Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരിപ്പൂർ വിമാനാപകടത്തിൽ ദുഃഖം രേഖപ്പെടുത്തി അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടന; ദുരന്തം ബാധിച്ച എല്ലാവരുടെയും കുടുംബാം​ഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു എന്ന് യുഎൻ പ്രത്യേക ഏജൻസി

കരിപ്പൂർ വിമാനാപകടത്തിൽ ദുഃഖം രേഖപ്പെടുത്തി അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടന; ദുരന്തം ബാധിച്ച എല്ലാവരുടെയും കുടുംബാം​ഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു എന്ന് യുഎൻ പ്രത്യേക ഏജൻസി

മറുനാടൻ ഡെസ്‌ക്‌

കരിപ്പൂർ വിമാനാപകടത്തിൽ ദുഃഖം രേഖപ്പെടുത്തി അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടന. 'എയർ ഇന്ത്യയുടെ എക്സ്പ്രസ് ഫ്ലൈറ്റ് അപകടത്തിൽ ഞങ്ങളുടെ അ​ഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഈ ദുരന്തം ബാധിച്ച എല്ലാവരുടെയും കുടുംബാം​ഗങ്ങളുടെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു.' ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ഏജൻസിയായ ഐസിഎഒ ട്വീറ്റ് ചെയ്തു. അപകടത്തിൽ വിമാനത്തിന്റെ പൈലറ്റും കോ പൈലറ്റും ഉൾപ്പെടെ 18 പേരാണ് കൊല്ലപ്പെട്ടത്.

190 പേരാണ് എയർ ഇന്ത്യയുടെ ​​IX 1344 വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്നത്. ലാൻഡിം​ഗിന് ശ്രമിക്കുന്നതിനിടയിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി തകർന്നാണ് അപകടം സംഭവിച്ചത്. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ ദുരന്തത്തിൽ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി.

സമാധാനപരമായ ഉദ്ദേശ്യങ്ങൾ ലക്ഷ്യമാക്കി അന്താരാഷ്ട്ര സിവിൽ വ്യോമയാന വികസനത്തിനുവേണ്ടി 1947-ൽ സ്ഥാപിച്ച സംഘടനയാണ് അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടന (International Civil Aviation Organization(ICAO)). ഇത് ഐക്യരാഷ്ട്രസഭയുടെ ഒരു ഭാഗമായി പ്രവർത്തിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP