Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

മൂത്തവന് അവിടെനിന്ന് ഇങ്ങോട്ട് വരാൻ പറ്റില്ല, രണ്ടാമത്തവന് ഇവിടെനിന്ന് അങ്ങോട്ടും പോവാൻ പറ്റില്ല; രണ്ട് മക്കളേയും ഒരുമിച്ചൊന്ന് കാണാൻ അദ്ദേഹത്തിനും ആഗ്രഹമുണ്ടാവില്ലേ! സുഷമ സ്വരാജും കുമ്മനവും അടിയന്തരമായി ഇടപെടണം: പരിഹസിച്ച് വിടി ബൽറാം

മൂത്തവന് അവിടെനിന്ന് ഇങ്ങോട്ട് വരാൻ പറ്റില്ല, രണ്ടാമത്തവന് ഇവിടെനിന്ന് അങ്ങോട്ടും പോവാൻ പറ്റില്ല; രണ്ട് മക്കളേയും ഒരുമിച്ചൊന്ന് കാണാൻ അദ്ദേഹത്തിനും ആഗ്രഹമുണ്ടാവില്ലേ! സുഷമ സ്വരാജും കുമ്മനവും അടിയന്തരമായി ഇടപെടണം: പരിഹസിച്ച് വിടി ബൽറാം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്ക് ദുബായിൽ യാത്രാവിലക്കുണ്ടായ സംഭവത്തെ പരിഹസിച്ച് വിടി ബൽറാം എംഎൽഎൽ, ഫേസ്‌ബുക്കിലൂടെയാണ് ബൽറാം പരിഹസിച്ചത്. കോടിയേരിയടെ മക്കളെ രക്ഷിക്കാൻ സുഷമ സ്വരാജ് അടിയന്തരമായി ഇടപെടണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

'തന്റേതല്ലാത്ത കാരണങ്ങളാൽ ദുബൈയിൽ കുടുങ്ങിപ്പോയ കണ്ണൂർ സ്വദേശി ചെറുപ്പക്കാരന്റെ മോചനത്തിനായി ബഹു. വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെയും ശ്രീ കുമ്മനം രാജശേഖരന്റേയും അടിയന്തര ഇടപെടൽ അഭ്യർത്ഥിക്കുന്നു' ഇതായിരുന്നു ബൽറാമിന്റെ പരിഹാസം. കോടിയേരിയേയും മകളായ ബിനീഷ് കോടിയേരി, ബിനോയ് കോടിയേരി എന്നിവർക്കെതിരെയാണ് രൂക്ഷ പരിഹാസവുമായി ബൽറാം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

രണ്ട് ആൺമക്കൾ;മൂത്തവന് അവിടെനിന്ന് ഇങ്ങോട്ട് വരാൻ പറ്റില്ല. രണ്ടാമത്തവന് ഇവിടെനിന്ന് അങ്ങോട്ടും പോവാൻ പറ്റില്ല. രണ്ട് മക്കളേയും ഒരുമിച്ചൊന്ന് കാണാൻ അദ്ദേഹത്തിനും ആഗ്രഹമുണ്ടാവില്ലേ!. തന്റേതല്ലാത്ത കാരണങ്ങളാൽ ദുബൈയിൽ കുടുങ്ങിപ്പോയ കണ്ണൂർ സ്വദേശി ചെറുപ്പക്കാരന്റെ മോചനത്തിനായി ബഹു. വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെയും ശ്രീ കുമ്മനം രാജശേഖരന്റേയും അടിയന്തര ഇടപെടൽ അഭ്യർത്ഥിക്കുന്നു. ചൈനയെപ്പോലെ സാമ്രാജ്യത്ത്വ ശക്തികൾ ചുറ്റിലും നിന്ന് വരിഞ്ഞുമുറുക്കുന്ന ആ പിതാവിനൊപ്പം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP