Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202123Wednesday

'കോവിഡ് വ്യാപനം രൂക്ഷമാകുന്നു... തൈക്കാട് ശാന്തി കവാടത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ ശ്യാസ് ശ്മശാനം പ്രവർത്തനം ആരംഭിച്ചു': എസ്എടിയിലെ മരുന്നുകട വിവാദം കത്തിനിൽക്കുന്നതിനിടെ വീണ്ടും പുലിവാല് പിടിച്ച് തിരുവനന്തപുരം മേയർ; പോസ്റ്റ് മുക്കിയിട്ടും സൈബറിടത്തിൽ ട്രോൾമഴ

'കോവിഡ് വ്യാപനം രൂക്ഷമാകുന്നു... തൈക്കാട് ശാന്തി കവാടത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ ശ്യാസ് ശ്മശാനം പ്രവർത്തനം ആരംഭിച്ചു': എസ്എടിയിലെ മരുന്നുകട വിവാദം കത്തിനിൽക്കുന്നതിനിടെ വീണ്ടും പുലിവാല് പിടിച്ച് തിരുവനന്തപുരം മേയർ; പോസ്റ്റ് മുക്കിയിട്ടും സൈബറിടത്തിൽ ട്രോൾമഴ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇതു വല്ലാത്ത ഒരുപോസ്റ്റായി പോയി..ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ-തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പിടിച്ച പുതിയ പുലിവാലിനെ ചൊല്ലി സിപിഎം അനുഭാവികൾ പോലും സോഷ്യൽ മീഡിയയിൽ തിരിഞ്ഞിരിക്കുകയാണ്.
'കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തൈക്കാട് ശാന്തികവാടത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ നിർമ്മാണം പൂർത്തീകരിച്ച ആധുനിക ഗ്യാസ് ശ്മശാനം ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചു.'-മേയറുടെ അറിയിപ്പ്. പാവപ്പെട്ടവർക്ക് വേണ്ടിയുള്ള മെഡിക്കൽ ഷോപ്പ് പൂട്ടിച്ച മേയറുടെ സൈക്കളോജിക്കൽ മൂവ് എന്നൊക്കെയാണ് സോഷ്യൽ മീഡിയയിലെ പരിഹാസം.

കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ തൈക്കാട് ശാന്തികവാടത്തിൽ പുതിയ ശ്യാസ് ശ്മശാനം പ്രവർത്തനം ആരംഭിച്ചെന്ന അറിയിപ്പ് ഉദ്ഘാടനം നിർവഹിക്കുന്ന ചിത്രങ്ങളുമാണ് മേയർ പങ്കിട്ടത്. കോവിഡുമായി ചേർത്തുവച്ച് പോസ്റ്റിട്ടതോടെയാണ് ഇത് വിവാദമായത്.മേയർ തന്റെ വികസനനേട്ടമായി അവതരിപ്പിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതാണെങ്കിലും സംഗതി പാളി. ഇത്രയും കരുതലുള്ള മേയറെ കിട്ടാൻ പ്രയാസമെന്നാണ് ട്രോളുകൾ. ഏതായാലും സംഗതി വിവാദമായതോടെ, മേയർ ആര്യ രാജേന്ദ്രൻ പോസ്റ്റ് ഡിലീറ്റ് ചെയ്തു. പോസ്റ്റ് മുക്കിയെങ്കിലും, ട്രോളർമാർ മേയറെ വെറുതെ വിടുന്നില്ല. ശ്മശാനം എന്നതിന് പകരം സ്മശാനം എന്നെഴുതിയതും പരിഹാസത്തിന് വഴിവച്ചു.

എസ്എടി ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള വിശ്രമ കേന്ദ്രം മേയർ ഒഴിപ്പിച്ചത് സംബന്ധിച്ച വിവാദം കത്തി നിൽക്കുമ്പോഴാണ് പോസ്റ്റിനെ ചൊല്ലിയുള്ള പുതിയ വിവാദം വരുന്നത്.

വിശ്രമ കേന്ദ്രത്തിനായി പണിത കെട്ടിടം ചിലർ അനധികൃതമായി കൈവശം വെച്ചുവെന്ന പരാതിയിൽ അവിടെ സൂക്ഷിച്ചിരുന്ന മേശ, കസേര എന്നിവ എടുത്തുമാറ്റുകയായിരുന്നു. ശേഷം മേയറുടേയും സ്റ്റാന്റിങ് കമ്മിറ്റി ഓഫീസറുടേയും നേതൃത്വത്തിൽ കെട്ടിടം ഒഴിപ്പിക്കുകയും ചെയ്തു. എന്നാൽ ഇതേ കെട്ടിടത്തിൽ സർക്കാരിന്റെയോ മറ്റു മരുന്ന് സംഘടനകളുടെയോ നേതൃത്വത്തിൽ മരുന്നുകൾ സൂക്ഷിച്ചിരുന്നുവെന്നും കുത്തക കമ്പനികളെ സഹായിക്കാൻ എസ്എടി ആശുപത്രിയിലെ ഫാർമസി നഗരസഭ പൂട്ടിയെന്നും വലിയ തോതിൽ പ്രചരിക്കുകയായിരുന്നു.

പ്രചരണത്തിന് പിന്നിൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റിയിലെ ജീവനക്കാരനാണെന്ന് നഗരസഭ കണ്ടെത്തിയെന്നും ഇതേയാൾ കെട്ടിടം പൂട്ടിയതിനാൽ മരുന്നുകൾ എടുക്കാൻ കഴിയില്ലെന്ന് രോഗികൾ ഉൾപ്പെടെയുള്ളവരോട് പറഞ്ഞിട്ടുണ്ടെന്നും മേയർ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP