Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ? പോസ്റ്റ് കണ്ടു' എന്ന് കമന്റ്; 'ഞാൻ ഇപ്പോ ജയിലിലാണ്, ഇവിടെ ഇപ്പോ ഫ്രീ വൈഫൈ ആണ്, നിങ്ങളും വരൂ' എന്ന മറുപടിയുമായി ഉണ്ണി മുകുന്ദനും

'ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ? പോസ്റ്റ് കണ്ടു' എന്ന് കമന്റ്; 'ഞാൻ ഇപ്പോ ജയിലിലാണ്, ഇവിടെ ഇപ്പോ ഫ്രീ വൈഫൈ ആണ്, നിങ്ങളും വരൂ' എന്ന മറുപടിയുമായി ഉണ്ണി മുകുന്ദനും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മലയാളികളുടെ പ്രിയതാരമാണ് ഉണ്ണി മുകുന്ദൻ. സൈബറിടത്തിലും സജീവമാണ് താരം. തന്നെ കുറിച്ചുള്ള കമന്റുകളോട് പ്രതികരിക്കുന്നത് വളരെ കുറവാണെങ്കിലും പരിഹാസ കമന്റുകൾക്ക് മറുപടി നൽകാൻ താരം മടിച്ചിട്ടില്ല. ഇപ്പോഴിതാ താരത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെയെത്തിയ ഒരു കമന്റിന് നൽകിയ മറുപടിയാണ് വൈറലായിരിക്കുന്നത്.

കഴിഞ്ഞദിവസം ബലാത്സംഗ കേസിൽ പിടിയിലായി ടിക്ടോക് താരം വിനീതുമായി താരത്തിന് സമ്യം ഉണ്ടെന്ന് തരത്തിൽ പ്രതികരണങ്ങൾ നടന്നിരുന്നു. ഇത്തരത്തിൽ താരത്തിന്റെ കമന്റ് സെക്ഷനിൽ 'ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ' എന്ന ചോദ്യവുമായാണ് എത്തിയത്.

ഇതിന് നൽകിയ മറുപടിയാണ് ഇപ്പോൾ പ്രചരിക്കുന്നത്. 'ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ? പോസ്റ്റ് കണ്ടു' എന്നായിരുന്നു കമന്റ്. എന്നാൽ ഇതിന് ഉണ്ണി മുകുന്ദന്റെ മറുപടി ഇങ്ങനെ 'ഞാൻ ഇപ്പോ ജയിലിലാണ്, ഇവിടെ ഇപ്പോ ഫ്രീ വൈഫൈ ആണ്, നിങ്ങളും വരൂ' എന്നായിരുന്നു മറുപടി.

കഴിഞ്ഞിദിവസമാണ് ബലാത്സംഗക്കേസിൽ ടിക് ടോക് താരം വിനീത് അറസ്റ്റിലായത്. കാർ വാങ്ങാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.വിനീതിന്റെ ഫോണിൽ നിരവധി സ്ത്രീകൾക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങളും സ്വകാര്യ ചാറ്റുകൾ അടക്കം റെക്കോർഡ് ചെയ്ത് ഇയാൾ സൂക്ഷിച്ചിട്ടുള്ളതായി പൊലീസ് കണ്ടെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP