Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മനസ്സിൽ കയറി കൂടിയ ഒരുപാട് കഥാപാത്രങ്ങൾ ഉണ്ണിയുടേതായി ഉണ്ടെന്ന് സ്വാസിക; നിന്റെ ഒപ്പം വീണ്ടും അഭിനയിക്കാനായി വിരലുകൾ പിണച്ച് അവസരത്തിനായി കാത്തിരിക്കുകയാണ് ഉണ്ണി മുകുന്ദനും; മാമാങ്കത്തിന്റെ വിജയകഥാപാത്രത്തിന് പിന്നാലെ താരത്തിന്റെ കുറിപ്പ് വൈറൽ

മനസ്സിൽ കയറി കൂടിയ ഒരുപാട് കഥാപാത്രങ്ങൾ ഉണ്ണിയുടേതായി ഉണ്ടെന്ന് സ്വാസിക; നിന്റെ ഒപ്പം വീണ്ടും അഭിനയിക്കാനായി വിരലുകൾ പിണച്ച് അവസരത്തിനായി കാത്തിരിക്കുകയാണ് ഉണ്ണി മുകുന്ദനും; മാമാങ്കത്തിന്റെ വിജയകഥാപാത്രത്തിന് പിന്നാലെ താരത്തിന്റെ കുറിപ്പ് വൈറൽ

മറുനാടൻ ഡെസ്‌ക്‌

ലയാളത്തിലെ യുവ നടന്മാരിൽ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദൻ. മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിൽ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രമായിട്ടാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്. ഇപ്പോഴിതാ ചന്ദ്രോത്ത് പണിക്കരെന്ന കഥാപാത്രവുമാണ് ശ്രദ്ധ നേടുന്നത്. ആയോധന കലകളിലെ അഗ്രഗണ്യനായ ചന്ദ്രോത്ത് പണിക്കർ എന്ന കായികാഭ്യാസിയായാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ എത്തിയിരിക്കുന്നത്. സിനിമയ്ക്കകത്തും പുറത്തും നിന്ന് താരത്തിന് ഏറെ പ്രശംസകളാണ് ലഭിക്കുന്നത്. സിനിമാ രംഗത്തെ പ്രമുഖരും താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ചന്ദ്രോത്ത് പണിക്കരെ ആരാധകർ ഏറ്റെടുത്തതിലുള്ള സന്തോഷവും ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരുന്നു.

സിനിമാ സീരിയൽ നടി സ്വാസികയും ഉണ്ണി മുകുന്ദനെ പ്രകീർത്തിച്ച രംഗത്തെത്തിയിരുന്നു. ഫേസ്‌ബുക്കിലൂടെയാണ് സ്വാസിക പ്രിയനടനെ പ്രകീർത്തിച്ചത്. ഓരോ കഥാപാത്രങ്ങൾക്കും ഓരോ മുഖങ്ങൾ ഓരോ സ്വഭാവങ്ങൾ ഓരോ ശൈലികൾ.. എന്ന് കുറിച്ചുകൊണ്ടാണ് സ്വാസിക ഉണ്ണിയെ പ്രകീർത്തിച്ച് കുറിച്ചത്. മല്ലു സിങ്, മസിൽ അളിയൻ, ജോൺ തെക്കൻ, മാർകോ ജൂനിയർ,ക്രിസ്തുദാസ് ചന്ദ്രോത് പണിക്കർ.. അങ്ങനെ തന്റെ മനസ്സിൽ കയറി കൂടിയ ഒരുപാട് കഥാപാത്രങ്ങൾ ഉണ്ണിയുടേതായി ഉണ്ടെന്ന് സ്വാസിക പറഞ്ഞിരുന്നു.

സ്വാസികയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് കുറിച്ച ഉണ്ണിയുടെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ. സ്വാസികയുടെ അഭിനന്ദനക്കുറിപ്പിന് ഉണ്ണിയുടെ മറുപടിക്കുറുപ്പ് ഇങ്ങനെയാണ്. പ്രിയപ്പെട്ട സ്വാസിക! സുന്ദരമായ വാക്കുകൾക്ക് നന്ദിയുണ്ട്! സിനിമ ആസ്വദിച്ചു എന്നറിഞ്ഞതിൽ വലിയ സന്തോഷം! ഒഡീഷയിലെ നിന്റെ ഒപ്പമുള്ള ഷൂട്ടിങ്ങ് ഓർമ്മകൾ ഞാനും പങ്കുവെക്കുന്നു ! ചന്ദ്രോത്ത് പണിക്കരെയും നിനക്കിഷ്ടമായി എന്നറിഞ്ഞതിലുള്ള സന്തോഷം വളരെ വലുതാണ് ! നിന്റെ ഒപ്പം വീണ്ടും അഭിനയിക്കാനായി വിരലുകൾ പിണച്ച് അവസരത്തിനായി കാത്തിരിക്കുകയാണ് താനും! #PrettiestSoulEver. ഉണ്ണി കുറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP