Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202103Tuesday

ചെലര്ത് റെഡ്യാവും, ചെലര്ത് റെഡ്യാവൂല; ഇൻറത് റെഡ്യായീല എന്ന് കോടിയേരീം പിണറായീം മുതൽ കോട്ടയത്തെ ബിജെപി കൗൺസിലർ ​ഹരികുമാർ വരെ; ട്രോളുകൾ കാണാം

ചെലര്ത് റെഡ്യാവും, ചെലര്ത് റെഡ്യാവൂല; ഇൻറത് റെഡ്യായീല എന്ന് കോടിയേരീം പിണറായീം മുതൽ കോട്ടയത്തെ ബിജെപി കൗൺസിലർ ​ഹരികുമാർ വരെ; ട്രോളുകൾ കാണാം

മറുനാടൻ ഡെസ്‌ക്‌

കൊണ്ടോട്ടി കിഴിശ്ശേരി കുഴിഞ്ഞോളം സ്വദേശിയായ നാലാം ക്ലാസുകാരൻ മുഹമ്മദ് ഫായിസ് കടലാസ് പൂവൂണ്ടാക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ബാലൻ ഉണ്ടാക്കിയ കടലാസ് പൂവ് പക്ഷെ ശരിയായില്ല. 'ചെലര്ത് റെഡ്യാവും. ചെലര്ത് റെഡ്യാവൂല. ഇൻറത് റെഡ്യായീല, ഇൻറത് വേറെ മോഡലാ വന്നത്. അങ്ങനായാല് ഞമ്മക്കൊരു കൊയപ്പീല്യ''-എന്ന് പറഞ്ഞ് വീഡിയോ അവസാനിപ്പിക്കുന്ന നിഷ്കളങ്കതയെ രണ്ട് ദിവസമായി സമൂഹ മാധ്യമങ്ങൾ വാഴ്‌ത്തുകയാണ്. ഇവനോളം വലിയൊരു മോട്ടിവേറ്ററെ കണ്ടിട്ടില്ലെന്ന അഭിപ്രായം പങ്കുവെച്ചവർ വരെയുണ്ട്.

ഇപ്പോഴിതാ, ബാലന്റെ വാക്കുകൾ വെച്ച് ട്രോളുകളുണ്ടാക്കി ആഘോഷമാക്കുകയാണ് സൈബർ ലോകം. യുഡിഎഫ് ഭരണകാലത്ത് പണിത പാലാരിവട്ടം പാലവും കോടിയേരി ബാലകൃഷ്ണന്റെ മക്കളും എൽഡിഎഫ് ഭരണവുമെല്ലാം "ചെലര്ത് റെഡ്യാവും. ചെലര്ത് റെഡ്യാവൂല" ട്രോളിന് വിഷയമാകുന്നു. ട്രോളുകൾ വൈറലായതോടെ മിൽമയുടെ പരസ്യ വാചകമായും ബാലന്റെ വാക്കുകളെ മാറ്റി രസികർ. ചെലോൽത് ശര്യാവും ചെലോൽത് ശര്യാവൂല, പക്ഷേങ്കി ചായ എല്ലാർതും ശരിയാവും പാൽ മിൽമ ആണെങ്കിൽ..

"ചെലര്ത് റെഡ്യാവും. ചെലര്ത് റെഡ്യാവൂല" ട്രോളുകൾ കാണാം..

മുഹമ്മദ് ഫായിസിന്റെ വൈറൽ വീഡിയോയുടെ കഥ ഇങ്ങനെ..

കൊണ്ടോട്ടി കിഴിശ്ശേരി കുഴിഞ്ഞോളം സ്വദേശിയായ നാലാം ക്ലാസുകാരൻ മുഹമ്മദ് ഫായിസാണ് കഥാനായകൻ. വൻഹിറ്റായ വീഡിയോ ചിത്രീകരിച്ചത് ജൂലൈ 22നാണ്. വീട്ടുകാർ ഉച്ചഭക്ഷണം കഴിക്കാനായി ഫായിസിനെ വിളിച്ചെങ്കിലും വിശപ്പില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. ഉമ്മയുടെ മൊബൈൽ ഫോണെടുത്ത് ആരും കാണാതെ ഒരു ഭാഗത്ത് പോയി പുസ്തകങ്ങൾ അട്ടിവെച്ച് ഉയരമുണ്ടാക്കി. അതിന്മേൽ ഫോൺ വച്ചാണ് ഫായിസ് വീഡിയോ ചെയ്തത്.

''ഹായ് ഫ്രണ്ട്സ് ഇന്ന് ഞമ്മ ഇണ്ടാക്കാൻ പോവുന്നത് ഒരു പൂവാണ്. ഇങ്ങനത്തെ പൂവ്. അതിന്ള്ള ആവിശ്യം. ഇങ്ങക്ക് മാണെങ്കി പെൻസില്ട്ക്കാം. ഞാൻ പെൻസില് ഇട്ത്തുണ്ട്. കത്രിക, പേപ്പറ്. ഇന്നട്ട് ഇങ്ങനെ മടക്കാ...'' -ഉണ്ടാക്കിയ കടലാസ് പൂവ് പക്ഷെ ശരിയായില്ല. 'ചെലര്ത് റെഡ്യാവും. ചെലര്ത് റെഡ്യാവൂല. ഇൻറത് റെഡ്യായീല, ഇൻറത് വേറെ മോഡലാ വന്നത്. അങ്ങനായാല് ഞമ്മക്കൊരു കൊയപ്പീല്യ''-എന്ന് പറഞ്ഞ് വീഡിയോ അവസാനിപ്പിക്കുന്ന നിഷ്കളങ്കതയെ രണ്ട് ദിവസമായി സമൂഹ മാധ്യമങ്ങൾ വാഴ്‌ത്തുകയാണ്. ഇവനോളം വലിയൊരു മോട്ടിവേറ്ററെ കണ്ടിട്ടില്ലെന്ന അഭിപ്രായം പങ്കുവെച്ചവർ വരെയുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP