Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അലർച്ചയുടെ സത്യം തേടി നായകൻ; ഭീതിയും നിഗൂഡതയും നിറച്ച് വാമനൻ ഫസ്റ്റ്‌ലുക്ക് ടീസർ പുറത്ത്; പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ വീണ്ടും ഇന്ദ്രൻസ്

അലർച്ചയുടെ സത്യം തേടി നായകൻ; ഭീതിയും നിഗൂഡതയും നിറച്ച് വാമനൻ ഫസ്റ്റ്‌ലുക്ക് ടീസർ പുറത്ത്; പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ വീണ്ടും ഇന്ദ്രൻസ്

മറുനാടൻ മലയാളി ബ്യൂറോ

മലയാള സിനിമയിലെ നാച്ച്യുറൽ അഭിനേതാവ് ഇന്ദ്രൻസിനെ നായകനാക്കി നവാഗതനായ എ ബി ബിനിൽ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'വാമനൻ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസർ പുറത്ത്. കാഴ്‌ച്ചക്കാരിൽ ഉദ്യേഗവും ഭീതിയും ജനിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ടീസർ.

മൂവി ഗ്യാങ് പ്രൊഡക്ഷൻസ്‌ന്റെ ബാനറിൽ അരുൺ ബാബു കെ ബി, സമഹ് അലി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബൈജു സന്തോഷ്,അരുൺ,നിർമ്മൽ പാലാഴി, സെബാസ്റ്റ്യൻ,ബിനോജ്,ജെറി,മനു ഭാഗവത്, ആദിത്യ സോണി,സീമ ജി നായർ,ദിൽസ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-രഘു വേണുഗോപാൽ,രാജീവ് വാര്യർ.അശോകൻ കറുമത്തിൽ,സുമ മേനോൻ,ലൈൻ പ്രൊഡ്യൂസർ-രജിത സുശാന്ത്.

അരുൺ ശിവ ഛായഗ്രഹണം നിർവ്വഹിക്കുന്നു.സന്തോഷ് വർമ്മ,വിവേക് മുഴക്കുന്ന് എന്നിവരുടെ വരികൾക്ക് നിതിൻ ജോർജ് സംഗീതം പകരുന്നു.എഡിറ്റർ-സനൽ രാജ്,പ്രൊഡക്ഷൻ കൺട്രോളർ-ബിനു മുരളി,കല-നിധിൻ എടപ്പാൾ,മേക്കപ്പ്-അഖിൽ ടി രാജ്,വസ്ത്രാലങ്കാരം-സൂര്യ ശേഖർ,സ്റ്റിൽസ്-അനു പള്ളിച്ചൽ,പരസ്യക്കല-സൗണ്ട്-കരുൺ പ്രസാദ്, അസോസിയേറ്റ് ഡയറക്ടർ-ടൈറ്റ്‌സ് അലക്‌സാണ്ടർ,പി ആർ ഒ-എ എസ്.ദിനേശ്.

ഒരു മലയോര ഗ്രാമത്തിൽ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥ പറയുന്ന ഒരു ഹൊറർ സൈക്കോ ത്രില്ലർ ചിത്രമായാണ് 'വാമനൻ എത്തുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP