Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ ടി ജലീൽ ഭാരതപ്പുഴയിൽ നീരാട്ട് നടത്തുന്ന ചിത്രമാണിത്; വി ടി ബൽറാം ഒക്കെ പ്രചരിപ്പിക്കുന്നത് പോലെ കാണാതായ ഉത്തരക്കടലാസ് മുങ്ങിത്തപ്പുന്ന ചിത്രമല്ല; വിദ്യാഭ്യാസ വകുപ്പിനെ കണക്കിന് കളിയാക്കി കോൺ​ഗ്രസ് നേതാവ്

കെ ടി ജലീൽ ഭാരതപ്പുഴയിൽ നീരാട്ട് നടത്തുന്ന ചിത്രമാണിത്; വി ടി ബൽറാം ഒക്കെ പ്രചരിപ്പിക്കുന്നത് പോലെ കാണാതായ ഉത്തരക്കടലാസ് മുങ്ങിത്തപ്പുന്ന ചിത്രമല്ല; വിദ്യാഭ്യാസ വകുപ്പിനെ കണക്കിന് കളിയാക്കി കോൺ​ഗ്രസ് നേതാവ്

മറുനാടൻ ഡെസ്‌ക്‌

ഹയർ സെക്കൻഡറി പരീക്ഷയെഴുതിയ ചില കുട്ടികളുടെ ഉത്തരപേപ്പർ കാണാതായ സംഭവത്തിൽ സർക്കാരിനെ പരിഹസിച്ച് വി.ടി ബൽറാം എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. കെ.ടി ജലീലിന്റെ പഴയ ചിത്രം പങ്കുവച്ചാണ് ഈ കുറിപ്പ്. ‘കോൺഗ്രസുകാരെ, 2017 ൽ കുറ്റിപ്പുറത്തോ മറ്റോ വെച്ച് കെ ടി ജലീൽ ഭാരതപ്പുഴയിൽ നീരാട്ട് നടത്തുന്ന ചിത്രമാണിത് . അല്ലാതെ വി ടി ബൽറാം ഒക്കെ പ്രചരിപ്പിക്കുന്നത് പോലെ കാണാതായ ഉത്തരക്കടലാസ് മുങ്ങിത്തപ്പുന്ന ചിത്രം അല്ല. ഹയർ സെക്കണ്ടറി ജലീലിന്റെ വകുപ്പല്ല, രവീന്ദ്രനാഥിന്റേതാണ്.’ ബൽറാം പരിഹസിച്ചു. ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ പി.കെ ഫിറോസ് അടക്കമുള്ളവർ ശക്തമായി പ്രതിഷേധിച്ച് രംഗത്തെത്തി.

ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മുട്ടറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസുകൾ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പാലക്കാടേക്ക് മൂല്യനിർണയത്തിനായ അയച്ച 61 പേപ്പറുകളാണ് കാണാതായത്. ഈ സാഹചര്യത്തിൽ ഹയർ സെക്കൻഡറി ബോർഡ് കുട്ടികളെ പരീക്ഷാഫലം സംബന്ധിച്ച് നാളെ തീരുമാനമെടുക്കും. ഉത്തരക്കടലാസുകൾ തേടിയ തപാൽ വകുപ്പ് അന്വേഷണം ആരംഭിച്ച് ദിവസങ്ങളായിട്ടും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തപാൽ വകുപ്പിന്റെ ഒരറിയിപ്പും എത്തിയിട്ടില്ലെന്നാണ് പരീക്ഷാ വിഭാഗം അധികൃതർ പറയുന്നത്.

 

കോൺഗ്രസുകാരെ, 2017 ൽ കുറ്റിപ്പുറത്തോ മറ്റോ വെച്ച് കെ ടി ജലീൽ ഭാരതപ്പുഴയിൽ നീരാട്ട് നടത്തുന്ന ചിത്രമാണിത് . അല്ലാതെ വി...

Posted by VT Balram on Monday, July 6, 2020

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP