Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വച്ഛ് ഭാരത് മിഷനു കീഴിൽ നിർമ്മിച്ച കക്കൂസുകളിൽ ഗാന്ധിജിയുടേയും അശോക സ്തംഭത്തിന്റെയും ചിത്രമുള്ള ടൈലുകൾ; കണ്ടെത്തിയത് യുപിയിലെ 508 കക്കൂസുകളിലെ 13 എണ്ണത്തിൽ; സമൂഹ മാധ്യമത്തിൽ ചിത്രം വന്നതിന് പിന്നാലെ പ്രതിഷേധം ശക്തം; ടൈലുകൾ നീക്കം ചെയ്‌തെന്നും അന്വേഷണം ആരംഭിച്ചെന്നും ബുലന്ദ്ശഹർ ജില്ലാ ഓഫീസർ

സ്വച്ഛ് ഭാരത് മിഷനു കീഴിൽ നിർമ്മിച്ച കക്കൂസുകളിൽ ഗാന്ധിജിയുടേയും അശോക സ്തംഭത്തിന്റെയും ചിത്രമുള്ള ടൈലുകൾ; കണ്ടെത്തിയത് യുപിയിലെ 508 കക്കൂസുകളിലെ 13 എണ്ണത്തിൽ; സമൂഹ മാധ്യമത്തിൽ ചിത്രം വന്നതിന് പിന്നാലെ പ്രതിഷേധം ശക്തം; ടൈലുകൾ നീക്കം ചെയ്‌തെന്നും അന്വേഷണം ആരംഭിച്ചെന്നും ബുലന്ദ്ശഹർ ജില്ലാ ഓഫീസർ

മറുനാടൻ ഡെസ്‌ക്‌

ബുലന്ദ്ശഹർ: മോദി സർക്കാർ നടപ്പിലാക്കിയ പദ്ധതികളിൽ ഏറ്റവുമധികം ശ്രദ്ധ നേടിയ ഒന്നാണ് സ്വച്ഛ് ഭാരത് പദ്ധതി. എന്നാൽ രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തി ഏതാനും ദിവസത്തിനകം തന്നെ പദ്ധതിക്ക് കീഴിൽ നിർമ്മിച്ച ചില ശൗച്യാലയങ്ങളെ പറ്റി വിവാദങ്ങളും ഉടലെടുക്കുകയാണ്. പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച കക്കൂസുകളിൽ പതിപ്പിച്ചിരിക്കുന്ന ടൈലുകളിൽ മഹാത്മാ ഗാന്ധിയുടേയും അശോക സ്തംഭത്തിന്റെയും ചിത്രം പതിച്ചതാണ് ഇപ്പോൾ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. യുപിയിലെ ബുലന്ദ്ശഹറിൽ നിർമ്മിച്ച് കക്കൂസുകളിലാണ് രാഷ്ട്രപിതാവിന്റെ ചിത്രം പതിച്ച ടൈലുകൾ കണ്ടെത്തിയത്.

മാത്രമല്ല ഇവയോടൊപ്പം തന്നെ അശോക സ്തംഭത്തിന്റെ ചിത്രങ്ങളുമുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ കക്കൂസിലെ ടൈലുകളുടെ ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വിവാദവും ശക്തമായിരുന്നു. ഇവിടത്തെ ഗ്രാമത്തലവന്റെ നിർദ്ദേശത്തിന് പിന്നാലെയാണ് ടൈലുകൾ സ്ഥാപിച്ചതെന്നും ഇത് ചൂണ്ടിക്കാട്ടി പരാതി നൽകിയപ്പോൾ അധികൃതരുടെ അനുവാദത്തോടെയാണ് ഇവ സ്ഥാപിച്ചിരിക്കുന്നത് എന്നും ബുലന്ദ്ശഹറിലെ ഗ്രാമവാസി പറഞ്ഞതായി എ.എൻഐ റിപ്പോർട്ട് ചെയ്തിരുന്നു.

ബുലന്ദ്ശഹറിലുള്ള  ഇച്ചാവാരി ഗ്രാമത്തിലെ 13 കക്കൂസുകളിലാണ് ഗാന്ധിജിയുടേയും അസോക സ്തംഭത്തിന്റെയും ചിത്രങ്ങൾ കണ്ടെത്തിയത്. ഗ്രാമത്തിൽ ഏകദേശം 508 കക്കൂസുകളാണ് സ്വച്ഛ്ഭാരത് പദ്ധതിയുടെ കീഴിൽ നിർമ്മിച്ചത്. ഇതിനെക്കുറിച്ച് വിശദമായി അന്വേഷിക്കാനായി ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നിലവിൽ ഇത് കണ്ടെത്തിയവയെല്ലാം നീക്കം ചെയ്തു. അതേ സമയം സംഭവത്തെ തുടർന്ന് ഗ്രാമവികസന ഓഫീസർക്കെതിരേ നടപടിയെടുത്തിട്ടുണ്ട്. - ബുലന്ദ്ശഹർ ജില്ലാ ഓഫീസർ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP