Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ബിജെപി യിൽ പോയത് ഒക്കെ കൊള്ളാം..കേരളത്തിൽ വരുമ്പോൾ ആ വി.വി. രാജേഷിന്റെ മുന്നിൽ ചെന്ന് പെട്ടേക്കരുത് പണ്ടത്തെ ആ പതിനഞ്ച് ലക്ഷം; കേരളത്തിലെ ഏതു സീറ്റിൽ നിർത്തിയാലും ജയിക്കാൻ കഴിയാവുന്ന ഒരാൾ..ദയവ് ചെയ്ത് തിരിച്ചുവരരുത്: ചാനൽ ചർച്ചയിൽ വി.വി.രാജേഷിന്റെ വായടപ്പിച്ച പഴയ വടക്കനെയും പുതിയ വടക്കനെയും ട്രോളി സോഷ്യൽ മീഡിയ; നന്ദിയോടെ കേക്ക് മുറിച്ച് ആഘോഷിച്ച് കോൺഗ്രസ് പ്രവർത്തകർ

'ബിജെപി യിൽ പോയത് ഒക്കെ കൊള്ളാം..കേരളത്തിൽ വരുമ്പോൾ ആ വി.വി. രാജേഷിന്റെ മുന്നിൽ ചെന്ന് പെട്ടേക്കരുത്  പണ്ടത്തെ ആ പതിനഞ്ച് ലക്ഷം; കേരളത്തിലെ ഏതു സീറ്റിൽ നിർത്തിയാലും ജയിക്കാൻ കഴിയാവുന്ന ഒരാൾ..ദയവ് ചെയ്ത് തിരിച്ചുവരരുത്: ചാനൽ ചർച്ചയിൽ വി.വി.രാജേഷിന്റെ വായടപ്പിച്ച പഴയ വടക്കനെയും പുതിയ വടക്കനെയും ട്രോളി സോഷ്യൽ മീഡിയ; നന്ദിയോടെ കേക്ക് മുറിച്ച് ആഘോഷിച്ച് കോൺഗ്രസ് പ്രവർത്തകർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ടോം വടക്കന്റെ ബിജെപിയിലേക്കുള്ള ചാട്ടമാണ് സോഷ്യൽ മീഡിയയിലെ തകർപ്പൻ ചർച്ച. വടക്കൻ ഷൈൻ ചെയ്ത ചാനൽ ചർച്ചകളും, ഷൈൻ ചെയ്യാത്തവയുമൊക്കെ എടുത്തുകാട്ടി ട്രോളുകളുടെ പെരുമഴയാണ്. എങ്ങനെ നന്ദി പറയണം എന്നറിയില്ല, എന്നാലും ഒരുപാട് നന്ദി പോയല്ലോ. ബിജെപി യിൽ പോയത് ഒക്കെ കൊള്ളാം കേരളത്തിൽ വരുമ്പോൾ ആ വി. വി. രാജേഷിന്റെ മുന്നിൽ ചെന്ന് പെട്ടേക്കരുത് പണ്ടത്തെ പതിനഞ്ച് ലക്ഷം എന്ന രീതിയിലൂള്ള കമന്റുകളാണ് വടക്കന്റെ ഫേസ്‌ബുക്ക് പേജിൽ വെട്ടുകിളികളെ പോലെ വരുന്നത്.

കള്ളപ്പണം തിരിച്ചുകൊണ്ടുവന്ന് ജനങ്ങളുടെ അക്കൗണ്ടിൽ 15 ലക്ഷം നിക്ഷേപിക്കും എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഉയർത്തിക്കാട്ടി ബിജെപി നേതാവ് വി.വി രാജേഷിനെ വായടപ്പിച്ച പഴയ ചാനൽ ചർച്ച ഓർമിപ്പിച്ചാണ് രാജേഷിന്റെ അടുത്തെങ്ങും പോകരുതെന്ന് അഭ്യർത്ഥിക്കുന്നത്. റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്‌സ് അവർ ചർച്ചയിലായിരുന്നു കള്ളപ്പണം തിരിച്ചുകൊണ്ടുവന്ന് ജനങ്ങളുടെ അക്കൗണ്ടിൽ 15 ലക്ഷം നിക്ഷേപിക്കും എന്ന മോദിയുടെ പ്രസംഗം കേൾപ്പിച്ച് രാജേഷിനെ വായടപ്പിച്ചത്. ടോം വടക്കന്റെ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടിയ രാജേഷിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. 15 ലക്ഷം വീതം അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന ബിജെപി നേതാക്കളാരും പറഞ്ഞിട്ടില്ലെന്ന രാജേഷിന്റെ വാദത്തിന്റെ മുനയാണ് വടക്കൻ അന്നൊടിച്ചത്. മോദിയുടെ പ്രസംഗത്തിന്റെ ക്ലിപ്പിങ്ങുമായി വന്നാണ് വടക്കൻ രാജേഷിനെ നേരിട്ടത്. എന്നാൽ, ബിജെപിയിലേക്ക് ചേക്കേറിയതോടെ രാജേഷും വടക്കനും കൂട്ടിമുട്ടിയാൽ എന്തുസംഭവിക്കും എന്നാണ് സോഷ്യൽ മീഡിയയുടെ ആലോചന.

2015 ലാണ് ടോം വടക്കന എഐസിസിയുടെ ഔദ്യോഗിക വക്താവായി സോണിയ ഗാന്ധി നിയോഗിച്ചത്. ജനകീയനല്ലെങ്കിലും തൃശൂർക്കാരനായ വടക്കൻ വളരെ വേഗം കോൺഗ്രസിന്റെ ചാനൽ മുഖമായി മാറി. ഡൽഹിയിൽ മലയാളം അറിയാവുന്ന ഇംഗ്ലീഷ് നന്നായി സംസാരിക്കുന്ന 10 ജൻപഥുമായി അടുപ്പമുള്ള വടക്കൻ വളരെ വേഗം മാധ്യമങ്ങൾക്ക് പ്രിയങ്കരനായി. മലയാളത്തിലെ സ്വകാര്യ ചാനലുകളിലൂടെ അദ്ദേഹം ദേശീയ വക്താവായ എത്തി. എന്നാൽ, കലാപമൊന്നുമില്ലാതെ ഒരു ഇല പോലും അനങ്ങാതെ കോൺഗ്രസ് നേതൃത്വത്തെ അമ്പരിപ്പിച്ച് വടക്കൻ മറുകണ്ടം ചാടി. മോദി സർക്കാരിനെയും നയങ്ങളെയും ശക്തമായി വിമർശിച്ച നേതാവ് ഒരുരാത്രി ഇരുട്ടി വെളുത്തപ്പോൾ പോയത് നന്നായി എന്ന മട്ടിലായി യൂത്ത് കോൺ്ഗ്രസിന്റെയും മറ്റും പ്രതികരണം.

തൃശ്ശൂരിലെ ദേശമംഗലത്താണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടങ്ങുന്ന സംഘം കേക്ക് മുറിച്ച് ടോം വടക്കന്റെ ബിജെപി പ്രവേശനം ആഘോഷിച്ചത്. കോൺഗ്രസ് ഓഫീസിൽ ഒരു പ്രധാന്യവും ഇല്ലാത്ത ടോം വടക്കൻ കേരളത്തിൽ വച്ച് നീട്ടിയ സീറ്റുകണ്ടാണ് അങ്ങോട്ട് ചാടിയത്, അതിൽ ഒരു ശല്യം ഒഴിഞ്ഞുവെന്നതിൽ കോൺഗ്രസിന് സന്തോഷമേ ഉള്ളൂവെന്ന് ഇതിന് നേതൃത്വം നൽകിയവർ പ്രതികരിച്ചു. ടോം വടക്കന്റെ ഫോട്ടോയ്ക്ക് മുന്നിൽ ചാണക വടക്കന് നന്ദി എന്ന് എഴുതിയ കേക്കാണ് ഇവർ മുറിച്ചത്.

വടക്കന്റെ ഫേസ്‌ബുക്ക് പേജിൽ ഇപ്പോഴും പൊങ്കാല തുടരുകയാണ്. 'കോൺഗ്രസിന്റെ ഒരു വടക്ക് നോക്കിയന്ത്രം ചാണകകുഴിയിൽ.ടോം വടക്കൻ നല്ലൊരു ജനകീയ നേതാവായിരുന്നു. കേരളത്തിലെ ഏതു സീറ്റിൽ നിർത്തിയാലും ജയിക്കാൻ കഴിയാവുന്ന ഒരാൾ. പാർട്ടിക്ക് വലിയ നഷ്ടമായിപ്പോയി അദ്ദേഹത്തിന്റെ ഈ തീരുമാനം.. ബിജെപിയുടെ ഒക്കെ യോഗം എന്നല്ലാതെ എന്നാ പറയാനാ. മിസ്സ് യൂ വടക്കൻ ജി..പണ്ടത്തെ 15 ലക്ഷം, ഈ മാൻഡ്രേക്കിന് നിങ്ങൾക്ക് തന്നിരിക്കുന്നു സന്തോഷപൂർവ്വം സ്വീകരിച്ചാലും, കോൺഗ്രസിന് ഒരു വോട്ട് ബിജെപിക്ക് ഒരു എംപി, മണ്ണ് കൊത്താൻ പറ്റാത്ത കൈക്കോട്ട് അവസാനം നമ്മൾ ചാണകം കോരാൻ ഉപയോഗിക്കാറുണ്ട്' എന്നിങ്ങനെ കമന്റുകളുടെ പേരുമഴയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP