Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗൃഹാതുരത്വമുണർത്തി വാമനിലെ ഗാനം എത്തി; പി.ജയചന്ദ്രനും,സുജാതയും ആലപിച്ച ഗാനം ട്രെൻഡിഗിൽ; മറുനാടൻ വാർത്തയിൽ പിറന്ന വാമനൻ ശ്രദ്ധനേടുന്നു.

ഗൃഹാതുരത്വമുണർത്തി വാമനിലെ ഗാനം എത്തി; പി.ജയചന്ദ്രനും,സുജാതയും ആലപിച്ച ഗാനം ട്രെൻഡിഗിൽ; മറുനാടൻ വാർത്തയിൽ പിറന്ന വാമനൻ ശ്രദ്ധനേടുന്നു.

മറുനാടൻ ഡെസ്‌ക്‌

കൊച്ചി:വാമനനിലെ ഗാനം എത്തി. ഭാവഗായകൻ പി.ജയചന്ദ്രനും സുജാതമോഹനുമാണ് പാട്ട് പാടിയിരിക്കുന്നത്. 'ആകാശ പൂ ചൂടും മേട്ടിൽ' എന്നാരംഭിക്കുന്ന ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് നിതിൻ ജോർജാണ്. ഗാനരചന സന്തോഷ് വർമ്മ. ഇന്ദ്രൻസും സീമാ ജി നായരുമാണ് പാട്ടിൽ അഭിനയിച്ചിരിക്കുന്നത്. ഗൃഹാതുരത്വമുണർത്തുന്ന പഴയ ഗാനങ്ങളോ ഓർമ്മിക്കുന്ന പാട്ട് യൂറ്റിയൂബിൽ ട്രേൻഡിഗ് ആണ്.

ഉടൽ എന്ന ചിത്രത്തിന്‌ശേഷം ഇന്ദ്രൻസ്‌നായകനാകുന്ന വാമനന്റെ ടീസർ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മറുനാടൻ മലയാളിയിൽ വന്ന വാർത്തയെ അടിസ്ഥാനപ്പെടുത്തി നവാഗതനായ എ.ബി. ബിനിലാണ് വാമനൻ സംവിധാനം ചെയ്തിരിക്കുന്നത്.ഹൊറർ സൈക്കോ ത്രില്ലർ വിഭാഗത്തിൽ വരുന്ന ചിത്രത്തിന്റെ സ്‌ക്രിപ്റ്റും സംവിധായകനായ ബിനിൽ തന്നെയാണ് എഴുതിയിരിക്കുന്നത്.

ഒരു മലയോര ഗ്രാമത്തിൽ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥയാണ് വാമനൻ. അരുൺ ശിവയാണ് ഛായാഗ്രഹണം. മൂവി ഗ്യാങ്‌പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ ബാബു കെ.ബി.സമഹ് അലി എന്നിവർ ചേർന്നാണ് വാമനന്റെ നിർമ്മാണം. ബൈജു, അരുൺ, നിർമൽപാലാഴി, സെബാസ്റ്റ്യൻ, ബിനോജ്, ജെറി, മനു ഭാഗവത്, ആദിത്യ സോണി, ആൻ റോസ് എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP