Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടിക് ടോക്ക് ഏറ്റെടുക്കുന്നതിനായി ട്വിറ്ററും രംഗത്ത്; നടന്നത് പ്രാഥമിക ചർച്ചകൾ; ടിക് ടോക്ക് ഏറ്റെടുക്കുന്നതിനായുള്ള ശ്രമങ്ങളിൽ ട്വിറ്റർ തുടരുമോ എന്ന് വ്യക്തമല്ലെന്നും റിപ്പോർട്ടുകൾ

ടിക് ടോക്ക് ഏറ്റെടുക്കുന്നതിനായി ട്വിറ്ററും രംഗത്ത്; നടന്നത് പ്രാഥമിക ചർച്ചകൾ; ടിക് ടോക്ക് ഏറ്റെടുക്കുന്നതിനായുള്ള ശ്രമങ്ങളിൽ ട്വിറ്റർ തുടരുമോ എന്ന് വ്യക്തമല്ലെന്നും റിപ്പോർട്ടുകൾ

മറുനാടൻ ഡെസ്‌ക്‌

ചൈനീസ് വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക്ക് ഏറ്റെടുക്കുന്നതിനായി ട്വിറ്ററും രംഗത്തെന്ന് റിപ്പോർട്ട്. ഈ നീക്കവുമായി ട്വിറ്റർ മുന്നോട്ട് പോവുമോ എന്ന് വ്യക്തമല്ലെന്നും പ്രാഥമിക ചർച്ചകൾ മാത്രമേ നടന്നിട്ടുള്ളൂ എന്നാണ് ഇതുമായി ബന്ധമുള്ളവരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ടിക് ടോക്കിനെ ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റ് സജീവമായി രംഗത്തുണ്ട്.

താരതമ്യേന ചെറിയ സോഷ്യൽ മീഡിയാ സ്ഥാപനമായതിനാൽ ടിക് ടോക്ക് ഏറ്റെടുക്കുന്നതിനായുള്ള ശ്രമങ്ങളിൽ ട്വിറ്റർ തുടരുമോ എന്ന് വ്യക്തമല്ല. 2900 കോടി ഡോളറാണ് ട്വിറ്ററിന്റെ വിപണി മൂലധനം. ഇത് മൈക്രോസോഫ്റ്റിനേക്കാൾ കുറവാണ്. 16000 കോടി ഡോളറാണ് മൈക്രോസോഫ്റ്റിന്റേത്. അതുകൊണ്ടു തന്നെ ടിക് ടോക്കുമായി ഒരു ഇടപാട് നടക്കണമെങ്കിൽ തീർച്ചയായും ട്വിറ്ററിന് മറ്റ് നിക്ഷേപകരിൽ നിന്നുള്ള സഹായം വേണ്ടിവരും.

ടിക് ടോക്കുമായുള്ള മൈക്രോസോഫ്റ്റിന്റെ ഇടപാടിനെ 'വിഷം നിറച്ച പാനപാത്രം' എന്ന് വിശേഷിപ്പിച്ച് കമ്പനിയുടെ സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ് രം​ഗത്ത് വന്നിരുന്നു. ടിക് ടോക്കിന്റെ ഭാഗങ്ങൾ സ്വന്തമാക്കാനുള്ള നീക്കം എളുപ്പമോ ലളിതമോ ആയിരിക്കില്ലെന്ന് ബിൽ ഗേറ്റ്‌സ് വ്യക്തമാക്കുന്നു. ''ആ ഇടപാടിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആർക്കറിയാം, എങ്കിലും അതെ, ഇത് ഒരു വിഷം നിറച്ച പാനപാത്രമാണ്.'' സോഷ്യൽ മീഡിയ വ്യവസായത്തിൽ ഒരു വലിയ കളിക്കാരനായിരിക്കുക എന്നത് ലളിതമല്ല എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. കാരണം മൈക്രോസോഫ്റ്റിന് പുതിയ തലത്തിലുള്ള ഉള്ളടക്ക മോഡറേഷനുമായി പൊരുത്തപ്പെടേണ്ടി വരും. ഫേസ്‌ബുക്കിന് വിപണിയിൽ കൂടുതൽ മത്സരം ഉണ്ടാകുന്നത് ഒരു പക്ഷെ ഒരു നല്ലകാര്യമാണ്. അതിനുള്ള ഒരേ ഒരു എതിരാളിയെ ട്രംപ് കൊന്നൊടുക്കുന്നത് വളരെ വിചിത്രമാണെന്നും അദ്ദേഹം പറയുന്നു.

അമേരിക്കൻ കമ്പനിക്ക് വിറ്റില്ലെങ്കിൽ ടിക് ടോക്കിനെ നിരോധിക്കുമെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രമ്പ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് മൈക്രോസോഫ്റ്റ്-ടിക് ടോക് ഇടപാടിനെ കുറിച്ചുള്ള ചർച്ച ഉയർന്നത്. “അതൊരു അമേരിക്കൻ കമ്പനിയാകാൻ പോകുന്നു. സുരക്ഷയുടെ കാര്യത്തിൽ ഒരു പ്രശ്‌നവും ഞങ്ങൾ ആഗ്രഹിക്കുന്നില്ല,” ട്രമ്പ് പറഞ്ഞു. സെപ്റ്റംബർ 20 വരെയാണ് ട്രമ്പ് ടിക് ടോക്കിന് സമയം അനുവദിച്ചിരിക്കുന്നത്. ഉത്തരവ് അനുസരിച്ചില്ലെങ്കിൽ യുഎസിലും ടിക് ടോക്കിന് നിരോധനം വരും. നേരത്തെ ഇന്ത്യയും ടിക് ടോക്ക് അടക്കുള്ള 105 ചൈനീസ് ആപ്പുകളെ നിരോധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP