Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇത് ദൈവത്തിന്റെ തീരുമാനമായിരുന്നില്ല; ഞങ്ങളെ ഓരോരുത്തരെയായി ദൈവം അങ്ങോട്ടു വിളിച്ചു കഴിയുമ്പോൾ ഞങ്ങൾ വീണ്ടും ഒന്നിച്ചു ചേരും; മകൾ നന്ദനയുടെ ജന്മവാർഷിക ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ഗായിക കെ. എസ് ചിത്ര

ഇത് ദൈവത്തിന്റെ തീരുമാനമായിരുന്നില്ല; ഞങ്ങളെ ഓരോരുത്തരെയായി ദൈവം അങ്ങോട്ടു വിളിച്ചു കഴിയുമ്പോൾ ഞങ്ങൾ വീണ്ടും ഒന്നിച്ചു ചേരും; മകൾ നന്ദനയുടെ ജന്മവാർഷിക ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ഗായിക കെ. എസ് ചിത്ര

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: മകൾ നന്ദനയുടെ ജന്മവാർഷിക ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ഗായിക കെ. എസ് ചിത്ര. നന്ദനയുടെ വേർപാട് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ല. നഷ്ടത്തിന്റെ ആഴം എന്താണെന്ന് ദൈവത്തിന് ശരിക്കും അറിയുമായിരുന്നെങ്കിൽ നന്ദന ഇന്നും ഞങ്ങൾക്കൊപ്പം ഉണ്ടാവുമായിരുന്നുവെന്നും ചിത്ര കുറിക്കുന്നു. മകളുടെ ചിത്രത്തിനൊപ്പമാണ് ചിത്ര കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

"കാലത്തിന് മുറിവുണക്കാനാകില്ല. ഇത് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ല. ഞങ്ങളുടെ നഷ്ടത്തിന്റെ ആഴം എന്താണെന്ന് ദൈവത്തിന് ശരിക്കും അറിയുമായിരുന്നെങ്കിൽ നന്ദന ഇന്നും ഞങ്ങൾക്കൊപ്പം ഉണ്ടാവുമായിരുന്നു. കാലം എത്ര കഴിഞ്ഞാലും ഈ ദുഃഖം ഞങ്ങൾക്കൊപ്പമുണ്ടാകും. ഞങ്ങളെ ഓരോരുത്തരെയായി ദൈവം അങ്ങോട്ടു വിളിച്ചു കഴിയുമ്പോൾ ഞങ്ങൾ വീണ്ടും ഒന്നിച്ചു ചേരും. എന്റെ പ്രിയപ്പെട്ട നന്ദനക്ക് ഒത്തിരി പിറന്നാൾ ആശംസകൾ" എന്നാണ് ചിത്രയുടെ കുറിപ്പ്.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ചിത്ര- വിജയ്ശങ്കർ ദമ്പതികൾക്ക് ഉണ്ടായ മകളാണ് നന്ദന. 2011-ൽ ദുബായിൽ വെച്ച് യാദൃശ്ചികമായി നീന്തൽക്കുളത്തിൽ വീണ് മരിക്കുകയായിരുന്നു എട്ടുവയസ്സുകാരി. മകളുടെ മരണത്തിന് ശേഷം പൊതുജീവിതത്തിൽ നിന്ന് അകന്നുനിൽക്കുകയായിരുന്ന ചിത്ര കുറേ നാളുകൾക്ക് ശേഷമാണ് സംഗീത ലോകത്തേക്ക് തിരിച്ചുവന്നത്. പതിനഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ആയിരുന്നു ചിത്രയ്ക്കും ഭർത്താവിനും നന്ദനയെ ലഭിച്ചത്. എന്നാൽ 2011 ഏപ്രിൽ 14-ന് ദുബായിലെ എമിരേറ്റ്സ് ഹില്ലിലുള്ള നീന്തൽക്കുളത്തിൽ വീണാണ് നന്ദന ലോകത്തോട് വിട പറഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP