Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

കുറച്ച് കൂടെ ക്ഷമിച്ചു കൂടെ മാധ്യമങ്ങളെ.. അന്നും ഇന്നും എന്നും പറയുന്നു, നവോത്ഥാനം എന്നാൽ സ്ത്രീകളെ മല കയറ്റുന്നതല്ല; 'ശബരിമല ധർമ്മശാസ്താവേ... പത്ത് വോട്ടിന് വേണ്ടി, ഒരു നേരത്തെ വാർത്തക്കു വേണ്ടി ഈ നാട് നശിപ്പിക്കാൻ നോക്കുന്നവരെ അങ്ങ് തന്നെ ഒന്ന് ശ്രദ്ധിച്ചേക്കണേ'; സ്ത്രീകളെ മല കയറ്റുന്നതല്ല നവോത്ഥാനമെന്ന് പറഞ്ഞ് യു പ്രതിഭ എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

കുറച്ച് കൂടെ ക്ഷമിച്ചു കൂടെ മാധ്യമങ്ങളെ.. അന്നും ഇന്നും എന്നും പറയുന്നു, നവോത്ഥാനം എന്നാൽ സ്ത്രീകളെ മല കയറ്റുന്നതല്ല; 'ശബരിമല ധർമ്മശാസ്താവേ... പത്ത് വോട്ടിന് വേണ്ടി, ഒരു നേരത്തെ വാർത്തക്കു വേണ്ടി ഈ നാട് നശിപ്പിക്കാൻ നോക്കുന്നവരെ അങ്ങ് തന്നെ ഒന്ന് ശ്രദ്ധിച്ചേക്കണേ'; സ്ത്രീകളെ മല കയറ്റുന്നതല്ല നവോത്ഥാനമെന്ന് പറഞ്ഞ് യു പ്രതിഭ എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: സുപ്രീംകോടതി വിധിയിൽ കൂടുതൽ വ്യക്തത തേടിയാണ് ശബരിമലയിൽ യുവതികളെ കയറ്റുന്നതിൽ നിന്നും സർക്കാർ പിന്തിരിഞ്ഞു നിൽക്കുന്നത്. ഇക്കാര്യം സിപിഎം പോളിറ്റ് ബ്യൂറോ അടക്കം വ്യക്തമാക്കി. ഇതോടെ ശരിക്കും നേതാക്കളായ പലർക്കം ആശ്വാസമായിരിക്കയാണ്. ആ ആശ്വാസം ഫേസ്‌ബുക്കിലൂടെ തുറന്നു പറഞ്ഞിരിക്കയാണ് യു പ്രതിഭ എംഎൽഎ. നവോത്ഥാനം എന്നാൽ സ്ത്രീകളെ മല കയറ്റുന്നതല്ലെന്നാണ് എംഎൽഎയുടെ നിലപാട്. പുരോഗമന സമൂഹത്തിൽ സ്ത്രീകൾക്ക് നേരെ നടന്ന ആക്ഷേപങ്ങളെ ചെറുക്കാൻ പഴയ ഇരുണ്ട കാലത്തേക്ക് നടക്കേണ്ടവരല്ല സ്ത്രീകൾ എന്ന് പറയാൻ ഞങ്ങൾ വനിതാ മതിൽ തീർത്തു. ഈ നാടിനെ വിശ്വാസങ്ങളുടെ തീയിൽ വെന്തു വെണ്ണീറാക്കാൻ ആഗ്രഹിച്ചവർക്ക് എന്റെ പാർട്ടി കൊടുത്ത വ്യക്തമായ മറുപടി ആയിരുന്നു വനിതാ മതിൽ'' എന്നും പ്രതിഭ തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.

മാധ്യമങ്ങളെയും പരിഹസിച്ചു കൊണ്ടാണ് പ്രതിഭ എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ശബരിമല ധർമ്മശാസ്താവേ ... 10 വോട്ടിന് വേണ്ടി ഒരു നേരത്തെ വാർത്തക്കുവേണ്ടി ഈ നാട് നശിപ്പിക്കാൻ നോക്കുന്നവരെ അങ്ങ് തന്നെ ഒന്ന് ശ്രദ്ധിച്ചേക്കണേ? എന്നാണ് അവരുടെ പക്ഷം.

പ്രതിഭ എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം...

കുറച്ച് കൂടെ ക്ഷമിച്ചു കൂടെ മാധ്യമങ്ങളെ .. അന്നും ഇന്നും എന്നും പറയുന്നു നവോത്ഥാനം എന്നാൽ സ്ത്രീകളെ മല കയറ്റുന്നതല്ല.. എന്നാൽ പുരോഗമന സമൂഹത്തിൽ സ്ത്രീകൾക്ക് നേരെ നടന്ന ആക്ഷേപങ്ങളെ ചെറുക്കാൻ പഴയ ഇരുണ്ട കാലത്തേക്ക് നടക്കേണ്ടവരല്ല സ്ത്രീകൾ എന്ന് പറയാൻ ഞങ്ങൾ വനിതാ മതിൽ തീർത്തു. ഈ നാടിനെ വിശ്വാസങ്ങളുടെ തീയിൽ വെന്തു വെണ്ണീറാക്കാൻ ആഗ്രഹിച്ചവർക്ക് എന്റെ പാർട്ടി കൊടുത്ത വ്യക്തമായ മറുപടി ആയിരുന്നു വനിതാ മതിൽ. ഞടട കാരും പകൽ കോൺഗ്രസും രാത്രി RSS കാരും ആയി കഴിയുന്ന ചിലർ CPIM ന് എതിരെ വനിതാ മതിലിനെതിരെ വ്യാപകമായ കള്ളപ്രചരണങ്ങൾ അഴിച്ചു വിട്ടു. ഒന്നും ഫലം കണ്ടില്ല. ഇപ്പോ സിപിഐ എം ആണ് സ്റ്റേ വെച്ചത് എന്ന മട്ടിൽ തുടങ്ങി പ്രചരണം..

ഇനി സുപ്രീം കോടതി വിധിയും കൊണ്ട് മല കയറാൻ ആരെങ്കിലും വന്നാൽ നിങ്ങൾ എന്തിനാണ് ക്യാമറയുമായി അവരുടെ പിന്നാലെ പോകുന്നത്. എന്തിനാണ് നമ്മുടെ നാട് കത്തിക്കാൻ കൂട്ട് നിൽക്കുന്നത്. ഭൂപരിഷ്‌ക്കരണം അട്ടിമറിക്കാൻ കൂട്ടുനിന്നവരൊക്കെ ഇന്ന് ഇന്ത്യയിലെ നമ്പർ 1 ഗവൺമെന്റ് ആയ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിനെ തകർക്കാൻ അണിയറയിൽ നടത്തുന്ന നീക്കങ്ങൾ തലയിൽ അല്പമെങ്കിലും ആൾ താമസമുള്ളവർക്ക് മനസ്സിലാകും..

ഞങ്ങൾക്കറിയാം വരുന്ന ദിവസങ്ങളിൽ നിങ്ങളൊക്കെ സജീവമാകും. കാരണം വിശ്വാസ സമൂഹമാകുന്ന അട്ടിൻ കുഞ്ഞുങ്ങളുടെ ചോര കുടിക്കാനായി കഴിഞ്ഞ വർഷം ആട്ടിൻ തോലുമിട്ട് ആട്ടിൻ കുഞ്ഞുങ്ങൾക്കിടയിലേക്ക് വരാൻ ചെന്നായ്ക്കളെ നിങ്ങൾ അഴിച്ചു വെച്ച ആട്ടിൻ തോൽ കുപ്പായം പൊടി തട്ടിയെടുക്കുന്ന ദുർഗന്ധം അത് അറിയാൻ തുടങ്ങിയിട്ടുണ്ട....

ശബരിമല ധർമ്മശാസ്താവേ ... 10 വോട്ടിന് വേണ്ടി ഒരു നേരത്തെ വാർത്തക്കുവേണ്ടി ഈ നാട് നശിപ്പിക്കാൻ നോക്കുന്നവരെ അങ്ങ് തന്നെ ഒന്ന് ശ്രദ്ധിച്ചേക്കണേ!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP