Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉണ്ണി മുകുന്ദന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ട്; പെൺകുട്ടികളെ ചാറ്റ് ചെയ്ത് പറ്റിക്കുന്ന വിരുതനെ തേടി പൊലീസ്; പരാതി നൽകി നടന്റെ അച്ഛൻ; ഫോട്ടോ വച്ച് വൈവാഹിക വെബ്സൈറ്റുകളിൽ ഐഡി ഉണ്ടാക്കുന്നവർക്കെതിരെയും പരാതി

ഉണ്ണി മുകുന്ദന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ട്; പെൺകുട്ടികളെ ചാറ്റ് ചെയ്ത് പറ്റിക്കുന്ന വിരുതനെ തേടി പൊലീസ്; പരാതി നൽകി നടന്റെ അച്ഛൻ; ഫോട്ടോ വച്ച് വൈവാഹിക വെബ്സൈറ്റുകളിൽ ഐഡി ഉണ്ടാക്കുന്നവർക്കെതിരെയും പരാതി

മറുനാടൻ ഡെസ്‌ക്‌

നടൻ ഉണ്ണി മുകുന്ദന്റെ പേരിൽ സോഷ്യൽമീഡിയയിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പെൺകുട്ടികളുമായി സൗഹൃദം നടിച്ച് പറ്റിക്കുന്ന വിരുതനെ തേടി പൊലീസ്. സംഭവത്തിൽ പരാതി നൽകി നടന്റെ അച്ഛൻ. ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലാണ് ഉണ്ണി മുകുന്ദന്റെ അച്ഛൻ മുകുന്ദൻ നായർ പരാതി നൽകിയിരിക്കുന്നത്.

iam unni mukundan എന്നാണ് നടന്റെ സോഷ്യൽ മീഡിയയിലെ അക്കൗണ്ടുകളുടെ പേര്. അതിനു സമാനമായി ഇൻസ്റ്റഗ്രാമിലും ഫേസ്‌ബുക്കിലും iam.unnimukundan എന്നു വ്യാജ അക്കൗണ്ടുണ്ടാക്കി തന്റെ ചിത്രം പ്രൊഫൈൽ ചിത്രമാക്കി വച്ച് പെൺകുട്ടികളെ തെറ്റിദ്ധരിപ്പിച്ച് അവരുമായി സൗഹൃദം സൃഷ്ടിക്കൽ പതിവാക്കുന്നതായി തന്റെ ശ്രദ്ധയിൽപെട്ടുവെന്നും ഇത്തരം വ്യാജ പ്രവണതകളെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാണ് പരാതിയിൽ പറയുന്നത്. തന്റെ ഫോട്ടോ വച്ച് വൈവാഹിക വെബ്സൈറ്റുകളിൽ ഐഡി ഉണ്ടാക്കുന്നവർക്കെതിരെയും നടൻ പരാതി നൽകിയിട്ടുണ്ട്. പരാതി സ്വീകരിച്ചുവെന്ന് ഒറ്റപ്പാലം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP