Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കികി ചലഞ്ചിന് പിന്നാലെ അപകടക്കെണിയുമായി വാക്വം ചാലഞ്ച്; ഗാർബേജ് ബാഗിനുള്ളിൽ ആളെ കയറ്റി ഉള്ളിലെ വാക്വം ക്ലീനർ ഉപയോഗിച്ച് വായു വലിച്ചെടുക്കുന്ന 'അപകട ചലഞ്ച്'; സാഹസം കാട്ടുന്നതിനിടെ കുരുന്നിന് അനങ്ങാൻ കഴിയാതെ വീട്ടിൽ കുടുങ്ങിയത് മണിക്കൂറുകളോളം; സമൂഹ മാധ്യമത്തിൽ ശ്രദ്ധേയമാകുന്ന പുത്തൻ മരണക്കളി ഇങ്ങനെ

കികി ചലഞ്ചിന് പിന്നാലെ അപകടക്കെണിയുമായി വാക്വം ചാലഞ്ച്; ഗാർബേജ് ബാഗിനുള്ളിൽ ആളെ കയറ്റി ഉള്ളിലെ വാക്വം ക്ലീനർ ഉപയോഗിച്ച് വായു വലിച്ചെടുക്കുന്ന 'അപകട ചലഞ്ച്'; സാഹസം കാട്ടുന്നതിനിടെ കുരുന്നിന് അനങ്ങാൻ കഴിയാതെ വീട്ടിൽ കുടുങ്ങിയത് മണിക്കൂറുകളോളം; സമൂഹ മാധ്യമത്തിൽ ശ്രദ്ധേയമാകുന്ന പുത്തൻ മരണക്കളി ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: സമൂഹ മാധ്യമത്തിലെ വീഡിയോ പോസ്റ്റുകൾ സജീവമായപ്പോഴാണ് വ്യത്യസ്തമായ ചാലഞ്ചുകളും തല പൊക്കി തുടങ്ങിയത്. ഐസ് ബക്കറ്റ് ചാലഞ്ച് പോലെ വല്യ ദോഷകരമല്ലാത്തവ മുതൽ മരണത്തെ മുഖാമുഖം കാണുന്ന കീകി ചലഞ്ച് വരെ ഈ പട്ടികയിൽ ഇടം നേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അപകട പരമ്പരകൾ വർധിച്ചതോടെ ഇത് കെട്ടടങ്ങിയിരുന്നു. എന്നാൽ ആഴ്‌ച്ചകൾ മാത്രം പിന്നിടുമ്പോഴാണ് സമൂഹ മാധ്യമത്തിൽ പുത്തൻ അപകട ചാലഞ്ച് തലപൊക്കുന്നത്. വാക്വം ചാലഞ്ച് എന്നാണിതിന്റെ പേര്. ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും അടക്കം ഇത് വൈറലായി കഴിഞ്ഞിട്ടുണ്ട്.

അതീവ അപകടകരം എന്ന് പറയാവുന്ന ഈ ചലഞ്ചിന്റെ രീതി ഞെട്ടിക്കുന്നതാണ്. ആളുകൾ വലിയൊരു ഗാർബേജ് ബാഗിനുള്ളിൽ കയറും. അതിനുശേഷം ബാഗിനുള്ളിൽ ഉള്ള വായു ഒരു വാക്വം ക്ലീനർ ഉപയോഗിച്ച് വലിച്ചെടുക്കും. അപ്പോൾ ബാഗിനകത്തെ വായു മുഴുവൻ പുറത്തേക്ക് പോയി ബാഗ് ആളുകളുടെ ദേഹത്ത് ഒട്ടിപിടിക്കും. ഇതോടെ അയാൾക്ക് അനങ്ങാൻ വയ്യാതെ വരും.

തമാശ ആണെങ്കിലും ഇതിനുപിന്നിൽ അപകടം നിറഞ്ഞിരിപ്പുണ്ട്. ഈ ചലഞ്ച് ചെയ്ത ഒരു കുട്ടിക്ക് പിന്നീട് അനങ്ങാൻ പോലും വയ്യാതെ വീടിന്റെ ഉള്ളിൽ മണിക്കൂറോളം കിടക്കേണ്ടി വന്നു. മാതാപിതാക്കൾ വന്നതിന് ശേഷമാണ് കുട്ടിയെ അതിൽനിന്നും പുറത്തെടുത്തത്. ചില ആളുകൾ മുഖം വരെ മൂടിയും ഈ ചലഞ്ച് ചെയ്തുവരുന്നു. ഒറ്റക്കുള്ളപ്പോൾ ഈ അപകടം നിറഞ്ഞ ചലഞ്ച് ചെയ്താൽ ചിലപ്പോൾ മരണം വരെ സംഭവിക്കാം. അനങ്ങാൻ കഴിയാതെ കിടക്കേണ്ടി വന്നാൽ അടിയന്തിര ഘട്ടങ്ങൾ കൈകാര്യം ചെയ്യാൻ കഴിയാതെ കിടക്കേണ്ടി വന്നേക്കാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP