Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിണറായി ബിജെപിയിൽ ചേരുമോ? കണ്ണന്താനത്തിന് തുടർന്ന് നല്ലത് മാത്രം സംഭവിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു; ഡൽഹിയിൽ അൽഫോൻസ് കണ്ണന്താനത്തിന്പിണറായി വിജയൻ നൽകിയ വിരുന്ന് സൽക്കാരത്തെ ട്രോളി കമന്റ് പ്രവാഹം

പിണറായി ബിജെപിയിൽ ചേരുമോ? കണ്ണന്താനത്തിന് തുടർന്ന് നല്ലത് മാത്രം സംഭവിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു; ഡൽഹിയിൽ അൽഫോൻസ് കണ്ണന്താനത്തിന്പിണറായി  വിജയൻ നൽകിയ വിരുന്ന് സൽക്കാരത്തെ ട്രോളി കമന്റ് പ്രവാഹം

മറുനാടൻ ഡസ്‌ക്

ന്യൂഡൽഹി: ട്രോളർമാർക്ക് ഇന്ന് സമൃദ്ധമായ വിരുന്നൊരുക്കിയത് പിണറായി വിജയൻ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് നൽകിയ പ്രത്യേക വിരുന്ന് സൽക്കാരം തന്നെ.ഡൽഹി കേരള ഹൗസിലായിരുന്നു വിരുന്നു സൽക്കാരം. പിണറായി വിജയനാണ് തന്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതെന്ന്അൽഫോൻസ് കണ്ണന്താനം. പാർലമെന്ററി രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച അൽഫോൻസ് കണ്ണന്താനത്തിനു കേന്ദ്രമന്ത്രിയായി ശോഭിക്കാൻ കഴിയട്ടെയെന്നു മുഖ്യമന്ത്രി ആശംസിച്ചു.കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ പോസ്റ്റുമിട്ടു.

'കേന്ദ്ര ടൂറിസം, ഐടി, ഇലക്ട്രോണിക്‌സ് വകുപ്പ് സഹമന്ത്രി ഡോ. അൽഫോൻസ് കണ്ണന്താനവുമായി കേരള ഹൗസിൽ കൂടിക്കാഴ്ച നടത്തി. അദ്ദേഹം കേന്ദ്രമന്ത്രിയായി ചുമതലയേറ്റെടുത്തതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്‌ച്ചയിൽ അരമണിക്കൂറോളം ചർച്ച നടത്തി.കേരളത്തിനുവേണ്ടി സംസ്ഥാന സർക്കാരുമായി ഒന്നിച്ചു പ്രവർത്തിക്കുമെന്നു ഡോ. കണ്ണന്താനം ഉറപ്പു നൽകി. ടൂറിസം, ഐടി രംഗത്ത് ഏറെ പ്രാധാന്യമുള്ള സംസ്ഥാനമാണു കേരളം. ഇതുകൊണ്ടുതന്നെ ഈ രംഗങ്ങളിൽ സംസ്ഥാനത്തിനുവേണ്ടി നിരവധി കാര്യങ്ങൾ ഒന്നിച്ചു ചെയ്യാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.'

മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണപ്രകാരം ആണ് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം കൂടിക്കാഴ്ചയ്ക്കും ഉച്ച ഭക്ഷണത്തിനായി കേരള ഹൗസിൽ എത്തിയത് . മുഖ്യമന്ത്രിയും അൽഫോൻസ് കണ്ണന്താനവും തമ്മിൽ അരമണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉണ്ടായിരുന്നു.

മുഖ്യമന്ത്രിയുമായി വ്യക്തിപരമായി അടുത്ത ബന്ധം ഉണ്ട്. കേരളവും കേന്ദ്രവും തമ്മിൽ ഒരുമിച്ചു പ്രവർത്തിക്കുമെന്ന് ഉറപ്പുണ്ടെന്നും ,അതിന്റെ തുടക്കമാണ് സ്‌നേഹ വിരുന്നെന്നും അൽഫോൻസ് കണ്ണന്താനം പറഞ്ഞു.എംഎൽഎ എന്നനിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വ്യക്തിയാണ് അൽഫോൻസ് കണ്ണന്താനം എന്നും അതിന്റെ തുടർച്ചക്കുള്ള അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി ആശംസിച്ചു .

സംസ്ഥാനത്തിന്റെ പൊതുനന്മയ്ക്കായി രാഷ്ട്രീയം നോക്കാതെ നിലപാടെടുക്കാൻ ഭരണകർത്താവിന് ബാധ്യതയുണ്ടെന്നായിരുന്നു സംഭവം സ്വാഗതം ചെയ്ത കമ്മിയുടെ പ്രതികരണം. അൽഫോണസ് കണ്ണന്താനത്തിന് തുടർന്ന് നല്ലത് മാത്രം സംഭവിക്കട്ടെയെന്ന പ്രാർത്ഥനയിലൂടെയാണ് ഒരു രസികൻ പരിഹാസം പങ്കുവച്ചത്.പിണറായിയെ സംഘിയാക്കി കൊണ്ട് ഇപ്പോൾ വരും സുഡാപ്പീസിന്റെ കമന്റെന്ന് ഒരാൾ പ്രവചിച്ചു. പിണറായി ബിജെപിയിൽ ചേരുമോയെന്നായിരുന്നു മറ്റൊരാളുടെ ആശങ്ക.മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയല്ലാതെയും അനുകൂലിച്ചും, പ്രതികൂലിച്ചും കമന്റുകൾ വരുന്നുണ്ടെന്ന് പ്രത്യേകം പറയേണ്ടല്ലോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP