Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ശതം'സമർപ്പയാമിക്ക് ശേഷം ബിജെപി അവതരിപ്പിക്കുന്ന പുത്തൻ നാടകം; 'ജനം' ആവശ്യപ്പെട്ടു ഞങ്ങൾ സമരം അവസാനിപ്പിക്കുന്നു; രചന സാക്ഷാത്ക്കാരം ശ്രീധരൻ പിള്ള; തിരശ്ശീലയ്ക്ക് പിന്നിൽ ശോഭാ സുരേന്ദ്രൻ മുതൽ പികെ കൃഷ്ണദാസ് വരെ; സമരം പൊളിഞ്ഞ ബിജെപിയെ ചറപറ ട്രോളി സോഷ്യൽ മീഡിയ

'ശതം'സമർപ്പയാമിക്ക് ശേഷം ബിജെപി അവതരിപ്പിക്കുന്ന പുത്തൻ നാടകം; 'ജനം' ആവശ്യപ്പെട്ടു ഞങ്ങൾ സമരം അവസാനിപ്പിക്കുന്നു; രചന സാക്ഷാത്ക്കാരം ശ്രീധരൻ പിള്ള; തിരശ്ശീലയ്ക്ക് പിന്നിൽ ശോഭാ സുരേന്ദ്രൻ മുതൽ പികെ കൃഷ്ണദാസ് വരെ; സമരം പൊളിഞ്ഞ ബിജെപിയെ ചറപറ ട്രോളി സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ശതം സമർപ്പയാമിക്ക് ശേഷം ബിജെപി സമരം അവസാനിപ്പിച്ചതിനെ ചറപറ ട്രോളി സോഷ്യൽ മീഡിയ. സമരം എന്തിനായിരുന്നെന്നോ ആരക്കെയായിരുന്നോ നേതൃത്വം നൽകിയിരുന്നതെന്ന് ബിജെപിക്കാർക്കുപോലും അറിയില്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ആദ്യം ശബരിമലയിൽ തുടങ്ങിയ സമരം പിന്നീട് സെക്രട്ടേറിയറ്റിലേക്ക് മാറ്റുകയായിരുന്നു. ബിജെപി വിചാരിച്ചതുപോലെ സമരം ശ്രദ്ധിക്കപ്പെട്ടില്ലെന്നു മാത്രമല്ല സർക്കാർ തിരിഞ്ഞുപോലും നോക്കിയില്ല എന്നുള്ളതാണ് വാസ്തവം. രാത്രിയും പകലും റോഡിലെ ഗതാഗതം തടസപ്പെടുത്തി കിടന്നു എന്നുള്ളതു മാത്രമായിരുന്നു ആകെയുള്ള നേട്ടമെന്നായിരുന്നു സോഷ്യൽ മീഡിയയുടെ പരിഹാസം. സമരത്തിനെത്തിയ നേതാക്കളെപ്പോലും പല ബിജെപിക്കാർക്കും അറിയില്ലെന്നു ഇവർ പറയുന്നു.

മാത്രമല്ല സമരം 10 ദിവസം കൂടുമ്പോൾ നേതാക്കൾ മാറി മാറി വന്നതും സോഷ്യൽ മീഡിയ ആഘോഷിച്ചു. ശ്രീധരൻ പിള്ളയുടെ നിലുപാടുകളും സമരത്തെ തരംതാഴ്‌ത്തി എന്നു പറയുന്നതാകും ശരിയെന്നാണ് ഉയരുന്ന വിമർശനങ്ങൾ. ശബരിമല പ്രശ്‌നത്തിൽ പരിഹാരം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിവന്ന 49 ദിവസം നീണ്ട സമരം വൻ വിജയമായിരുന്നു എന്നാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം വിശദീകരിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരൻ പിള്ളയും മുതിർന്ന ബിജെപി നേതാക്കളും അവകാശപ്പെടുന്നത്. എന്ത് കാര്യത്തിലാണ് ബിജെപി വിജയിച്ചതെന്ന് ബിജെപി വ്യക്തമാക്കണമെന്നാണ് സേഷ്യൽ മീഡിയ പറയുന്നത്.

സെക്രട്ടേറിയറ്റിന് പടിക്കലെ അനിശ്ചിത കാല നിരാഹാര സമരം വൻ വിജയമായിരുന്നു എന്നാണ് ബിജെപി അവകാശപ്പെടുന്നതെങ്കിലും സമരത്തിന്റെ തുടർച്ച എങ്ങനെ വേണമെന്ന കാര്യത്തിൽ അഭിപ്രായ സമന്വയം ഉണ്ടാക്കാൻ നേതാക്കൾക്കായിട്ടില്ല. മണ്ഡലമകരവിളക്ക് കാലത്ത് ശബരിമലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ പിൻവലിക്കണമെന്നതടക്കം സമരവേദിയിൽ ബിജെപി ഉന്നയിച്ച ആവശ്യങ്ങളോടൊന്നും സർക്കാർ പ്രതികരിച്ചില്ല.

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയരോട് ഒരു ഘട്ടത്തിലും സർക്കാർ ചർച്ചക്ക് തയ്യാറായതുമില്ല. അനാവശ്യ ഹർത്താലുകളും അതെ തുടർന്നുണ്ടായ അക്രമ സംഭവങ്ങളുമെല്ലാം പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്ന തോന്നലും പാർട്ടിക്കകത്തുണ്ട്. മുതിർന്ന നേതാക്കൾ നിരാഹാര സമരം ഏറ്റെടുക്കാൻ എത്താതിരുന്ന സാഹചര്യം ബിജെപിക്ക് അകത്ത് തന്നെ കടുത്ത അതൃപ്തിയുണ്ടാക്കി. സമരം വേണ്ടത്ര ഫലം ചെയ്യാതെ പോയത് എന്ന വികാരമാണ് സാധാരണ പ്രവർത്തകരിൽ ഉണ്ടായത് .

കർമ്മസമിതി ഭടന്മാരെ സഹായിക്കാനായി നൂറുരൂപവീതം സഹായം അഭ്യർത്ഥിച്ചുകൊണ്ട് 'ശതം സമർപ്പയാമി' എന്ന പേരിലാണ് അഭ്യർത്ഥന എത്തിയത്. എന്നാൽ ശബരിമല കർമ്മസമിതി വർക്കിങ് ചെയർപേഴ്സൺ കൂടിയായ ശശികലയുടെ അഭ്യർത്ഥന സോഷ്യൽ മീഡിയയിൽ ട്രോളർമാർ ആഘോഷിച്ചെന്നുമാത്രമല്ല വലിയ രീതിയിലുള്ള വിമർശനങ്ങളാണ് വന്നത്. കാരണം മറ്റൊന്നുമല്ല ബിജെപി ബക്കറ്റ് പിരിവോ മറ്റോ നടത്താറില്ലാ എന്നു പറഞ്ഞിട്ട് ഇത്തരത്തിൽ വന്ന് പണത്തിനായി അപേക്ഷിക്കുന്നതിനെയാണ് മിക്കവരും ട്രോളിയത്.

കൂടാതെ സർക്കാർ മുതൽ നശിപ്പിച്ചവർക്ക് വേണ്ടി പണം അഭ്യർത്ഥിക്കുന്നതിൽ ഇത്രയും ഡെക്കറേഷൻ ഒന്നും വേണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം.
ക്കുകയാണ് ഇപ്പോൾ. മര്യാദയ്ക്ക് ഒരു നൂറുരൂപ അയക്കാൻ മലയാളത്തിൽ ചോദിച്ചാൽ പോരായിരുന്നോ എന്നും പാവം നാട്ടുകാർക്ക് മനസ്സിലാവാത്ത തരത്തിൽ 'ശതം സമർപ്പയാമി' എന്നൊക്കെ പറയുന്നത് എന്തിനെന്നുമുള്ള തരത്തിലാണ് വിമർശനങ്ങൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP