Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'എന്റമ്മോ...നോട്ട് നിരോധിക്കാനാണേൽ ബാങ്കിലേക്കോ പെട്രോൾ പമ്പിലേക്കോ ഓടാമേ'; അതോ ഇനി നിരോധിക്കുന്നത് തിരഞ്ഞെടുപ്പാണോ? പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് മുൻപ് സമൂഹ മാധ്യമത്തിൽ 'ആശങ്ക ട്രോൾ മഴ'; ബഹിരാകാശ രംഗത്ത് ഇന്ത്യ വൻ ശക്തിയായെന്ന വെളിപ്പെടുത്തലിന് പിന്നാലെ ട്രോളന്മാർക്കും വായനക്കാർക്കും 'ആശ്വാസം'; ഭരണകൂടത്തിന് മുൻപിലും ട്രോളന്മാർ 'ഫുൾ അലേർട്ട്'

'എന്റമ്മോ...നോട്ട് നിരോധിക്കാനാണേൽ ബാങ്കിലേക്കോ പെട്രോൾ പമ്പിലേക്കോ ഓടാമേ';  അതോ ഇനി നിരോധിക്കുന്നത് തിരഞ്ഞെടുപ്പാണോ?  പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് മുൻപ് സമൂഹ മാധ്യമത്തിൽ 'ആശങ്ക ട്രോൾ മഴ'; ബഹിരാകാശ രംഗത്ത് ഇന്ത്യ വൻ ശക്തിയായെന്ന വെളിപ്പെടുത്തലിന് പിന്നാലെ ട്രോളന്മാർക്കും വായനക്കാർക്കും 'ആശ്വാസം'; ഭരണകൂടത്തിന് മുൻപിലും ട്രോളന്മാർ 'ഫുൾ അലേർട്ട്'

മറുനാടൻ ഡെസ്‌ക്‌

നോട്ട് നിരോധനം നടന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി ഒരു മുന്നറിയിപ്പുമില്ലാതെ രാജ്യത്തെ അഭിസംബോധന ചെയ്തത് അത്ര പെട്ടന്നാരും മറക്കാൻ ഇടയില്ല. എന്നാൽ അന്നേ ദിവസത്തെ അനുസ്മരിപ്പിക്കും വിധം വീണ്ടും പ്രധാനമന്ത്രി രാജ്യത്തോട് വെളിപ്പെടുത്തൽ നടത്താനൊരുങ്ങുന്ന നേരം സൈബർ കാവൽക്കാരായ ട്രോളന്മാർ ചോദിച്ച ചോദ്യങ്ങൾ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ബാങ്കിലേക്കോ പെട്രോൾ പമ്പിലേക്കോ ഓടേണ്ടി വരുമോ ? അതോ ഇനി തെരഞ്ഞെടുപ്പ് നിരോധിച്ചെന്ന് പറയാനാണോ ? ഇങ്ങനെ നീളുന്ന ചോദ്യ ശരങ്ങളാണ് ട്രോളന്മാർ തൊടുത്തു വിട്ടത്.

എന്നാൽ ഒന്നും നിരോധിക്കാൻ വേണ്ടിയല്ല സന്തോഷകരമായ വാർത്ത പങ്കുവയ്ക്കുന്നതിന് വേണ്ടിയാണ് രാജ്യത്തെ അദ്ദേഹം അഭിസംബോധന ചെയ്തത് എന്നറിഞ്ഞതോടെ ട്രോളന്മാർക്കും വായനക്കാർക്കും ആശ്വാസമായി. ഉപഗ്രഹവേദ മിസൈൽ പരീക്ഷണം വിജയമാണെന്ന് രാജ്യത്തെ അറിയിക്കാനായിരുന്നു മോദിയുടെ അഭിസംബോധന.മോദിയിൽ നിന്ന് മറ്റെന്തോ ആണ് പ്രതീക്ഷിച്ചതെന്നർത്ഥത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രതികരണം.കോൺഗ്രസ് മോദിയുടെ ഇന്നത്തെ അഭിസംബോധനയെ കുറിച്ച് ഇത് വരെ പ്രതികരിച്ചിട്ടില്ല.

ഇന്ത്യ ബഹിരാകാശ രംഗത്ത് വൻ ശക്തിയായി മാറിയെന്നാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ രാജ്യത്തെ അറിയിച്ചത്. ലോ ഓർബിറ്റ് സാറ്റ്ലൈറ്റിനെ ഇന്ത്യ വെടിവെച്ചിട്ടെന്നും മൂന്ന് മിനിട്ടിനുള്ളിൽ പരീക്ഷണം പൂർത്തിയായെന്നും മോദി പറഞ്ഞു ഉപഗ്രഹവേധ മിസൈൽ പരീക്ഷണത്തിലൂടെ ലോകത്ത് മൂന്ന് രാജ്യങ്ങൾ മാത്രം കൈവരിച്ച നേട്ടം ഇന്ത്യയും കൈവരിച്ചെന്നാണ് പ്രധാനമന്ത്രി മോദി രാജ്യത്തെ അറിയിച്ചത്.

അമേരിക്കയും റഷ്യയും ചൈനയും മാത്രമാണ് ഈ നേട്ടം മുമ്പ് കൈവരിച്ചതെന്നും ഇന്ത്യ നാലാമത്തെ രാജ്യമായെന്നും മോദി പറഞ്ഞു. 'മിഷൻ ശക്തി' എന്ന പദ്ധതിയിലൂടെ ബഹിരാകാശ രംഗത്ത് ഇന്ത്യ വൻ ശക്തിയായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP