Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡിബേറ്റുകളുടെ എണ്ണം മാനദണ്ഡമാക്കി എംപിമാരുടെ പെർഫോമൻസ് വിലയിരുത്തുന്നത് ഉചിതമല്ല; പി കെ ബിജു എംപിയുടെ പാർലമെന്റ്് പെർഫോമൻസ് ഇടതു സൈബർ കേന്ദ്രത്തിൽ പ്രചരണ വിഷയമാക്കുമ്പോൾ നിയമസഭയിലെ അനുഭവം ചൂണ്ടിക്കാട്ടി വി ടി ബൽറാം എംഎൽഎ

ഡിബേറ്റുകളുടെ എണ്ണം മാനദണ്ഡമാക്കി എംപിമാരുടെ പെർഫോമൻസ് വിലയിരുത്തുന്നത് ഉചിതമല്ല; പി കെ ബിജു എംപിയുടെ പാർലമെന്റ്് പെർഫോമൻസ് ഇടതു സൈബർ കേന്ദ്രത്തിൽ പ്രചരണ വിഷയമാക്കുമ്പോൾ നിയമസഭയിലെ അനുഭവം ചൂണ്ടിക്കാട്ടി വി ടി ബൽറാം എംഎൽഎ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആലത്തൂർ ലോക്‌സഭാ മണ്ഡലത്തൽ പ്രചരണം മുറുകുമ്പോൾ പി കെ ബിജുവിന്റെ പാർലമെന്റിലെ പെർഫോമൻസ് ഒരു പ്രചരണ വിഷയമായി മാറുന്നുണ്ട്. എന്നാൽ ഡിബേറ്റുകളുടെ എണ്ണം മാത്രം മാനദണ്ഡമാക്കുന്നതിനെ വിമർശിച്ച് വിടി ബൽറാം എംഎൽഎ രംഗത്തുവന്നു. കുറച്ച് അംഗങ്ങൾ മാത്രമുള്ള പാർട്ടിയിലെ അംഗങ്ങൾക്ക് കൂടുതൽ ഡിബേറ്റുകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കാറുണ്ടെന്ന കാര്യമാണ് ബൽറാം ചൂണ്ടിക്കാട്ടിയത്.

ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

എംപിമാരുടെ പാർലമെന്റിലെ പെർഫോമൻസ് വിലയിരുത്തുന്നതിനായി അവർ പങ്കെടുത്ത ഡിബേറ്റുകളുടെ എണ്ണം മാനദണ്ഡമാക്കുന്നത് ഉചിതമല്ല എന്നാണ് എനിക്ക് തോന്നുന്നത്. കാരണം, നിയമസഭയിലെ അനുഭവം വച്ച് പറയുകയാണെങ്കിൽ, കുറച്ച് അംഗങ്ങൾ മാത്രമുള്ള പാർട്ടിയിലെ അംഗങ്ങൾക്ക് കൂടുതൽ ഡിബേറ്റുകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കാറുണ്ട്.

ഉദാഹരണത്തിന്, കേരള നിയമസഭയിൽ സാധാരണ ഗതിയിൽ ഒരു വിഷയത്തെക്കുറിച്ചുള്ള ചർച്ച 3 മണിക്കൂറാണ്. അംഗങ്ങളുടെ എണ്ണമനുസരിച്ച് കോൺഗ്രസ് പാർട്ടിക്ക് 28 മിനിറ്റാണ് ലഭിക്കാറുള്ളത്. 8-10 മിനിറ്റ് വച്ച് അത് മൂന്ന് പേർക്കായി വീതിക്കുകയാണ് കോൺഗ്രസിന്റെ പതിവ്. എന്നാൽ എല്ലാ ദിവസവും 1 മിനിറ്റ് ഏക ബിജെപി എംഎൽഎയായ ഒ രാജഗോപാലിന് ലഭിക്കും. പിസി ജോർജിനും അങ്ങനെത്തന്നെ. അവരുടെ സീനിയോറിറ്റിയും അൽപ്പം മിടുക്കും ഉപയോഗിച്ച് അവർ ആ ഒരു മിനിറ്റിനെ 3-4 മിനിറ്റാക്കി നീട്ടി പ്രസംഗിക്കും. അതായത് കോൺഗ്രസിലെ അംഗത്തിന് ഊഴം വച്ച് ആഴ്ചയിലൊരിക്കലോ മറ്റോ അവസരം കിട്ടുമ്പോൾ മേൽപ്പറഞ്ഞവർക്ക് ദിവസവും ഡിബേറ്റിൽ പങ്കെടുക്കാനവസരം ലഭിക്കുന്നുണ്ട്.

പാർലമെന്റിലും ഏതാണ്ട് ഇങ്ങനെത്തന്നെയാണെന്നാണ് എന്റെ ഊഹം. അതുകൊണ്ടുതന്നെ ഡിബേറ്റുകളുടെ എണ്ണം മാത്രം വച്ച് അംഗങ്ങളുടെ പാർലമെന്ററി മികവ് വിലയിരുത്തുന്നത് നീതിപൂർവ്വകമാകണമെന്നില്ല.

ലോകസഭയിൽ ഏറ്റവും കൂടുതൽ ചോദ്യം ചോദിച്ച എം പി, ഏറ്റവും കൂടുതൽ ചർച്ചകളിൽ പങ്കെടുത്ത എംപി. മികച്ച അറ്റൻഡൻസ് റേറ്റ്, 2200 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾ എന്നിവയാണ് ആലത്തൂർ മണ്ഡലത്തിൽ ്പ്രചരണ വിഷയം ആയത്. തിരക്കിട്ട പൊതുപ്രവർത്തനത്തിനിടയ്ക്കും പോളിമർ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ കാര്യം അടക്കം ഇപ്പോൾ പ്രചരണ വിഷമായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP