Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനക്ക് സ്വർഗത്തിൽ പോകണ്ടേ പെണ്ണെ; ദുർഗാ പൂജയിൽ പങ്കെടുത്തത് ഇസ്ലാം വിരുദ്ധം; ഹറാമാണ്; നുസ്രത് 'നരകത്തീയിൽ വെന്തുരുകുമെ'ന്നും മതമൗലിക വാദികൾ; ദുർഗാപൂജയിൽ ചെണ്ടകൊട്ടി നൃത്തം ചെയ്ത് നുസ്രത്ത് ജഹാനെതിരെ സൈബർ ആക്രമണം

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: ദുർഗാ പൂജാ ആഘോഷങ്ങളിലും ദസ്‌റ ആഘോഷത്തിലും പങ്കെടുത്ത നടിയും തൃണമൂൽ എംപിയുമായ നുസ്രത് ജഹാനെതിരെ മതമൗലികവാദികൾ രംഗത്ത്. തീവ്ര ഇസ്ലാമിക വിശ്വാസങ്ങൾ പുലർത്തുന്ന 'ദാറൂൾ ഉലൂം ദിയോബാന്ദ്' എന്ന് പേരുള്ള സംഘടനയാണ് പ്രധാനമായും എംപിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ദുർഗാപ്പൂജ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് ഇസ്ലാം മതത്തിനു നിരക്കാത്തതാണെന്നും അത് 'ഹറാം' ആണെന്നുമാണ് ഇവർ ആരോപിക്കുന്നത്.

ഇത്തരത്തിൽ പ്രവർത്തിച്ചതിന്' തൃണമൂല് എംപി മാപ്പ് പറയണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. നുസ്രത് ദുർഗാദേവിയുടെ വേഷം ധരിച്ചുകൊണ്ട് ട്വിറ്റർ വഴി ദുർഗാ പൂജാ ആശംസകൾ നേർന്നതും ഇവരെ ചോദിപ്പിച്ചിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി 'ധാക്ക്' എന്ന് പേരുള്ള ചെണ്ട കൊട്ടുന്നതിന്റെയും ദേവിക്ക് മുന്നിൽ പ്രാർത്ഥിക്കുന്നതിന്റെയും ദൃശ്യങ്ങൾ തന്റെ സോഷ്യൽ മീഡിയാ ഫോലോവേഴ്‌സിനായി 30കാരി നുസ്രത് ജഹാൻ പങ്കുവച്ചിരുന്നു.നുസ്രത്തിനെതിരെ രംഗത്ത് വന്ന മതമൗലികവാദികളിൽ ഇന്ത്യയിൽ നിന്നും ബംഗ്‌ളാദേശിൽ നിന്നുമുള്ളവരുണ്ടെന്നാണ് സോഷ്യൽ മീഡിയ പോസ്റ്റുകൾ സൂചിപിക്കുന്നത്.

പ്രവർത്തിച്ചതിന് നുസ്രത് 'നരകത്തീയിൽ വെന്തുരുകുമെ'ന്നും, 'ഇത്തരത്തിൽപ്രവർത്തിച്ചതിൽ നിങ്ങൾക്ക് ലജ്ജയില്ലേ' എന്നും ഇക്കൂട്ടത്തിൽ ചിലർ ചോദിക്കുന്നുണ്ട്. നുസ്രത് പ്രശസ്തിക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും എംപി തന്റെ 'ശരീരം മറയ്ക്കേണ്ടതാണെ;ന്നും മറ്റൊരാൾ പറഞ്ഞിരിക്കുന്നത്. അതേസമയം വേറെ ചിലർ എംപിക്കെതിരെ അങ്ങേയറ്റം മോശമായ പദപ്രയോഗങ്ങളാണ് നടത്തുന്നത്.

ഇത്തരത്തിൽ പ്രവർത്തിച്ചതിന് നുസ്രത് 'നരകത്തീയിൽ വെന്തുരുകുമെ'ന്നും, 'ഇത്തരത്തിൽപ്രവർത്തിച്ചതിൽ നിങ്ങൾക്ക് ലജ്ജയില്ലേ' എന്നും ഇക്കൂട്ടത്തിൽ ചിലർ ചോദിക്കുന്നുണ്ട്. നുസ്രത് പ്രശസ്തിക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും എംപി തന്റെ 'ശരീരം മറയ്ക്കേണ്ടതാണെ;ന്നും മറ്റൊരാൾ പറഞ്ഞിരിക്കുന്നത്. അതേസമയം വേറെ ചിലർ എംപിക്കെതിരെ അങ്ങേയറ്റം മോശമായ പദപ്രയോഗങ്ങളാണ് നടത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP