നതിനാൽ അതിനോട് കൊതിയും തോന്നിയിട്ടില്ല. മാസം ഒന്നാം തീയതി അമ്മ പെൻഷൻ വാങ്ങാൻ പോകുന്ന ദിവസം വായിൽ വെള്ളം നിറച്ചിരിക്കും. കാരണം അന്ന് ഒരു ദിവസം മാത്രമാണ് വയറ് നിറയെ പലഹാരങ്ങളും, പൊറോട്ടയും ഇറച്ചിയും കഴിക്കുന്നത്.

കടുത്ത ദുരിതത്തിലും പ്രതിസന്ധിയിലും അമ്മ മുണ്ട് മുറുക്കി ഉടുത്ത് തന്നെ ഞങ്ങളെ വളർത്തി. ഒരു വിധവ മക്കളെ വളർത്താൻ ഒറ്റയ്ക്ക് എത്രമാത്രം ദുരിതം അനുഭവിക്കേണ്ടി വരുമെന്ന് അറിയാമോ നിങ്ങൾക്ക്? എനിക്ക് നന്നായി അറിയാം. ജാരനുണ്ടോയെന്ന് സാകൂതം നോക്കുകയും, പിഴച്ച് പോകുമോ എന്ന് ആവലാതി പെടുകയും ചെയ്ത കൊല്ലാതെ കൊന്ന കപട സദാചാരത്തോട് അന്നേ അറപ്പും വെറുപ്പുമാണ് എനിക്ക്. ഇന്നും.

പോളീടെക്‌നിക്കൽ കഴിഞ്ഞ് പത്തൊ്ൻപതാമത്തെ വയസ്സിൽ കൊച്ചിക്ക് വച്ച് പിടിച്ചു. ശേഷമുള്ള ജീവിതം ഞാൻ പലവുരു എഴുതിയിട്ടുണ്ടിവിടെ. സന്ധ്യാനാമം ചൊല്ലി പേടിച്ചരണ്ടിരുന്ന എന്നെ ഹോസ്റ്റലിൽ സീനിയേഴ്‌സ് റാഗ് ചെയ്തിട്ടുണ്ട് . നന്നായി വിരട്ടിയിട്ടുണ്ട്. ഭയം കൊണ്ട് തിരികെ പോരാൻ പലവുരു പെട്ടിയെടുത്തപ്പോഴും വീടിന്റെ ഉത്തരവാദിത്വം വിലങ്ങ് തടിയായി നിന്നിട്ടുണ്ട്. സർട്ടിഫിക്കറ്റുകളുമായി എറണാകുളത്ത് നല്ലയൊരു ജോലിക്ക് അലഞ്ഞിട്ടുണ്ട്. അന്നൊക്കെ ചേർത്ത് പിടിച്ച് ധൈര്യം തന്നത് മുകളിൽ പറഞ്ഞ സീനിയേഴ്‌സും, റൂംമേറ്റസും ആണ്. പകൽ സമയം ഓഫീസിലും,രാത്രി ടാറ്റാ എൻട്രി ജോബ് ചെയ്ത് പഠിച്ച് ബിരുദാനന്തര ബിരുദം നേടി. അന്നൊന്നും ആരും ഉണ്ടായിരുന്നില്ല കൂടെ. ഒറ്റയ്ക്ക് ആയിരുന്നു ജീവിതയാത്ര. പലയിടത്ത് വീണ് വീണ്ടും എഴുന്നേറ്റ് വീണ്ടും നടന്ന് അങ്ങനെ അങ്ങനെ....പക്ഷേ ഓരോ വീഴ്ചയ്ക്കും അറ്റം എണീക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരു ധൈര്യമായിരുന്നു. നിസ്സഹായവസ്ഥയിൽ പലപ്പോഴും ഗിരിനഗർ മാതാവിന്റെ പള്ളിയിലെ കുഞ്ഞേശ്ശുവിനെ കെട്ടിപിടിച്ച് കരഞ്ഞിട്ടുണ്ട്. കണ്ണീരു വീണ് പള്ളിയുടെ തറ നനഞ്ഞിട്ടുണ്ട്.

കരഞ്ഞ് കരഞ്ഞ് തളർന്ന ഒരു നിമിഷം ഞാൻ കുതിക്കാൻ തുടങ്ങി. ഇപ്പോഴും എനിക്ക് അത്ഭുതമാണത്. വളരെ ചുരുക്കി വച്ച എന്റെ ലോകം വളരെ വിശാലമായി കാണാൻ തുടങ്ങി. ജീവിതത്തോട് വെറുപ്പും വാശിയും മാറി വല്ലാത്ത ഒരു ഇഷ്ടം തോന്നിത്തുടങ്ങി. ഓരോ ദിവസവും പുതുതായി കാണാൻ ഞാൻ ശീലിച്ചു. 'ആർക്കും വേണ്ടാത്ത ഒരുവളെന്ന പതാതി മറന്നു, ഒരുപാട് പേർക്ക് വേണ്ടവളായി. ഇനി കരയില്ലെന്ന് തീരുമാനിച്ചു. ചിരിച്ചു കോണ്ട് ജീവിക്കാൻ പഠിച്ചു. ധൈര്യമായി പറയാൻ പഠിച്ചു. അക്ഷരങ്ങിൽ അഗ്‌നി നിറച്ചു. ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒരൂപാട് ആളോളെ കണ്ടുമുട്ടി. ഒരുപാട് ജീവിതങ്ങൾ എന്നോട് സംസാരിച്ചു. ഓരോ നിമിഷവും എന്നെ ലോകം പുതുക്കി പണിതുകൊണ്ടിരുന്നു. ആദ്യത്തെ തൊട്ടാവാടിയിൽ നിന്ന് ഇന്ന് ഇവിടെ വരെയുള്ള യാത്രാദൂരം വളരെ വലുതാണ്. ഈ ചെറിയ പ്രായത്തിനിടയിൽ അത്രമേൽ ഞാൻ ജീവിതം തുഴഞ്ഞിട്ടുണ്ട്. അത്രമേൽ ജീവിതം എന്നെ തോൽപ്പിച്ചിട്ടുണ്ട്. അത്രയും ഞാനും ജീവിതത്തെ തോൽപ്പിച്ചിട്ടുണ്ട്.

ഇതെല്ലാം ഞാൻ പറഞ്ഞത് ആണായും,പെണ്ണായും കൂടെയുള്ള നല്ല സൗഹൃദങ്ങളോടല്ല. ഒരൊറ്റ പോസ്റ്റിടുന്നതിലെ കുത്തിയൊലിച്ച് വന്ന മെസ്സേജുകൾക്കിടയിൽ ആർഷഭാരത സംസ്‌കാരം പഠിപ്പിക്കാൻ വന്ന നേരാങ്ങളമാരോട്. പുലഭ്യവും അസഭ്യവും പറഞ്ഞ് നിങ്ങൾ ഏത് സംസ്‌ക്കാരം ആണ് എന്നെ പഠിപ്പിച്ച് തരുന്നത് ? എന്റെ ശരീരഭാഗങ്ങൾ വരെ വർണ്ണിച്ച് ഏത് ബഹുമാനം ആണ് നിങ്ങൾ എന്നെ പഠിപ്പിക്കുന്നത്? കൂടെ കിടക്ക വിരിക്കാൻ വിളിച്ചിട്ട് ഏത് അഭിമാനത്തെ കുറിച്ചാണ് നിങ്ങൾ എനിക്ക് ക്‌ളാസ്സ് എടുക്കുന്നത്? എതിരെ വരുന്ന ആണൊരുത്തനെ ഞാൻ നോക്കും എന്ന് പറഞ്ഞതിനർത്ഥം നീയൊക്കെ വിളിക്കുന്നിടത്ത് വന്ന് ഉടുമുണ്ട് അഴിക്കും എന്നല്ല. നീയൊക്കെ ഇൻബോക്‌സിൽ ഒട്ടിച്ചിട്ട് പോകുന്നതിന് മറുപടി തരാത്തത് കഴിവ് കേടെന്ന് ധരിക്കുകയും അരുത്. എന്റെ അച്ഛന്റേയും അമ്മയുടേയും കുടുംബത്തിന്റേയും അന്തസ്സോർത്ത് നീയൊന്നും ദണ്ണപ്പെടണ്ട. വിശപ്പെരിയുന്ന രാത്രികളിൽ പോലും മുണ്ട് മുറുക്കി ഉടുത്ത് ജീവിച്ച അഭിമാനമുള്ള ഒരമ്മയുടെ അഭിമാനമുള്ള മകളാണ് ഞാൻ. ജീവിതം എനിക്ക് തമാശയല്ല സഹോദരന്മാരെ. സ്വന്തമായി അദ്ധ്വാനിച്ച് ഇരു കാലിൽ നിവർന്ന് നിൽക്കാൻ കഴിയുന്നത്, ചെറിയ ഈ ശരീരത്തിനുള്ളിൽ ഉറച്ച ഒരു മനസ്സുള്ളതുകൊണ്ടാണ്. നിങ്ങളുടെ 'വെടിയെന്നും, വെടിപ്പുരയെന്നുമുള്ള വിളിക്ക് അതിനെ വിറപ്പിക്കാൻ കഴിയില്ല. നഖം കടിച്ച് കാൽവിരൽ കൊണ്ട് കളം വരച്ച് വാതിൽ പടിയിൽ മറഞ്ഞിരിക്കുന്ന പെണ്ണിന്റെ വിഗ്രഹം മനസ്സിൽ നിന്ന് ഉടച്ച് എന്നേ കളഞ്ഞതാണ്. അതിനാൽ രണ്ടിഞ്ഞ് നീളമുള്ള സ്‌കെയിലിൽ എന്റെ ജീവിതം അളക്കാൻ വരരുത്. നാഴിയിൽ എന്റെ കോൺഫിഡൻസും അളക്കാൻ നിൽക്കരുത്.

മുകളിൽ പറഞ്ഞതെല്ലാം വായിച്ച് കഴിഞ്ഞെങ്കിൽ, ധൈര്യമുണ്ടോ നിനക്കൊക്കെ എന്റെ ദേഹത്ത് തൊടാൻ..ധൈര്യമുണ്ടോ നിനക്കൊക്കെ എന്നെ കിടപ്പറയിലേക്ക് ക്ഷണിക്കാൻ.. ധൈര്യമുണ്ടോ ഇനി നിനക്കൊക്കെ എന്റെ മാനത്തിന് മണിക്കൂറിന് വിലയിടാൻ...ഉണ്ടെങ്കിൽ ഇൻബോക്‌സിൽ അല്ല, എന്നെ ഞാൻ തന്നെ പറഞ്ഞ ഈ പോസ്റ്റിന് ചോട്ടിൽ ധൈര്യമായി വരാം. അത് പറ്റിയില്ലെങ്കിൽ കേട്ടാലറയ്ക്കുന്ന തെറിയുമായോ, നിന്റേക്കെ സദാചാരം പഠിപ്പിക്കാനോ ഇൻബോക്‌സിൽ വന്ന് പോകരുത്. വന്നാൽ തിരിച്ച് ഞാനും ഒരു കോഴ്‌സ് അങ്ങോട്ടും പഠിപ്പിച്ച് വിടും. നല്ല വൃത്തിയായി തന്നെ....

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
ആദ്യ വിവാഹത്തിന് സ്വപ്‌ന അണിഞ്ഞത് 650 പവൻ; കല്യാണ ഫോട്ടോ ഉയർത്തി ജാമ്യത്തിന് അഭിഭാഷകൻ ശ്രമിച്ചപ്പോൾ എൻഐഎ ഉയർത്തിയത് മുഖ്യമന്ത്രിയെ ഞെട്ടിക്കുന്ന വാദങ്ങൾ; കേരളാ പൊലീസിലെ കടത്തിലെ ആസൂത്രകയ്ക്കുള്ള സ്വാധീനം വിശദീകരിച്ചത് ഇനി വരാനുള്ള രാഷ്ട്രീയ ഭൂകമ്പങ്ങളുടെ തുടക്കമെന്ന വിലയിരുത്തൽ സജീവം; സിആപ്റ്റിന് പിന്നാലെ പോകാൻ എൻഐഎയും; തിങ്കളാഴ്ചത്തെ എൻഐഎ കോടതി വിധി പിണറായിക്കും നിർണ്ണായകം
ഖൂർആന്റെ പേരു പറഞ്ഞ് മതവികാരം ഇളക്കി തട്ടിപ്പ് മറക്കാൻ ജലീൽ നടത്തിയ ശ്രമങ്ങൾ പൊളിഞ്ഞു; കോൺസുലേറ്റിലേക്ക് മതഗ്രന്ഥങ്ങൾ അയച്ചിട്ടില്ലെന്ന് വ്യക്തമാക്കി യുഎഇ; സി-ആപ്ടിൽ നിന്നും മലപ്പുറത്തേക്ക് കൊണ്ടു പോയത് ഖുർആൻ ആണെന്ന വാദം പൊളിഞ്ഞതോടെ 32 പാഴ്‌സലുകളിൽ എന്തെന്ന് തേടി എൻഐഎയും; മന്ത്രി ജലീലിന്റെ പുറത്തേക്കുള്ള വഴി കൂടുതൽ വേഗത്തിലാകും
ഭർത്താവറിയാതെ യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടി; ഒടുവിൽ കാർ വാങ്ങാനായി യുവാവ് ആവശ്യപ്പെട്ടത് പത്ത് ലക്ഷം രൂപ: കിടപ്പുമുറിയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷ്ടിക്കാൻ സൗകര്യം ചെയ്തുകൊടുത്ത് യുവതി: ഒടുവിൽ 25 പവൻ മോഷണം പോയ കേസിൽ യുവാവ് അറസ്റ്റിലായതോടെ പുറത്തായത് യുവതിയുടെ രഹസ്യ ബന്ധത്തിന്റെ കഥ
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
എം ബി എസ് കിരീടാവകാശിയായി ചുമതലയേറ്റപ്പോൾ കാനഡയിൽ അഭയം തേടിയ രാജകുമാരനെ കൊല്ലാൻ അയച്ചത് 50 അംഗ ഗുണ്ടാ സംഘത്തെ; അതിർത്തിയിൽ പിടികൂടിയതിനാൽ ജീവൻ രക്ഷപ്പെട്ടെന്ന് സാദ് അൽ ജബാരി; രണ്ട് കുട്ടികളേയും തട്ടിയെടുത്ത് സമ്മർദ്ദം ചെലുത്തുന്നു; സൗദി കിരീടാവകാശിക്കെതിരെ നിയമപോരാട്ടവുമായി ബന്ധുവായ മുൻ രാജകുമാരൻ
ഇടുക്കി നല്ലതണ്ണിയിൽ വെള്ളച്ചാട്ടത്തിലേക്ക് കാറൊഴുകി പോയി കാണാതായ രണ്ടു പേരിൽ ഒരാളുടെ മൃതദേഹം കിട്ടി; മലയോര പ്രദേശങ്ങളിൽ എല്ലാം ഉരുൾപൊട്ടൽ; മൂഴിയാറും മണിയാറും അടക്കമുള്ള അണക്കെട്ടുകൾ തുറന്നതോടെ പമ്പ കരകവിഞ്ഞൊഴുകുന്നത് 2018ലെ വെള്ളപ്പൊക്കത്തിന് തുല്യമായി; ഇടുക്കിയിൽ ജലനിരപ്പുയരുമ്പോൾ പെരിയാറിന്റെ കരകളും പ്രളയ ഭീതിയിൽ; തെക്കു മുതൽ വടക്ക് വരെ തുള്ളിക്കൊരു കുടം പേമാരി; ഭീതിയുണർത്തി ബംഗാൾ ഉൾക്കടലിൽ രണ്ടാം ന്യൂനമർദവും എത്തുന്നു; കേരളം അതീവ ജാഗ്രതയിൽ
കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം; കുമളിയിൽ മണ്ണിടിച്ചിൽ, കോട്ടയത്ത് ഉരുൾപൊട്ടലും മണ്ണിടിച്ചും; മണിമലയാർ നിറഞ്ഞൊഴുകുന്നതും അപകടത്തിലേക്ക്; ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നത് ആശങ്കയിലേക്ക്; മൂന്നാറിൽ ശക്തമായ മഴയിൽ മുതിരപ്പുഴയാറിൽ ജലനിരപ്പ് ഉയർന്നു; ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു; പെരിയാറിൽ ജലനിരപ്പ് ഉയർന്നു; ആലുവ മണപ്പുറത്ത് വെള്ളംകയറി; അടുത്ത മണിക്കൂറുകളിൽ അതിജാഗ്രത
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
ലോറി ഡ്രൈവർമാർക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയിൽ നിന്ന് ലോറി എടുക്കുമ്പോൾ ഷാഫി ഓർഡർ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിയപ്പോൾ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോൾ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോൾ ലോറി ഡ്രൈവർക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തിൽ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം
ഉറക്കം വന്നപ്പോൾ പമ്പിന് സമീപം വണ്ടിയൊതുക്കി; മൂന്നരയോടെ വലിയ ശബ്ദം കേട്ട് ഞെട്ടിയുണർന്നപ്പോൾ കണ്ടത് സ്‌കോർപ്പിയോയിൽ ക്വട്ടേഷൻ സംഘം വന്നിറങ്ങുന്നത്; പിന്നാലെ നീല ഇന്നോവ എത്തി; കാറിന്റെ ഗ്ലാസ് അടിച്ചു തകർത്ത് ബാലുവിനെ അടിച്ചു കൊന്നു; മരണ മൊഴിയെന്ന് പറഞ്ഞ് കലാഭവൻ സോബി റിക്കോർഡ് ചെയ്ത വീഡിയോ പുറത്ത്; ബാലുവിനെ കൊന്നതാണ് കൊന്നതാണ് കൊന്നതാണ് എന്ന് വെളിപ്പെടുത്തൽ; ബാലഭാസ്‌കറിനെ പള്ളിപ്പുറത്ത് വകവരുത്തിയത് സ്വർണ്ണ കടത്ത് ഗ്യാങോ? സിബിഐയ്ക്ക് മുന്നിൽ ചോദ്യങ്ങൾ ഏറെ
ലക്ഷ്മിയെ തേടിയുള്ള അന്വേഷണം ചെന്നു നിൽക്കുന്നത് തിട്ടമംഗലത്തെ വീട്ടിൽ; ദുബായിൽ പോയെന്നും കൊച്ചിയിലുണ്ടെന്നും ബംഗളൂരുവിലേക്ക് താമസം മാറിയെന്നും പറയുന്നത് പച്ചക്കള്ളം; ഭർത്താവിന്റേയും മകളുടേയും വേർപാടിൽ വിവാദങ്ങൾ ചർച്ചയാകുമ്പോൾ ഒന്നും മിണ്ടാതെ മാറി നിൽക്കുന്ന ദൃക്സാക്ഷി; ബാലഭാസ്‌കറിനെ കൊന്നു തള്ളിയെന്ന് കലാഭവൻ സോബി വെളിപ്പെടുത്തിയിട്ടും മിണ്ടാട്ടമില്ല; നേരറിയാൻ സിബിഐ ആദ്യമെത്തുക ലക്ഷ്മിക്ക് അരികിൽ; വയലിനിസ്റ്റിന്റെ മരണത്തിൽ ഭാര്യ പറയുന്നത് അതിനിർണ്ണായകം
'എന്റെ വ്യക്തിപരമായ ജീവിതത്തിൽ നഴ്‌സുമാർ ചില പ്രശ്‌നമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്..അവരെ ഉദ്ദേശിച്ച് പറഞ്ഞതാണ്; പറഞ്ഞപ്പോ..അങ്ങനെ ആയി പോയി; അതല്ലാതെ ലോകത്തുള്ള എല്ലാ നഴ്‌സുമാരെയും കുറിച്ചല്ല പറഞ്ഞത്..എനിക്ക് ഒരുപാട് വിഷമമുണ്ട്..നഴ്‌സുമാരുടെ ജോലിയുടെ മഹത്വം എന്തെന്ന് അറിയില്ലായിരുന്നു..മാപ്പ്': പൊട്ടിക്കരഞ്ഞുകൊണ്ട് ക്ഷമാപണവുമായി സോഷ്യൽ മീഡിയയിൽ നഴ്‌സുമാരെ അധിക്ഷേപിച്ച കണ്ണൻ.സി.അമേരിക്ക
നേഴ്സുമാർ ഡോക്ടരുടെ കുറിപ്പടി നോക്കി മരുന്ന് എടുത്ത് നൽകുന്ന ഹെൽപ്പർമാർ; അവർ ശാസ്ത്രത്തിന്റെ അങ്ങേയറ്റം വരെ പഠിച്ച തമ്പുരാട്ടിമാരോ തമ്പുരാന്മാരോ അല്ല; ലാബ് ടെക്നീഷ്യന്റെ വിചാരം ജനിതക ശാസ്ത്രജ്ഞന്മാരെന്നും; ചർദ്ദിൽ വാരുന്ന അറ്റൻഡർമാരുടെ ഭാവം ഐഎഎസുകാരെന്നും; പാവാട വിസ മോഹിച്ച് നേഴ്സുമാരെ കെട്ടുന്ന ഭർത്താക്കന്മാരും; ആരോഗ്യ പ്രവർത്തകരേയും കുടുംബത്തേയും അപമാനിച്ച് വീഡിയോ; നേഴ്‌സുമാരെ അപമാനിച്ച് ലൈവിട്ട യുവാവിനെതിരെ പരാതി പ്രവാഹവും പൊങ്കാലയും
'അവർ വെളുത്ത വേശ്യകളാണ്; വെളുത്ത പെൺകുട്ടികൾ ഒരു മുസ്ലിം പുരുഷനെ കണ്ണിൽ നോക്കിയാൽ അതിനർഥം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെടുന്നുവെന്നാണ്; ഇത് വംശീയമായും മതപരമായും വഷളാക്കിയ ബലാത്സംഗങ്ങൾ'; യുകെയിൽ അമുസ്ലിം യുവതികളെ ബലാത്സംഗം ചെയ്യാൻ പാക്കിസ്ഥാനികളുടെ ഗ്രൂമിങ് ഗ്യാങ്; 5 ലക്ഷം പെൺകുട്ടികൾ ഇരകളായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി; യൂറോപ്പിൽ ചർച്ചയായ പുതിയ വിവാദം ഇങ്ങനെ
സംശയ നിഴലിലുള്ളത് കേരള അഡ്‌മിനീസ്‌ട്രെറ്റീവ് ട്രിബ്യുണൽ ചെയർമാനാക്കാൻ പിണറായി സർക്കാർ മുന്തിയ പരിഗണന കൊടുത്ത ജഡ്ജി; വ്യവസായ പ്രമുഖന്റെ ശുപാർശയിൽ നിയമന നടപടികൾ പുരോഗമിക്കുന്നതിനിടെ സ്വപ്‌നാ സുരേഷിന്റെ സ്വർണ്ണ കടത്തിൽ സംശയ നിഴലിൽ; നെടുമ്പാശേരിയിലെ 2000 കിലോയുടെ സ്വർണ്ണ കടത്ത് പരിഗണിക്കുന്നതിൽ നിന്ന് മറ്റൊരു ജഡ്ജിയുടെ പിന്മാറ്റത്തിന് കാരണവും പരിശോധനകളിൽ; 100 കോടി പിഴ വാങ്ങി 2000 കിലോ സ്വർണം വിട്ടതും സംശയകരം; എൻഐഎ കണ്ണ് എല്ലായിടത്തേക്കും
ജഡ്ജിയും നേതാവുമായി അടുത്ത ബന്ധം; ഖുറാൻ വാഹനമെത്തി സിആപ്റ്റിലും ബന്ധുവിന്റെ സാന്നിധ്യം; എൻഐഎ നിരീക്ഷണത്തിലൂള്ളത് സ്വപ്നയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ഏക നേതാവ്; സർക്കാരിൽ ഉന്നത സ്വാധീനമുള്ള നേതാവിനെ ചോദ്യം ചെയ്യുന്നത് എല്ലാ തെളിവുകളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം; സ്വപ്‌നയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയാൽ ഉടൻ നേതാവിന് നോട്ടീസ് നൽകും; സ്വർണ്ണ കടത്തിൽ വിഐപി മൂന്നാമാനിലേക്ക് അന്വേഷണം
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി