Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

തനിക്കൊരു പ്രണയമുണ്ടെന്ന് ജൂഹി വെളിപ്പെടുത്തിയത് ഈ മൊഞ്ചനോ? രോവിന്റെ കൈപിടിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ജൂഹി; ഉപ്പും മുളകും ലച്ചുവിന്റെ യഥാർത്ഥ വിവാഹം ഉടനുണ്ടാകുമോ എന്ന പ്രതീക്ഷയിൽ ആരാധകർ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

മറുനാടൻ മലയാളി ബ്യൂറോ

ഫ്‌ളവേഴ്‌സ് ടിവിയിലെ ഉപ്പുംമുളകും എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷകശ്രദ്ധനേടിയ നടിയാണ് ജൂഹി റുസ്തഗി.ലച്ചുവിന്റെ വിവാഹവും ഒരുക്കങ്ങളും ആഘോഷമാക്കിയ മലയാളികൾക്ക് ഇപ്പോഴിതാ താരത്തിന്റെ യഥാർത്ഥ വിവാഹമാണ് വാർത്തയാകുന്നത്. അടുത്തിടെ പരമ്പരയിലെ ജൂഹിയുടെ അസാന്നിധ്യം പോലും വാർത്തയായിരുന്നു.

ജൂഹി യഥാർത്ഥ വിവാഹത്തിന് തയ്യാറാകുന്നതുകൊണ്ടാണോ വിവാഹം നടത്തിച്ച് പരമ്പരിയിൽ നിന്ന് ലച്ചുവിനെ ഒഴിവാക്കുന്നതെന്ന് ആരാധകർ ചോദിച്ചിരുന്നു. ഇപ്പോഴിതാ ജൂഹിയുടെ യഥാർത്ഥ വിവാഹം ഉറപ്പിച്ചോ എന്ന തരത്തിലുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

Stories you may Like

ഡോക്ടർ രോവിൻ ജോർജിനെ കേന്ദ്രീകരിച്ചാണ് ജൂഹിയുടെ വിവാഹ വാർത്തകൾ പ്രചരിക്കുന്നത്. അടുത്തിടെ ഒരു സിനിമയുടെ പൂജാ ചടങ്ങിൽ ഇരുവരും ഒന്നിച്ചെത്തിയതോടെ ഈ സംശയം ബലപ്പെട്ടു. ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും പരിപാടിയിൽ പങ്കെടുത്തത്.

ഓടിനടന്ന് രോവിനെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്ന ജൂഹിയെയാണ് ചടങ്ങിന്റെ വിഡിയോകളിൽ കാണാൻ കഴിയുന്നത്. ഇതോടെയാണ് ജൂഹിയുടെ വിവാഹ വാർത്തകൾ ചൂടുപിടിച്ചിരിക്കുന്നത്.

ഒരു സംഗീത ആൽബത്തിൽ രോവിനും ജൂഹിയും ഒന്നിച്ച് അഭിനയിച്ചിട്ടുമുണ്ട്. തനിക്കൊരു പ്രണയമുണ്ടെന്ന് ജൂഹി മുൻപൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും വിവാഹം സംബന്ധിച്ച് നടിയുടെ ഭാഗത്തുനിന്ന് യാതൊരു അറിയിപ്പും ഇതുവരെ ഉണ്ടായിട്ടില്ല

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP