Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബുദ്ധി മോശം വന്ന ''സനാതനധർമ്മികൾ'' ഉത്തരം പറയണം; നിങ്ങൾ വോട്ടു ചെയ്തത് ഒരു പാക്കിസ്ഥാനിക്കായിരുന്നോ ? ഇമ്രാനെ പുകഴ്‌ത്തിയതിന് പിന്നാലെ ഇപ്പോൾ അഭിനന്ദൻ വർദ്ധമാനെ പരിഹസിച്ചതിനെയും; ഇതൊക്കെ അഞ്ചാം വിക്കറ്റ് വീഴ്‌ത്താനാണോ എന്ന് സംശയിക്കണം; ശശി തരൂരിനെ വിമർശിച്ച് ടിപി സെൻകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ബുദ്ധി മോശം വന്ന ''സനാതനധർമ്മികൾ'' ഉത്തരം പറയണം; നിങ്ങൾ വോട്ടു ചെയ്തത് ഒരു പാക്കിസ്ഥാനിക്കായിരുന്നോ ? ഇമ്രാനെ പുകഴ്‌ത്തിയതിന് പിന്നാലെ ഇപ്പോൾ അഭിനന്ദൻ വർദ്ധമാനെ പരിഹസിച്ചതിനെയും; ഇതൊക്കെ അഞ്ചാം വിക്കറ്റ് വീഴ്‌ത്താനാണോ എന്ന് സംശയിക്കണം; ശശി തരൂരിനെ വിമർശിച്ച് ടിപി സെൻകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പാക്കിസ്ഥാൻ അനുകൂല നിലപാടുകൾ സ്വീകരിക്കുന്നു എന്നാരോപിച്ച് തിരുവനന്തപുരം എംപിയും മുൻ കേന്ദ്ര മന്ത്രിയുമായ ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പൊലീസ് മേധാവി ടിപി സെൻകുമാർ. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പുകഴ്‌ത്തുകയും ടിപ്പു സുൽത്താന്റെ പേര് പറഞ്ഞ് നടത്തിയ പരാമർശനത്തിന് പിന്നാലെ ഇപ്പോൾ ഇന്ത്യയുടെ അഭിമാനമായ വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ പരിഹസിച്ച പരസ്യത്തെയും പിന്തുണച്ചതാണ് തരൂരിനെതിരെ രൂക്ഷ വിമർശനവുമായി സെൻ കുമാർ എത്തിയതിന് പിന്നിൽ.

തരൂരിനെ വിജയിപ്പിച്ചവർ ഇതിന് ഉത്തരം പറയട്ടെ എന്നും പാക്കിസ്ഥാനിയെ ആണോ തിരുവനന്തപുരത്തുകാർ വിജയിപ്പിച്ചത് എന്ന് സംശയിക്കുന്നുവെന്നും സെൻകുമാർ പറയുന്നു.ഒരു കാര്യം പറയാതെ വയ്യ, വോട്ടു ചെയ്തു ജയിപ്പിച്ചവർക്ക് അവർ അർഹിച്ചത് കിട്ടുന്നു.ഒരു സംശയമുള്ളത് എന്താണ് പാക്കിസ്ഥാനോട് ഇദ്ദേഹത്തിന് ഇത്ര മമത എന്നതാണ്. 5ാമത്തെ വിക്കറ്റ് ലക്ഷ്യം വെച്ചുള്ള ബൗളിങ് ആണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു എന്ന് തരൂരിന്റെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹത്തെ പരോക്ഷമായി സൂചിപ്പിച്ച് സെൻകുമാർ ഫേസ്‌ബുക്കിൽ പോസ്റ്റിൽ പറയുന്നു.

ടിപി സെൻകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

കുറെ ബുദ്ധി മോശം വന്ന ''സനാതനധർമ്മികൾ'' ഉത്തരം പറയണം.

നിങ്ങൾ വോട്ടു ചെയ്തത് ഒരു പാക്കിസ്ഥാനിക്കായിരുന്നോ എന്ന്?

ആദ്യം പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയെ പുകഴ്‌ത്തി,

പിന്നീട് ടിപ്പു സുൽത്താന്റെ വിഷയത്തിൽ പുകഴ്‌ത്തി,
ഇപ്പോൾ അവസാനമായി ഇന്ത്യയുടെ വീര പുത്രൻ അഭിനന്ദ് വർത്തമാനെ അപമാനിച്ച വീഡിയോയെയും പുകഴ്‌ത്തുന്നു ..

ഒരു കാര്യം പറയാതെ വയ്യ, വോട്ടു ചെയ്തു ജയിപ്പിച്ചവർക്ക് അവർ അർഹിച്ചത് കിട്ടുന്നു

ഒരു സംശയമുള്ളത് എന്താണ് പാക്കിസ്ഥാനോട് ഇദ്ദേഹത്തിന് ഇത്ര മമത എന്നതാണ്

5 -മത്തെ വിക്കറ്റ് ലക്ഷ്യം വെച്ചുള്ള ബൗളിങ് ആണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP