Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

`സിപിഎം പാർട്ടി ഓഫീസിൽ മുസ്ലിം മത പുരോഹിതന്റെ നേതൃത്വത്തിൽ പ്രാർത്ഥന`; കണ്ടില്ലേ സഖാക്കൾക്ക് ഹിന്ദുക്കളോടും മുസ്ലീങ്ങളോടുമുള്ള വ്യതാസം? പാർട്ടി ഓഫിസിലെ പ്രാർത്ഥനയെന്ന പേരിൽ പ്രചരിച്ച ചിത്രത്തിന് പിന്നിലെ സത്യമെന്ത്; ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങൾ കയറ്റി അയക്കുന്ന വണ്ടി പുറപ്പെടാനൊരുങ്ങുമ്പോൾ നടന്ന സംഭവം വിശദീകരിച്ച് യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

`സിപിഎം പാർട്ടി ഓഫീസിൽ മുസ്ലിം മത പുരോഹിതന്റെ നേതൃത്വത്തിൽ പ്രാർത്ഥന`; കണ്ടില്ലേ സഖാക്കൾക്ക് ഹിന്ദുക്കളോടും മുസ്ലീങ്ങളോടുമുള്ള വ്യതാസം? പാർട്ടി ഓഫിസിലെ പ്രാർത്ഥനയെന്ന പേരിൽ പ്രചരിച്ച ചിത്രത്തിന് പിന്നിലെ സത്യമെന്ത്; ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങൾ കയറ്റി അയക്കുന്ന വണ്ടി പുറപ്പെടാനൊരുങ്ങുമ്പോൾ നടന്ന സംഭവം വിശദീകരിച്ച് യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയിയിൽ പ്രചരിക്കുന്ന ഒരു ചിത്രമാണ് സിപിഎം പാർട്ടി ഓഫീസിൽ ഒരു മുസ്ലിം പുരോഹിതൻ പ്രാർത്ഥനയ്ക്ക് നേതൃത്വം കൊടുക്കുന്നത്. ചിത്രം കണ്ടപാടെ സോഷ്യൽ മീഡിയയിൽ വൈറലാക്കി മാറ്റിയത് സംഘപരിവാർ സൈബർ വിഭാഗമായിരുന്നു. സിപിഎം എന്ന പ്രസ്ഥാനത്തിന് ഹിന്ദുക്കളോടും മുസ്ലിംങ്ങളോടും രണ്ട് തരം സമീപനമാണ് എന്ന് തെളിയിക്കുന്നതിന് മറ്റെന്ത് വേണം എന്ന തലക്കെട്ടിലായിരുന്നു സംഘപരിവാർ ഗ്രൂപ്പുകൾ ചിത്രം പ്രചരിപ്പിച്ചത്. എന്നാൽ ഇതൊന്നുമല്ലായിരുന്നു ചിത്ത്രതിന്റെ വാസ്തവം എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.

ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവമാണ് ചിത്രത്തിലുള്ളത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ വാഴക്കുളം പഞ്ചായത്തിലെ അഞ്ചാം വാർഡിലെ നാട്ടുകാരുടെ നേതൃത്വത്തിൽ ദുരിതമനുഭവിക്കുന്ന വയനാട്ടുകാർക്ക് സഹായഹസ്തവുമായി ഇരുപത്തിയഞ്ച് പേരടങ്ങുന്ന ഒരു സന്നദ്ധ സേവന സംഘം വയനാട്ടിലേക്ക് സാധനങ്ങൾ കയറ്റി അയക്കാൻ തീരുമാനിച്ചിരുന്നു. പിന്നീട് സാധനങ്ങൾ കയറ്റി അയക്കുന്നതിനായി രാത്രി ഒത്തുകൂടുകയും ചെയ്തു.

വയനാട്ടിലേക്കുള്ള വാഹനം പുറപ്പെടുന്നതിന് മുൻപായി ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരു പ്രാർത്ഥന നടത്തിയിരുന്നു. നാട്ടുകാർ സമാഹരിച്ച സാധനങ്ങൾ എല്ലാം ക്ലബ്ബിൽ സൂക്ഷിച്ചതിനാലും അവിടെ എല്ലാവർക്കും ഒരുമിച്ചു ഇരിക്കാൻ പറ്റാത്തതിനാലുമാണ് തൊട്ടടുത്തുള്ള പാർട്ടി ഓഫീസിലേക്ക് കസേരകൾ ഇട്ട് അവിടെ വച്ച് പ്രാർത്ഥന നടത്തിയത്. ഇൗ ചടങ്ങിൽ പാർട്ടി നേതാക്കൾ ആരും തന്ന പങ്കെടുത്തിട്ടില്ലെന്നും സിപിഎം വിശദീകരിക്കുന്നു.

വിഷയവുമായി ബന്ധപ്പെട്ട് അൻഷാദ് എന്ന യുവാവ് ഇട്ട പോസ്റ്റ്


ഞാൻ ഒരു LDF കാരൻ അല്ലാ... അതിന്റെ അനുഭാവിയും അല്ലാ എന്ന് മാത്രമല്ല വ്യക്തമായ ആശയപരമായ പല വിയോജിപ്പുകളും ഉള്ള ഒരാളാണ് എന്നത് എന്നെ അറിയുന്ന എല്ലാവർക്കും അറിയാം .. എങ്കിലും അവരെ കുറിച്ച് സത്യസന്ധമല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കാൻ ഞാൻ എന്തിനു കൂട്ടു നിൽക്കണം... അവരെ കുറിച്ച് നുണ പ്രചരണം നടത്തലല്ല പാർട്ടി പ്രവർത്തനം എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു... ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ പ്രജരിപ്പിക്കുന്ന എന്റെ നാട്ടിലെ ചില ഫോട്ടോസ് ആണ് ഈ പോസ്റ്റ് ഇടാൻ എന്നെ പ്രേരിപ്പിച്ചത്...
എന്റെ നാട്ടിലെ അതായത് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തുള്ള വാഴക്കുളം പഞ്ചായത്തിലെ അഞ്ചാം വാർഡിലെ മുടിക്കലിലെ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രളയ ദുരിതമനുഭവിക്കുന്ന വയനാടൻ ജനതയ്ക്ക് സഹായഹസ്തവുമായി ഇരുപത്തിയഞ്ച് പേരടങ്ങുന്ന ഒരു സന്നദ്ധ സേവന സംഘം 17-8-2019ശനിയാഴ്ച രാത്രി 10.30ന് വയനാട്ടിലേക്ക് യാത്ര തിരിച്ചിരുന്നു അതിൽ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പെടും...
വയനാട്ടിലേക്കുള്ള വാഹനം പുറപ്പെടുന്നതിന് മുൻപായി ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരു പ്രാർത്ഥന നടത്താൻ ഉദ്ദേശിച്ചിരുന്നു നാട്ടുകാർ സമാഹരിച്ച ഈ സാദനങ്ങൾ എല്ലാം ക്ലബ്ബിൽ ആണ് സൂക്ഷിച്ചിരുന്നത്... അവിടെ എല്ലാവർക്കും ഒത്തൊരുമിച്ചു ഇരിക്കാൻ പറ്റാത്തതുകൊണ്ടാണ് തൊട്ടടുത്തുള്ള പാർട്ടി ഓഫീസിലേക്ക് കസേരകൾ ഇട്ട് അവിടെ വച്ച് പ്രാർത്ഥന നടത്തിയത്..ഈ ഫോട്ടോയിൽ സൂക്ഷിച്ചു നോക്കിയാൽ സാധങ്ങൾ തൂകുന്ന ത്രാസ്സ് കാണാം ... ഈ സമയത്ത് അവിടെ കോൺഗ്രസ്/ ലീഗ് പ്രവർത്തകർ ഒകെ ഉണ്ടായിരുന്നു അവരാരും പറഞ്ഞില്ല പാർട്ടി ഓഫീസിൽ വച്ച് പ്രാർത്ഥന നടത്തണ്ട എന്നത് കാരണം ആ മഹല്ലിലെ ഇമാം രാത്രി ദുആക്ക് വരുമ്പോൾ റോട്ടിൽ നിർത്തി ദുആ ചെയ്യിപ്പിക്കുന്നത് ഒരു ബഹുമാനകുറവ് ആണ് അത് ശെരിയല്ല എന്നതിൽ അവർക്ക് നല്ല ബോധം ഉണ്ടായിരുന്നു...
ഈ പ്രാർത്ഥനയുടെ ചിത്രങ്ങളെടുത്താണ് CPIM പാർട്ടി ഓഫീസിൽ ഫാതിഹ ഓതുന്നുവെന്ന രീതിയിൽ ചില സാമൂഹ്യ കുത്തിതിരിപ്പ് സംഘ ദ്രോഹികൾ നവമാധ്യമങ്ങളിലൂടെ നുണപ്രചരണം നടത്തുന്നത്....അതിപ്പോ ഏത് പാർട്ടിയിലും കാണുമല്ലോ സ്വന്തം പാർട്ടിയുടെ നല്ല വശങ്ങൾ കാണിക്കുന്നതിനെക്കാൾ മറ്റു പാർട്ടികളുടെ കുറ്റവും കുറവും പിന്നെ നുണ പ്രജരണവും നടത്തുന്നതിൽ ആനന്ദം കണ്ടെത്തുന്ന സൈബർ തെണ്ടികൾ ഞാൻ അതിനെ അത്രെ കാണുന്നുള്ളൂ....

'പറയാൻ മടിക്കുന്ന നാവും ഉയരാൻ മടിക്കുന്ന കയ്യും
ഇത് ഷെയർ ചെയ്യാൻ മടിക്കുന്ന വിരലും അടിമ ത്തതിന്റെതാണ്...' ??

- അൻഷാദ് മുണ്ടക്കൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP