Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തെക്കൂന്നും വടക്കൂന്നുമൊക്കെ പുറത്തോട്ട് പോകുന്നവർ സ്വന്തം നാട്ടിൽ പോലും പത്താളുടെ പിന്തുണ ഇല്ലാത്തവർ; എന്നാൽ കോൺഗ്രസിലേക്ക് വരുന്നത് ഒറ്റയ്ക്ക് പത്തുലക്ഷം പേരുടെ റാലി സംഘടിപ്പിക്കാൻ കഴിയുന്ന ഹാർദ്ദിക് പട്ടേലിനെ പോലുള്ളവർ; കൊള്ളാവുന്ന ഒരുത്തനേയും കിട്ടിയില്ലേ ബിജെപി എന്ന മട്ടിൽ വടക്കനെ വടക്കുനിന്നും തെക്കുനിന്നും ട്രോളി ബൽറാം

തെക്കൂന്നും വടക്കൂന്നുമൊക്കെ പുറത്തോട്ട് പോകുന്നവർ സ്വന്തം നാട്ടിൽ പോലും പത്താളുടെ പിന്തുണ ഇല്ലാത്തവർ; എന്നാൽ കോൺഗ്രസിലേക്ക് വരുന്നത് ഒറ്റയ്ക്ക് പത്തുലക്ഷം പേരുടെ റാലി സംഘടിപ്പിക്കാൻ കഴിയുന്ന ഹാർദ്ദിക് പട്ടേലിനെ പോലുള്ളവർ; കൊള്ളാവുന്ന ഒരുത്തനേയും കിട്ടിയില്ലേ ബിജെപി എന്ന മട്ടിൽ വടക്കനെ വടക്കുനിന്നും തെക്കുനിന്നും ട്രോളി ബൽറാം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് വി ടി ബൽറാം തന്നെ കോൺഗ്രസിന്റെ സൈബർ പോരാളി. ഇന്നിതാ ബിജെപിയിലേക്ക് ചേർന്ന എഐസിസി മുൻ വക്താവ് ടോം വടക്കനെ ശരിക്കും ട്രോളുകയാണ് ബൽറാം. ബിജെപി കുറേ തിരഞ്ഞിട്ടും കേരളത്തിൽ നിന്ന് കൊള്ളാവുന്ന ഒരുത്തനെ കിട്ടിയില്ലേ എന്ന മട്ടിലാണ് വടക്കനെ ബിജെപി ഏറ്റെടുത്തതിനെ കുറിച്ച് കോൺഗ്രസ് എംഎൽഎയുടെ കുറിപ്പ്.

വടക്കൂന്നും തെക്കൂന്നുമൊക്കെ കോൺഗ്രസിൽ നിന്ന് പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടിൽപ്പോലും പത്താളുടെ പിന്തുണയില്ലാത്തവർ ആണെന്നാണ് വി.ടി ബൽറാം എംഎ‍ൽഎ ഫേസ്‌ബുക്കിൽ കുറിച്ചത്. കോൺഗ്രസ് നേതാവ് ടോം വടക്കൻ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിനോട് പ്രതികരിക്കുകയായിരുന്നു ബൽറാം.

'വടക്കൂന്നും തെക്കൂന്നുമൊക്കെ കോൺഗ്രസിൽ നിന്ന് പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടിൽപ്പോലും പത്താളുടെ പിന്തുണയില്ലാത്തവരാണ്; എന്നാൽ കോൺഗ്രസിലേക്ക് കടന്നു വരുന്നത് ഒറ്റക്ക് പത്തുലക്ഷം ആളുകളുടെ റാലി സംഘടിപ്പിക്കാൻ കഴിയുന്ന ഹാർദ്ദിക് പട്ടേലിനെപ്പോലുള്ളവരാണെന്നത് മറക്കണ്ട'. ബൽറാം എഴുതുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ടോം വടക്കൻ ബിജെപിയിൽ ചേർന്ന വിഷയത്തിൽ വലിയ പ്രതിഷേധമാണ് വടക്കനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

ഇതിനിടെ സോ്ഷ്യൽ മീഡിയയിൽ 'കമ്മി-സംഘി' ടീമുകളെ 'കൊങ്ങി' പക്ഷത്തുനിന്ന് സ്ഥിരമായി പ്രതിരോധിക്കുന്ന ബൽറാമിന്റെ പോസ്റ്റുകൾക്ക് താഴെയും വടക്കനെ ബിജെപി പൊക്കിയതിന്റെ പ്രതികരണങ്ങൾ വരുന്നുണ്ട്. ഇതിന് മറുപടിയെന്നോളമാണ് ബൽറാമിന്റെ പോസ്റ്റ്.

പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ വ്യോമസേന ബാലാകോട്ടിൽ നടത്തിയ വ്യോമാക്രമണത്തെ കോൺഗ്രസ് ചോദ്യം ചെയ്തത് അംഗീകരിക്കാനായില്ലെന്നും ദേശസ്‌നേഹം കൊണ്ടാണ് താൻ ബിജെപിയിൽ ചേരുന്നതെന്നുമായിരുന്നു ഇന്ന് ടോം വടക്കൻ ബിജെപി അംഗത്വം സ്വീകരിച്ചതിന് ശേഷം പ്രസംഗിച്ചത്. എ.ഐ.സി.സി മുൻ വക്താവായ ടോം വടക്കൻ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കോൺഗ്രസിൽ കുടുംബ വാഴ്ചയാണെന്നായിരുന്നു ടോം വടക്കൻ പറഞ്ഞത്.

എന്നാൽ സോഷ്യൽ മീഡിയയിൽ ടോം വടക്കൻ നേരത്തെ കോൺഗ്രസിനെ അനുകൂലിച്ചും ബിജെപിക്ക് എതിരെയും നൽകിയ ട്വീറ്റുകളും ഇപ്പോൾ ചർച്ചയാകുന്നുണ്ട്. രണ്ട് ദിവസം മുൻപ് പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് ടോം വടക്കൻ റീ ട്വീറ്റ് ചെയ്തിരുന്നു. വ്യോമാക്രമണം 22 ലോക്സഭാ സീറ്റ് നേടിത്തരുമെന്ന കർണാടക ബിജെപി നേതാവ് യെദ്യൂരപ്പയുടെ വിവാദ പ്രസ്താവനയെ 'വൃത്തികെട്ട രാഷ്ട്രീയം' എന്നാണ് ടോം വടക്കൻ ഫെബ്രുവരി 28 ലെ പോസ്റ്റിൽ വിശേഷിപ്പിച്ചത്.

ബൽറാമിന്റെ പോസ്റ്റ് ചുവടെ:

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP