Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കരൾ കീറുന്ന ക്യാൻസർ വേദനയ്ക്കിടയിലും മണവാട്ടിയായി അണിഞ്ഞൊരുങ്ങി വൈഷ്ണവി; കീമോതെറാപ്പിക്ക് പിന്നാലെ മുടിനഷ്ടമായെങ്കിലും കല്ല്യാണപ്പെണ്ണായി ഒരുങ്ങണമെന്ന മോഹം യാഥാർഥ്യമാക്കി; 'ബോൾഡ് ഇന്ത്യൻ ബ്രൈഡ്' എന്ന ഫോട്ടോഷൂട്ടിലൂടെ വൈഷ്ണവി ഭൂവനേന്ദ്രൻ കാട്ടിത്തരുന്നത് രോഗത്തെ വെല്ലുന്ന ആത്മവിശ്വാസം എന്ന ദിവ്യഔഷധത്തെ

കരൾ കീറുന്ന ക്യാൻസർ വേദനയ്ക്കിടയിലും മണവാട്ടിയായി അണിഞ്ഞൊരുങ്ങി വൈഷ്ണവി; കീമോതെറാപ്പിക്ക് പിന്നാലെ മുടിനഷ്ടമായെങ്കിലും കല്ല്യാണപ്പെണ്ണായി ഒരുങ്ങണമെന്ന മോഹം യാഥാർഥ്യമാക്കി; 'ബോൾഡ് ഇന്ത്യൻ ബ്രൈഡ്' എന്ന ഫോട്ടോഷൂട്ടിലൂടെ വൈഷ്ണവി ഭൂവനേന്ദ്രൻ കാട്ടിത്തരുന്നത് രോഗത്തെ വെല്ലുന്ന ആത്മവിശ്വാസം എന്ന ദിവ്യഔഷധത്തെ

മറുനാടൻ ഡെസ്‌ക്‌

സുന്ദരിയായി അണിഞ്ഞൊരുങ്ങി തന്റെ ജീവിത പങ്കാളിയെ സ്വന്തമാക്കുന്ന ദിനം സ്വപ്‌നം കാണാത്ത പെൺകുട്ടികൾ ഇല്ല എന്ന് തന്നെ പറയാം. വിവാഹസാരിയും ആഭരണങ്ങളും ധരിച്ച് സർവ്വ സന്തോഷവും നിറയുന്ന ചിരിയോടെ ഏവർക്കും മുൻപിൽ നിൽക്കണമെന്ന സ്വപ്‌നം യാഥാർത്ഥ്യമാകാനാണ് അവരുടെ പ്രാർത്ഥന. എന്നാൽ രോഗം അടക്കം അപ്രതീക്ഷിതമായെത്തുന്ന പലതും ഒട്ടനവധി പെൺകുട്ടികളുടെ വിവാഹ സ്വപ്‌നങ്ങൾക്ക് മങ്ങൽ ഏൽപ്പിച്ചിട്ടുണ്ട്. എന്നാൽ അത്തരം വേദനകളിൽ കഴിയുന്നവർക്ക് ആത്മവിശ്വാസവുമായി സമൂഹത്തിന് മധ്യത്തിലേക്ക് എത്തിയിരിക്കുകയാണ് വൈഷ്ണവി ഭുവനേന്ദ്രൻ എന്ന മിടുമിടുക്കി.

ക്യാൻസർ എന്ന വില്ലൻ തന്റെ വിവാഹ സ്വപ്‌നങ്ങളെ തകർത്തെങ്കിലും മണവാട്ടിയായി അണിഞ്ഞൊരുങ്ങണമെന്ന മോഹം അവൾ അടക്കി വച്ചില്ല. അസ്സലായി അണിഞ്ഞൊരുങ്ങി നല്ല ഒ്ന്നാന്തരം ഫോട്ടോ ഷൂട്ടും നടത്തി.ഒന്നല്ല രണ്ട് തവണയാണ് വൈഷ്ണവിയെ ക്യാൻസർ പിടികൂടിയത്. സ്തനാർബുദം വന്ന് അഞ്ച് വർഷങ്ങൾ കഴിഞ്ഞ് വൈഷ്ണവയ്ക്ക് വീണ്ടും ക്യാൻസർ വന്നു. അഞ്ചു വർഷത്തിന് ശേഷം നട്ടെല്ലിനും കരളിനും വന്ന ക്യാൻസറിന് മുൻപിൽ തോൽക്കാൻ വൈഷ്ണവി തയാറായില്ല. 

കീമോതെറാപ്പി അടക്കം ചികിൽസ കഴിഞ്ഞപ്പോൾ മുടിയെല്ലാം നഷ്ടമായി. ആരോഗ്യം ക്ഷയിച്ചതിന് പിന്നാലെ കടുത്ത മാനസിക വേദനയും കൂടിയായപ്പോൾ വൈഷ്ണവി ആകെ തളർന്നു. എന്നാൽ തന്നിലെ ആത്മവിശ്വസാത്തെ ചിറകടിച്ചുയർത്തിയത് അവൾ അടുത്തിടെ നടത്തിയ ഫോട്ടോഷൂട്ടാണ്.

സ്വപ്‌നത്തിൽ താൻ കണ്ടത് പോലെ തന്നെ വധുവായി അണിഞ്ഞൊരുങ്ങി, നിറചിരിയുമായി അവൾ നിന്നു. ആഭരണങ്ങൾ അണിഞ്ഞ്, ചുവപ്പ് പട്ടുസാരി ധരിച്ച് അവൾ തന്റെ സ്വപ്നം സാക്ഷാത്കരിച്ചു. 'ദ് ബോൾഡ് ഇന്ത്യൻ ബ്രൈഡ്' എന്നാണ് ഫോട്ടോഷൂട്ടിനു പേരിട്ടത്. വധുവിന്റെ വേഷത്തിൽ തല ഉയർത്തി അവൾ നിന്നത് കാൻസർ മാനസികമായി തളർത്തിയവർക്കു പ്രചോദനമേകാൻ കൂടിയാണ്. നവി ഇന്ദ്രൻ പിള്ള എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വൈഷ്ണവി പങ്കുവെച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

സമൂഹ മാധ്യമത്തിൽ വൈഷ്ണവി പങ്കുവെച്ച വാക്കുകളിങ്ങനെ

''കാൻസർ ചികിൽസ നമുക്ക് ഒരുപാട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. നമ്മുടെ സൗന്ദര്യം മോഷ്ടിക്കുകയും ആത്മവിശ്വാസത്തെ തകർക്കുകയും ചെയ്യും. നമ്മുടെ വിവാഹദിവസം എങ്ങനെയായിരിക്കണമെന്നും എങ്ങനെ അണിഞ്ഞൊരുങ്ങണമെന്നും കുട്ടിക്കാലം മുതലേ സ്വപ്നം കണ്ടിരിക്കും. എന്നാൽ കാൻസർ നമ്മിൽ പലരുടെയും സ്വപ്നങ്ങളെ ഇല്ലാതാക്കും. കാൻസർ രോഗികളിൽ പലരും അവരുടെ വിവാഹം ഉപേക്ഷിക്കുകയോ നീട്ടി വയ്ക്കുകയോ ചെയ്യും.

കീമോതെറാപ്പിയിലൂടെ കടന്നു പോകുന്ന സമയത്ത് എനിക്കു മുടി നഷ്ടമായി. അതു പോലെ എന്നെ വേദനിപ്പിച്ച മറ്റൊന്നും ഉണ്ടായിട്ടില്ല. ആരാലും സ്‌നേഹിക്കപ്പെടാനോ, ഒരു വധുവായി അണിഞ്ഞൊരുങ്ങാനോ യോഗ്യയല്ല ഞാൻ എന്നു തോന്നി. പക്ഷേ നമ്മൾ സത്യം അംഗീകരിക്കാൻ തയാറാകണം. നമ്മളെന്താണോ അതിനെ അംഗീകരിക്കണം, ഇനി വരുന്നതെന്തോ അതിനെ സ്വീകരിക്കണം.''

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP