Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജാതി- സമുദായ സംവരണങ്ങളെ കുറിച്ചുള്ള ജസ്റ്റിസ് വി. ചിദംബരേഷിന്റെ വീക്ഷണം ദയനീയം; ഭരണഘടനാ പദവിയിൽ ഇരുന്നുകൊണ്ട് ഭരണഘടനയെ വെല്ലുവിളിക്കുകയാണ് അദ്ദേഹം ചെയ്തത്; പൂർവ്വജന്മ സുകൃതമുള്ളവരാണ് തമിഴ് ബ്രാഹ്മണരായി ജനിക്കുന്നതെന്നും ജാതി സംവരണം ബ്രാഹ്മണ സമുദായത്തോടുള്ള അനീതിയാണെന്നും പറഞ്ഞ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ചിദംബരേഷിനെ വിമർശിച്ച് വി ടി ബൽറാം എംഎൽഎ

ജാതി- സമുദായ സംവരണങ്ങളെ കുറിച്ചുള്ള ജസ്റ്റിസ് വി. ചിദംബരേഷിന്റെ വീക്ഷണം ദയനീയം; ഭരണഘടനാ പദവിയിൽ ഇരുന്നുകൊണ്ട് ഭരണഘടനയെ വെല്ലുവിളിക്കുകയാണ് അദ്ദേഹം ചെയ്തത്; പൂർവ്വജന്മ സുകൃതമുള്ളവരാണ് തമിഴ് ബ്രാഹ്മണരായി ജനിക്കുന്നതെന്നും ജാതി സംവരണം ബ്രാഹ്മണ സമുദായത്തോടുള്ള അനീതിയാണെന്നും പറഞ്ഞ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ചിദംബരേഷിനെ വിമർശിച്ച് വി ടി ബൽറാം എംഎൽഎ

കൊച്ചി: ജാതി- സമുദായ സംവരണങ്ങളെ എതിർത്ത് സംസാരിച്ച കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ചിദംബരേഷിന്റെ പ്രസംഗത്തിനെതിരെ വിമർശനം ഉന്നയിച്ച് വി.ടി ബൽറാം എംഎ‍ൽഎ. ഭരണഘടനാപദവിയിൽ ഇരുന്നു കൊണ്ട് ഭരണഘടനയെ വെല്ലുവിളിക്കുകയാണ് ജാതി സംവരണത്തിനെതിരെ സംസാരിച്ചതിലൂടെ ജസ്റ്റിസ് ചിദംബരേഷ് ചെയ്തിരിക്കുന്നതെന്ന് വി.ടി ബൽറാം ഫേസ്‌ബുക്കിൽ പോസ്റ്റിൽ പറഞ്ഞു. ഭരണഘടനാപരമായ സംവരണ സമ്പ്രദായത്തിനെതിരെ പരസ്യമായി നിലപാടെടുക്കുന്നത് ഭരണഘടനാ പദവിയിലുള്ള ഒരു വ്യക്തിക്ക്, പ്രത്യേകിച്ചും നമ്മുടെ ജുഡീഷ്യറിയുടെ ഉയർന്ന പദവികളിൽ ഇരിക്കുന്ന ഒരാൾക്ക് യോജിച്ചതല്ലെല്ലെന്നും ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു.

ജാതി മേധാവിത്വത്തെ കുറിച്ചു ബ്രാഹ്മണ സദ്ഗുണങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ ദയനീയമാണെന്നും ബൽറാം പറഞ്ഞു. കൊച്ചിയിൽ തമിഴ് ബ്രാഹ്മണരുടെ വിശ്വസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ജസ്റ്റിസ് ചിദംബരേഷ് നടത്തിയ പ്രസംഗമാണ് വിവാദത്തിന് ആധാരമായത്.

അവകാശങ്ങൾ നേടിയെടുക്കാൻ ബ്രാഹ്മണ സമുദായം കൂട്ടായി ശബ്ദമുയർത്തേണ്ട സമയമായെന്നായിരുന്നു ജസ്റ്റിസ്.വി. ചിദംബരേഷ് പറഞ്ഞത്. സാമ്പത്തിക സംവരണത്തിനായി സമുദായം ശബ്ദമുയർത്തണം. ജാതി സംവരണം ബ്രാഹ്മണ സമുദായത്തോട് ചെയ്യുന്ന അനീതിയാണ്. പിന്നാക്ക സമുദായാംഗങ്ങൾക്ക് ലഭിക്കുന്ന 10 ശതമാനം സംവരണം പാചകക്കാരനായ ബ്രാഹ്മണന്റെ മക്കൾ സംവരണത്തിന് അർഹരല്ല എന്നത് ഇത്തരം അനീതിക്ക് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബ്രാഹ്മണ സമുദായത്തെ പാർശ്വവത്ക്കരിക്കാൻ അനുവദിക്കരുത്. ഭരണഘടനാ പദവി വഹിക്കുന്നതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിന് മുതിരുന്നില്ലന്നും അദ്ദേഹം പറഞ്ഞിരുന്നു.

എല്ലാ സദ് ഗുണങ്ങളും ഒത്തുചേരുന്നതാണ് ബ്രാഹ്മണ ജന്മം. ബ്രാഹ്മണർക്ക് വർഗീയ വാദികളാകാൻ കഴിയില്ല. അവർ അഹിംസാവാദികളാണെന്നും ചിദംബരേഷ് പറഞ്ഞു. കൂടുതൽ വേദപാഠശാലകൾ സ്ഥാപിക്കണം. അഗ്രഹാരങ്ങൾ സംരക്ഷിക്കപ്പെടണം. പൂർവ്വജന്മ സുകൃതമുള്ളവരാണ് തമിഴ് ബ്രാഹ്മണരായി ജനിക്കുന്നത്. ബ്രാഹ്മണൻ മനുഷ്യ സ്‌നേഹിയും ഏത് സ്തുത്യർഹ ഉദ്ദേശ്യങ്ങൾക്ക് വേണ്ടിയും ഉദാരമായി സംഭാവന ചെയ്യുന്നവനുമാണ്. ഇത്തരം ആളുകളാണ് കാര്യങ്ങളുടെ ചുക്കാൻ പിടിക്കേണ്ടതെന്നും ഹൈക്കോടതി ജസ്റ്റിസ് വ്യക്തമാക്കുകയുണ്ടായി.

അതേസമയം തന്റെ വ്യക്തിപരമായ അഭിപ്രായമാണ് ഇതെന്ന് എടുത്തു പറഞ്ഞു കൊണ്ടായിരുന്നു ചിദംബരേഷിന്റെ പ്രസംഗം. ഈ പ്രസംഗത്തിനെതിരെ സണ്ണി എം. കപിക്കാട് ഉൾപ്പെടെയുള്ളവർ നേരത്തെ രംഗത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP