Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'നിന്നെ ഓർക്കാത്ത ഒരുനിമിഷം പോലും എന്റെ ജീവിതത്തിൽ ഇല്ല'; സന്തോഷ ജന്മദിനം, പറുദീസയിൽ വിശ്രമിക്കു; മരിച്ചു പോയ കാമുകന്റെ പിറന്നാൾ ദിനത്തിൽ വികാര നിർഭരമായ പോസ്റ്റിട്ട് സഞ്ജയ് ദത്തിന്റെ മകൾ തൃഷാല ദത്ത

'നിന്നെ ഓർക്കാത്ത ഒരുനിമിഷം പോലും എന്റെ ജീവിതത്തിൽ ഇല്ല'; സന്തോഷ ജന്മദിനം, പറുദീസയിൽ വിശ്രമിക്കു; മരിച്ചു പോയ കാമുകന്റെ പിറന്നാൾ ദിനത്തിൽ വികാര നിർഭരമായ പോസ്റ്റിട്ട് സഞ്ജയ് ദത്തിന്റെ മകൾ തൃഷാല ദത്ത

മറുനാടൻ മലയാളി ബ്യൂറോ

രിച്ചു പോയ കാമുകന്റെ പിറന്നാൾ ദിനത്തിൽ വികാര നിർഭരമായ കുറിപ്പ് പോസ്റ്റ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത് സഞ്ജയ് ദത്തിന്റെ മകൾ തൃഷാല ദത്ത്. 'നിന്നെ ഓർക്കാത്ത ഒരുനിമിഷം പോലും എന്റെ ജീവിതത്തിൽ ഇല്ല. സന്തോഷ ജന്മദിനം, പറുദീസയിൽ വിശ്രമിക്കു, എന്നെന്നും നിന്റെ ബെല്ലാ മിയ' മരിച്ചുപോയ തന്റെ കാമുകന്റെ ജന്മദിനത്തിൽ തൃഷാലയുടെ ഹൃദയനിർഭരമായ കുറിപ്പ്. ഇരുവരുടെയും ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് തൃഷാല തന്റെ ഇൻസ്റ്റഗ്രാമിലാണ് പോസ്റ്റ് ഇട്ടത്. കഴിഞ്ഞ ജൂലൈയിലായിരുന്നു ഇറ്റാലിയൻ സ്വദേശിയായ കാമുകൻ മരിച്ച വിവരം തൃഷാല സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. കാമുകന്റെ മരണത്തോടെ തൃഷാല കടുത്ത വിഷാദത്തിലേയ്ക്ക് കൂപ്പുകുത്തിരുന്നു.

എന്റെ ഹൃദയം തകർന്നിരിക്കുകയാണ്. സ്നേഹിച്ചതിനും സംരക്ഷിച്ചതിനും എനിക്കായി പ്രത്യേക കരുതൽ കാണിച്ചതിനും നന്ദി. ജീവിതത്തിൽ ഏറ്റവും സന്തോഷം അനുഭവിച്ചത് നിങ്ങൾക്കൊപ്പമാണ്. നിന്നെ കണ്ടെത്താനും നിനക്കൊപ്പമിരിക്കാനും കഴിഞ്ഞതോർക്കുമ്പോൾ ലോകത്തിൽ ഏറ്റവും ഭാഗ്യം ചെയ്ത പെൺകുട്ടി ഞാനാണെന്ന് തോന്നാറുണ്ട്. നിത്യതയോളം എനിക്കൊപ്പം വിശ്രമിക്കൂ. അത്രയേറെ ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നായിരുന്നു തൃഷാലയുടെ കുറിപ്പ്. സഞ്ജയ് ദത്തിന് റിച്ച മിശ്രയിലുണ്ടായ മകളാണ് തൃഷാല ദത്ത്.

 

      View this post on Instagram

not a day, not a second, not a moment goes by where I don’t think about you. Happy Birthday

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP