Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇംഗ്ലീഷ് 'ഉസ്താദ്' ശശി തരൂരിന് പറ്റിയ ചെറിയ അബദ്ധം ഊതിപ്പെരുപ്പിച്ച് ട്രോളന്മാർ; അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കഫേയെക്കുറിച്ച് തരൂർ ഇട്ട ട്വീറ്റിന് പൊങ്കാല പെരുമഴ; ഗുജറാത്തിനെ ഉത്തരേന്ത്യൻ സംസ്ഥാനമെന്ന് വിശേഷിപ്പിച്ചുള്ള കുറിപ്പിനെ തേടിയെത്തിയതും നൂറു കണക്കിന് 'ഓൺലൈൻ വിമർശന ശരങ്ങൾ'

ഇംഗ്ലീഷ് 'ഉസ്താദ്' ശശി തരൂരിന് പറ്റിയ ചെറിയ അബദ്ധം ഊതിപ്പെരുപ്പിച്ച് ട്രോളന്മാർ; അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കഫേയെക്കുറിച്ച് തരൂർ ഇട്ട ട്വീറ്റിന് പൊങ്കാല പെരുമഴ; ഗുജറാത്തിനെ ഉത്തരേന്ത്യൻ സംസ്ഥാനമെന്ന് വിശേഷിപ്പിച്ചുള്ള കുറിപ്പിനെ തേടിയെത്തിയതും നൂറു കണക്കിന് 'ഓൺലൈൻ വിമർശന ശരങ്ങൾ'

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ഇംഗ്ലീഷ് ഭാഷയിൽ അസാധ്യമായ പ്രാവീണ്യമുള്ള വ്യക്തിയാണ് കോൺഗ്രസ് നേതാവ് ശശി തരൂർ. എന്നാൽ ട്വീറ്റിൽ പങ്കുവെച്ച കുറിപ്പിൽ ഇംഗ്ലീഷ് അക്ഷരത്തെറ്റും പിന്നാലെ ഗുജറാത്തിലെ കഫേയെ 'കൊച്ചിയിലെ' കഫേയാക്കിയ അബദ്ധവും കൂടിയായതോടെ ട്രോൾ ചാകരയായിരുന്നു ട്വീറ്റിനെ തേടിയെത്തിയത്. അടുത്തിടെ കൊച്ചിയിൽ ആരംഭിച്ച കഫേയുടെ മലയാളം അർത്ഥത്തിലുള്ള പേരിനെ തമാശ രൂപേണ എടുത്തുകാട്ടാനാണ് തരൂർ ശ്രമിച്ചത്. അപ്പീറ്റോ എന്ന് പേരുള്ള കഫേയെ മലയാളികൾ പരിഹസിക്കുന്നുവെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. ദക്ഷിണേന്ത്യൻ ഭാഷകളെ ഉത്തരേന്ത്യക്കാർ അവഗണിക്കുന്നതിന്റെ ഫലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. മലയാളികൾ കഫേയുടെ പേരിനെ കളിയാക്കുന്നതിനാൽ ഇവിടേയ്ക്ക് ആളുകൾ വരുന്നില്ലെന്നും തരൂർ അഭിപ്രായപ്പെട്ടിരുന്നു.

മാത്രമല്ല ഉത്തരേന്ത്യൻ സംസ്ഥാനമെന്ന് ഗുജറാത്തിനെ ഇതേ ട്വീറ്റിൽ പരാമർശിച്ചതോടെ, ട്രോളന്മാർ പൊങ്കാല വർഷം കടുപ്പിച്ചു. ട്വീറ്റിൽ അഹമ്മദാബാദ് തെറ്റായി എഴുതിയിരിക്കുന്നത് ഒട്ടും വൈകാതെ തന്നെ ട്വിറ്റർ ആർമിയുടെ ശ്രദ്ധയിൽപ്പെട്ടു. ഗുജറാത്ത് ഉത്തരേന്ത്യയുടെ ഭാഗമല്ലെന്നും പശ്ചിമ ഇന്ത്യയാണെന്നും ചിലർ ആരോപിച്ചതോടെ പരിഹാസങ്ങളുടെ സ്വഭാവം ഗൗരവകരമായി. ഉത്തരമെന്നും ദക്ഷിണമെന്നും ഇന്ത്യയെ വേർതിരിക്കുന്നത് നിർത്തണമെന്ന ആവശ്യവുമായി പലരും രംഗത്തെത്തി.

കൊച്ചിയിൽ ഇങ്ങനെയൊരു കഫേ തുറന്നിട്ടില്ലെന്ന് വെളിപ്പെട്ടതോടെ തരൂരിനെതിരെ ട്രോളുകൾ നിറഞ്ഞു. വാട്ട്സാപ്പ് ഫോർവേഡായി വന്ന ഒരു സന്ദേശത്തെ, അതിന്റെ ആധികാരികത പോലും പരിശോധിക്കാതെ ശശി തരൂർ എംപി പങ്കുവെക്കുകയായിരുന്നുവെന്നാരോപിച്ച് രാഷ്ട്രീയ എതിരാളികളുടെ ആക്രമണവുമാരംഭിച്ചു. ട്വീറ്റിൽ തരൂർ ഉപയോഗിച്ചത് അഹമ്മദാബാദിലെ ഹോട്ടലിന്റെ ചിത്രമാണെന്നും വൈകാതെ ട്വിറ്റർ ആർമി കണ്ടുപിടിച്ചു. ഇതിന് മുമ്പ് മഹാവീർ ജയന്തി ആശംസകൾ നേർന്നപ്പോൾ ഗൗതമ ബുദ്ധന്റെ ചിത്രം ഉപയോഗിച്ചതിനാണ് തരൂരിന് അവസാനമായി ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP