Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇത് എന്റെ ജീവിതത്തിലെ 'വല്ലാത്തൊരു കഥ' ; തന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന ആളെക്കുറിച്ച് മുന്നറിയിപ്പുമായി അവതാരകൻ ബാബു രാമചന്ദ്രൻ; ഭീഷണികൾ കേട്ട് ആർക്കും പണം നൽകി വഞ്ചിതരാവരുതെന്നും കുറിപ്പ്

ഇത് എന്റെ ജീവിതത്തിലെ 'വല്ലാത്തൊരു കഥ' ; തന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന ആളെക്കുറിച്ച് മുന്നറിയിപ്പുമായി അവതാരകൻ ബാബു രാമചന്ദ്രൻ; ഭീഷണികൾ കേട്ട് ആർക്കും പണം നൽകി വഞ്ചിതരാവരുതെന്നും കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തന്റെ പേര് ഉപയോഗിച് നടത്തുന്ന തട്ടിപ്പിനെതിരെ ജാഗ്രതവേണമെന്ന മുന്നറിയിപ്പുമായി വല്ലാത്തൊരു കഥ അവതാരകനും മാധ്യമപ്രവർകനുമായ ബാബു രാമചന്ദ്രൻ. തന്റെ പേരും വ്യക്തിത്വവും ആരോ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും തന്റെ പേരിൽ ഒരാൾ സേവന കറി പൗഡർ കമ്പനിയിലേക്ക് വിളിച്ച് പണം ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്.ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ബാബു രാമചന്ദ്രൻ ഇക്കാര്യം വ്യക്തമാക്കുന്നത്.

ആരും ഇത്തരത്തിലുള്ള ഭീഷണികൾ കേട്ട് ആർക്കും പണം നൽകി വഞ്ചിതരാവരുതെന്നും അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ പറയുന്നു.'താഴെ കാണുന്നത് എന്റെ നമ്പർ അല്ല. ഞാൻ ഡെസ്‌കിൽ ഇരുന്നു നിത്യം ഉപജീവനത്തിന് സ്റ്റോറി അടിക്കുകയും, ബാക്കി സമയത്തിന് വല്ലാത്തൊരു കഥയ്ക്ക് വേണ്ടി ഗവേഷണം നടത്തുകയും ചെയ്തുകൊണ്ട്, സഹജീവികളെ യാതൊരു തരത്തിലും ഉപദ്രവിക്കാതെ ജീവിച്ചു പോവുന്ന ഒരാളാണ്. ആരും ഇത്തരത്തിലുള്ള ഭീഷണികൾ കേട്ട് ആർക്കും പണം നൽകി വഞ്ചിതരാവരുത്,' എന്നാണ് ബാബു രാമചന്ദ്രൻ പറയുന്നത്.

വാട്‌സ് ആപ്പിൽ ഇദ്ദേഹത്തിന്റെ ഡിപി ഉൾപ്പടെ ഉപയോഗിച്ചാണ് തട്ടിപ്പ്.സ്‌ക്രീൻ ഷോട്ട് സഹിതം പങ്കുവച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്

 

കുറിപ്പിന്റെ പൂർണ്ണരൂപം

എന്റെ പേരും പറഞ്ഞു കൊണ്ട് ഏതോ ഒരു സാമദ്രോഹി ഒരു കറി പൗഡർ കമ്പനിയെ വിളിച്ചു എന്നും പണം ആവശ്യപ്പെട്ടു എന്നുമൊക്കെ അറിയാനിടയായി. ഇതിനും ഇനി അങ്ങോട്ട് ഉണ്ടാവാനിടയുള്ള സമാനമായ തട്ടിപ്പുകൾക്കും ചേർത്തുള്ള മുന്നറിയിപ്പാണ്.

താഴെ കാണുന്നത് എന്റെ നമ്പർ അല്ല. ഞാൻ ഡെസ്‌കിൽ ഇരുന്നു നിത്യം ഉപജീവനത്തിന് സ്റ്റോറി അടിക്കുകയും, ബാക്കി സമയത്തിന് വല്ലാത്തൊരു കഥയ്ക്ക് വേണ്ടി ഗവേഷണം നടത്തുകയും ചെയ്തുകൊണ്ട്, സഹജീവികളെ യാതൊരു തരത്തിലും ഉപദ്രവിക്കാതെ ജീവിച്ചു പോവുന്ന ഒരാളാണ്. ആരും ഇത്തരത്തിലുള്ള ഭീഷണികൾ കേട്ട് ആർക്കും പണം നൽകി വഞ്ചിതരാവരുത്.

ടി കേസിൽ ഭീഷണി നേരിട്ട വ്യക്തിയോട് ഉടനടി പൊലീസിൽ ബന്ധപ്പെടാൻ പറഞ്ഞിട്ടുണ്ട്. ഏതിനും എല്ലാവർക്കും ഈ വിഷയത്തിൽ ഒരു ജാഗ്രത വേണമെന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP